ഐഫോൺ
നിർമ്മാതാവ് | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
Carriers | കവാടം:Apple Inc./iPhone Carriers |
പ്രവർത്തിക്കുന്ന നെറ്റ്വർക്കുകൾ | ക്വാഡ് ബാൻഡ് ജിഎസ്എം 850 900 1800 1900 GPRS/EDGE 3G also includes: Tri band UMTS/HSDPA 850, 1900, 2100, A-GPS[1] |
ലഭ്യമായ രാജ്യങ്ങൾ | Original: June 29, 2007[2] 3G: 11 July 2008[3] 4S: 14 October 2011 |
ബന്ധപ്പെട്ടവ | iPod touch |
ആകാരം | Candybar Smartphone |
അളവുകൾ | Original: 4.5 in (115 mm) (h) 2.4 in (61 mm) (w) 0.46 in (11.6 mm) (d) 3G: 4.5 in (115.5 mm) (h) 2.4 in (62.1 mm) (w) 0.48 in (12.3 mm) (d) |
ഭാരം | Original: 135 ഗ്രാം (4.8 oz) 3G: 133 ഗ്രാം (4.7 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | ഐഫോൺ ഒഎസ് 5.0 (5A345) |
ഇൻബിൽറ്റ് സ്റ്റോറേജ് | Flash memory 4, 8, or 16 GB |
ബാറ്ററി | Lithium-ion polymer battery[4] |
ഇൻപുട്ട് രീതി | 4 hardware buttons and മൾട്ടി-ടച്ച് ടച്ച് സ്ക്രീൻ |
സ്ക്രീൻ സൈസ് | 480×320 px, 3.5 ഇഞ്ച് (89 മി.മീ), color LCD, 3:2 aspect ratio |
പ്രൈമറി ക്യാമറ | 8.0 മെഗാപിക്സൽ |
Ringtones & notifications | iTunes Store via ഐട്യൂൺസ് (U.S. only), custom creation using GarageBand 4.1.1 or later[5] |
കണക്ടിവിറ്റി | Dock connector (with USB & ഫയർവയർ adapter cables, FireWire for charging only) Headphone jack Wi-Fi (802.11b/g) Bluetooth 2.0+EDR |
ആപ്പിൾ നിർമ്മിച്ചു പുറത്തിറക്കുന്ന ഇന്റർനെറ്റ്, ഇമെയിൽ, മൾട്ടിമീഡിയ, മൾട്ടി ടച്ച് സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിൾ ഐഫോൺ(Apple iPhone) ജൂൺ 29, 2007 ന് പുറത്തിറങ്ങി. ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെറ്റ്വർക്കുകളും പിന്താങ്ങുന്നു. ഇതിന് ഭൌതികമായ കീബോർഡ് ഇല്ല. വിർച്വൽ കീബോർഡാണ് ഉള്ളത്. 2008 ജൂലൈ 11-ന് ഐഫോണിൻറെ രണ്ടാം തലമുറയായ ഐഫോൺ 3ജി പുറത്തിറങ്ങി. പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ.[6] ഐഫോൺ 3ജി എസ് എന്ന പതിപ്പ് യു.എസ്.എ.,കാനഡ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 2009 ജൂൺ 19-ന് [7]പുറത്തിറങ്ങി.ആസ്ട്രേലിയയിൽ ഇത് ജൂൺ 26-നും[8] ലോകവ്യാപകമായി ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലും വിപണിയിലെത്തി. ഈ ശ്രേണിയിലെ അഞ്ചാം തലമുറ ഫോണുകൾ ഐ.ഫോൺ 4 എസ്. 2011 ഒക്ടോബർ 4- നു് പ്രഖ്യാപിക്കുകയും ഐ.ഒ.എ.സ് 5.0 പുറത്തിറങ്ങി 2 ദിവസങ്ങൾക്ക് ശേഷം 2011 ഒക്ടോബർ 14-നു അമേരിക്കയിൽ പുറത്തിറങ്ങുകയും ചെയ്തു.
ചരിത്രവും ലഭ്യതയും
[തിരുത്തുക]മോഡൽ | റിലീസ് ചെയതത് | നിർത്തലാക്കിയത് | പിന്തുണ | ആരംഭ വില | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഒഎസിനൊപ്പം | തീയതി | അവസാനിപ്പിച്ചത് | ഒഎസിന്റെ അവസാന പതിപ്പ് | കാലയളവ് | |||||||||||||
പരമാവധി | കുറഞ്ഞത് | ||||||||||||||||
ഐഫോൺ | ഐഫോൺ ഒഎസ് 1 | ജൂൺ 29, 2007 | ജൂൺ 9, 2008 | ജൂൺ 20, 2010 | 2 വർഷം, 11 മാസം | 2 വർഷം | $499/$599* | ||||||||||
ഐഫോൺ 3ജി | ഐഫോൺ ഒഎസ് 2 | ജൂലൈ 11, 2008 | ഓഗസ്റ്റ് 9, 2010 | മാർച്ച് 3, 2011 | ഐഒഎസ് 4 | 2 വർഷം, 7 മാസം | 6 മാസം | $199/$299* $599/$699 | |||||||||
ഐഫോൺ 3ജിഎസ് | ഐഫോൺ ഒഎസ് 3 | ജൂൺ 19, 2009 | സെപ്റ്റംബർ 12, 2012 | സെപ്റ്റംബർ 18, 2013 | ഐഒഎസ് 6.1.6 | 4 വർഷം, 2 മാസം | 1 വർഷം | $199/$299* $599/$699 | |||||||||
ഐഫോൺ 4 | ഐഒഎസ് 4.0 | ജൂൺ 24, 2010 | സെപ്റ്റംബർ 10, 2013 | സെപ്റ്റംബർ 17, 2014 | ഐഒഎസ് 7 | 4 വർഷം, 2 മാസം | 1 വർഷം | $199/$299* $599/$699 | |||||||||
ഐഫോൺ 4എസ് | ഐഒഎസ് 5 | ഒക്ടോബർ 14, 2011 | സെപ്റ്റംബർ 9, 2014 | സെപ്റ്റംബർ 12, 2016 (late, single update: ജൂലൈ 22, 2019 ) |
ഐഒഎസ് 9 | 4 വർഷം, 10 മാസം | 2 വർഷം | $199/$299/$399* $649/$749/$849 | |||||||||
ഐഫോൺ 5 | ഐഒഎസ് 6 | സെപ്റ്റംബർ 21, 2012 | സെപ്റ്റംബർ 10, 2013 | സെപ്റ്റംബർ 18, 2017 (late, single update: ജൂലൈ 22, 2019 ) |
ഐഒഎസ് 10.3.3 | 4 വർഷം, 11 മാസം | 4 വർഷം | $199/$299/$399* $649/$749/$849 | |||||||||
ഐഫോൺ 5സി | ഐഒഎസ് 7.0 | സെപ്റ്റംബർ 20, 2013 | സെപ്റ്റംബർ 9, 2015 | സെപ്റ്റംബർ 18, 2017 | ഐഒഎസ് 10.3.3 | 3 വർഷം, 11 മാസം | 2 വർഷം | $99/$199* $549/$649 | |||||||||
ഐഫോൺ 5എസ് | ഐഒഎസ് 7.0 | സെപ്റ്റംബർ 20, 2013 | മാർച്ച് 21, 2016 | സെപ്റ്റംബർ 18, 2019 (latest, exclusive update: ഡിസംബർ 14, 2020 ) |
ഐഒഎസ് 12.4.1 | 5 വർഷം, 11 മാസം | 3 വർഷം, 5 മാസം | $199/$299/$399* $649/$749/$849 | |||||||||
ഐഫോൺ 6 / 6 പ്ലസ് | ഐഒഎസ് 8.0 | സെപ്റ്റംബർ 19, 2014 | സെപ്റ്റംബർ 7, 2016 | സെപ്റ്റംബർ 18, 2019 (latest, exclusive update: ഡിസംബർ 14, 2020 ) |
ഐഒഎസ് 12.4.1 | 4 വർഷം, 11 മാസം | 3 വർഷം | $199/$299/$399* $649/$749/$849 Plus: $299/$399/$499* Plus: $749/$849/$949 | |||||||||
ഐഫോൺ 6എസ് / 6എസ് പ്ലസ് | ഐഒഎസ് 9.0.1 | സെപ്റ്റംബർ 25, 2015 | സെപ്റ്റംബർ 12, 2018 | തൽസ്ഥിതി | ഐഒഎസ് 14 | > 9 വർഷം, 2 മാസം | > 6 വർഷം, 3 മാസം | $199/$299/$399* $649/$749/$849 Plus: $299/$399/$499* Plus: $749/$849/$949 | |||||||||
ഐഫോൺ എസ്ഇ(1-ാം തലമുറ) | ഐഒഎസ് 9.3 | മാർച്ച് 31, 2016 | സെപ്റ്റംബർ 12, 2018 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 8 വർഷം, 8 മാസം | > 6 വർഷം, 3 മാസം | $399/$499 | |||||||||
ഐഫോൺ 7 / 7 പ്ലസ് | ഐഒഎസ് 10.0.1 | സെപ്റ്റംബർ 16, 2016 | സെപ്റ്റംബർ 10, 2019 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 8 വർഷം, 3 മാസം | > 5 വർഷം, 3 മാസം | $199/$299/$399* $649/$749/$849 Plus: $319/$419/$519* Plus: $769/$869/$969 | |||||||||
ഐഫോൺ 8 / 8 പ്ലസ് | ഐഒഎസ് 11.0 | സെപ്റ്റംബർ 22, 2017 | ഏപ്രിൽ 15, 2020 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 7 വർഷം, 2 മാസം | > 4 വർഷം, 8 മാസം | $699/$849 Plus: $799/$949 | |||||||||
ഐഫോൺ X | ഐഒഎസ് 11.0.1 | നവംബർ 3, 2017 | സെപ്റ്റംബർ 12, 2018 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 7 വർഷം, 1 മാസം | > 6 വർഷം, 3 മാസം | $549/$699* $999/$1149 | |||||||||
ഐഫോൺ എക്സ്എസ് / എക്സ്എസ് മാക്സ് | ഐഒഎസ് 12.0 | സെപ്റ്റംബർ 21, 2018 | സെപ്റ്റംബർ 10, 2019 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 6 വർഷം, 3 മാസം | > 5 വർഷം, 3 മാസം | $999/$1149/$1349 Max: $1099/$1249/$1449 | |||||||||
ഐഫോൺ എക്സ്ആർ | ഐഒഎസ് 12.0 | ഒക്ടോബർ 26, 2018 | സെപ്റ്റംബർ 14, 2021 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 6 വർഷം, 1 മാസം | $749/$799/$899 | ||||||||||
ഐഫോൺ 11 | ഐഒഎസ് 13.0 | സെപ്റ്റംബർ 20, 2019 | സെപ്റ്റംബർ 14, 2022 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 5 വർഷം, 2 മാസം | $699/$749/$849 | ||||||||||
ഐഫോൺ 11 പ്രോ / 11 പ്രോ മാക്സ് | ഐഒഎസ് 13.0 | സെപ്റ്റംബർ 20, 2019 | ഒക്ടോബർ 13, 2020 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 5 വർഷം, 2 മാസം | $999/$1149/$1349 Max: $1099/$1249/$1449 | ||||||||||
ഐഫോൺ എസ്ഇ (2-ാം തലമുറ) | ഐഒഎസ് 13.4 | ഏപ്രിൽ 24, 2020 | മാർച്ച് 9, 2022 | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | > 4 വർഷം, 7 മാസം | $399/$449/$549 | ||||||||||
ഐഫോൺ / 12 മിനി | ഐഒഎസ് 14.1 (12) / ഐഒഎസ് 14.2 (12 മിനി) | ഒക്ടോബർ 23, 2020 (12) / നവംബർ 13, 2020 (12 മിനി) | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | ഒക്ടോബർ 23, 2020 | സെപ്റ്റംബർ 13, 2022 | $829/$879/$979**
Mini: $729/$779/$879** | ||||||||||
ഐഫോൺ 12 പ്രോ / 12 പ്രാമാക്സ് | ഐഒഎസ് 14.1 (12 പ്രോ) / ഐഒഎസ് 14.2 (12 പ്രോമാക്സ്) | ഒക്ടോബർ 23, 2020 (12 പ്രോ) / നവംബർ 13, 2020 (12 പ്രോമാക്സ്) | തൽസ്ഥിതി | ഏറ്റവും പുതിയ ഐഒഎസ് | സെപ്റ്റംബർ 13, 2021 | സെപ്റ്റംബർ 7, 2022 | $999/$1099/$1299
Max: $1099/$1199/$1399 | ||||||||||
ഐഫോൺ 13 പ്രാേ / 13 പ്രോ മാക്സ് | ഐഒഎസ് 15.1 (13 പ്രോ) / ഐഒഎസ് 15.2 (13 പ്രോമാക്സ്) | സെപ്റ്റംബർ 13, 2021 (13 പ്രോ) / ഒക്ടോബർ 13, 2021 (13 പ്രോമാക്സ്) |
|
സോഫ്റ്റ്‌വെയർ
[തിരുത്തുക]ഐഫോൺ ഒ.എസ്. ആണ് ഐഫോണിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. മാക് ഒ.എസ്. എക്സിൽ ഉപയോഗിച്ചിരിക്കുന്ന ഡാർവിൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചെറിയ മാറ്റങ്ങൾ വരുത്തിയ പതിപ്പാണിത്. മാക് ഒഎസ് എക്സ് 10.5 ലിയോപാർഡ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോർ ആനിമേഷൻ എന്ന സോഫ്റ്റ്‌വെയറും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പവർ വി.ആർ. (ഐഫോൺ 3ജി എസിൽ ഓപ്പൺജിഎൽ ഇ.എസ്. [7]) എന്ന ഹാർഡ്‌വെയറിന്റെ സഹായത്തോടെ അനിമേഷനുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുവാൻ ഇതിൽ സാധിക്കുന്നു. ആകെ ഉപയോഗിക്കുന്ന മെമ്മറിയിൽ (4 മുതൽ 32 ജി.ബി. വരെ) ഒരു ജി.ബിയിൽ താഴെ മാത്രമേ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുള്ളൂ[9]. ആപ്പിൾ തന്നെ നൽകുന്ന മറ്റു അപ്ലിക്കേഷനുകളും, മറ്റു സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനു ഇതിൽ സാധിക്കും. === ആപ്ലിക്കേഷനുകൾ ===watsapp
സോഫ്റ്റവെയർ അപ്ഡേറ്റുകൾ
[തിരുത്തുക]ഐട്യൂൺസ് വഴിയാണ് ഐഫോൺ ഒഎസിൻറെ അപഡേറ്റുകൾ ആപ്പിൾ വിതരണം ചെയ്യുന്നത്.
സൗകര്യങ്ങൾ
[തിരുത്തുക]മൾട്ടിമീഡിയ
[തിരുത്തുക]മ്യൂസിക് ലൈബ്രറിയുടെ ലേഔട്ട് ഐപോഡിനും, സിംബിയൻ എസ്. 60 ഫോണിനും സമമാണ്. ഇതിൽ പാട്ടുകൾ ഗാനം,പാടിയ വ്യക്തി, ആൽബത്തിന്റെ പേര്, വീഡോയോകൾ, ഗാനത്തിന്റെ ശൈലി, സംവിധാനം ചെയ്തവരുടെ പേര് തുടങ്ങിയ രീതികളിൽ ക്രമീകരിക്കുന്നതിനു സാധിക്കും. ഐപോഡിലേതിനു സമാനമായി ഐഫോൺ തിരിച്ചാൽ കവർഫ്ലോ മോഡിലേക്ക് പോവുകയും ഗാനത്തിന്റെ വിവരണം ലഭിക്കുകയും ചെയ്യും.
ഇൻറർനെറ്റ് കണക്ടിവിറ്റി
[തിരുത്തുക]വൈ-ഫൈ, ജിഎസ്എം, എഡ്ജ് എന്നിവ ഉപയോഗിച്ചാണ് ഐഫോണിൽ ഇൻറർനെറ്റ് സൌകര്യം ലഭ്യമാകുന്നത്. ഐഫോണിൽ എച്ച്എസ്ഡിപിഎ ഉപയോഗിക്കുകയാണെങ്കിൽ 3.6 Mbit/Sec എന്ന നിരക്കിലായിരിക്കും ഡാറ്റാ ട്രാൻസ്മിഷൻ.
സഫാരി വെബ് ബ്രൌസറിൻറെ പരിഷ്കരിച്ച പതിപ്പാണ് ഐഫോണിൽ വെബ് ബ്രൌസിങ്ങിനായി ഉപയോഗിക്കുന്നത്. ലാൻഡ് സ്കേപ്പ് മോഡിലും പോർട്രെയിറ്റ് മോഡിലും വെബ് പേജുകൾ ആക്സ്സസ് ചെയ്യാവുന്നതാണ്.
ഇമെയിൽ
[തിരുത്തുക]ഐഫോൺ എച്ച്.ടി.എം.എൽ. ഇമെയിൽ പിന്തുണയ്ക്കുന്നുണ്ട്. ഐ മാപ്, പോപ്3 എന്നീ മെയിൽ സ്റ്റാൻഡേർഡുകളും ഐഫോൺ പിന്തുണയ്ക്കുന്നുണ്ട്. ഇതുവഴി എമെയിൽ വഴി ഫോട്ടോകൾ അയക്കുന്നതിനു സാധിക്കും. പി.ഡി.എഫ്.,വേഡ്, പവർപോയന്റ്, എക്സൽ എന്നീ അറ്റാച്ചുമെന്റുകൾ തുറക്കുന്നതിനും വായിക്കുന്നതിനും സാധിക്കും[1].
നിയന്ത്രണങ്ങൾ
[തിരുത്തുക]പലരീതിയിലുള്ള നിയന്ത്രണങ്ങൾ ഐഫോണിലുണ്ട്. ഹാക്കർമാർ ഈ നിയന്ത്രണങ്ങളെ മറികടക്കാൻ പലരീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം രീതികൾ ഉപയോഗിച്ചാൽ ആപ്പിൾ വാറൻറി നൽകുകയില്ല. സിം ലോക്ക് ആണ് ഏറ്റവും പരിചിതമായ പദം. അതായത് ഒരു സേവന ദാതാവിന്റെ സിം മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതു പോലെ തന്നെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നുള്ള ആപ്ലിക്കേഷനുകൾ മാത്രമേ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുകയുള്ളു.
ആക്ടിവേഷൻ
[തിരുത്തുക]സാധാരണയായി ഫോൺ സേവനദാതാവുമായി ആക്ടിവേഷൻ ചെയ്യാത്തടത്തോളം കാലം വെബ്, മീഡിയ സൗകര്യങ്ങൾ ലഭ്യമായിരിക്കില്ല. ഭൂരിഭാഗം രാജ്യങ്ങളിൽ ഐഫോൺ 3ജി ആക്ടിവേറ്റ് ചെയ്താണ് നൽകുന്നത്.[10]
അനധികൃത ആപ്ലിക്കേഷനുകൾ
[തിരുത്തുക]ആപ്പിൾ അംഗീകരിച്ച ഗൂഢാക്ഷര ഒപ്പുള്ള ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഐഫോൺ ഒ.എസ്. തയ്യാറാക്കിയിരിക്കുന്നത്. ജെയിൽബ്രേക്കിങ് എന്ന സംവിധാനമുപയോഗിച്ച് ഇത് നിയന്ത്രണം നീക്കം ചെയ്യുവാൻ കഴിയും. ജെയിൽബ്രേക്ക് ചെയ്ത ഐഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗൂഢാക്ഷര ഒപ്പ് പരിശോധിക്കാറില്ല.
സിം ലോക്ക്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ഐഫോൺ—High Technology—Tech Specs". Apple Inc. Retrieved 2008-09-06.
- ↑ "Steve iPhone: Hundreds Come, Lines Orderly". MP3 Newswire. 2007-06-29. Archived from the original on 2016-04-08. Retrieved 2008-06-06.
- ↑ Posted Jun 9th 2008 2:39PM by Robert PalmerFiled under: WWDC. "iPhone 3G announced - The Unofficial Apple Weblog (TUAW)". Archived from the original on 2015-01-31. Retrieved 2008-06-10.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: numeric names: authors list (link) - ↑ Shimpi, Anand (2007-06-29). "Apple's iPhone Dissected: We did it, so you don't have to". AnandTech. Retrieved 2008-07-09.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "How to create custom ringtones in GarageBand 4.1.1". Apple Inc. Archived from the original on 2007-12-15. Retrieved 2007-12-15.
- ↑ "Review:Apple iPhone 3G (16GB, black)". Cnet. Retrieved നവംബർ 19, 2008.
- ↑ 7.0 7.1 "Apple Announces the New iPhone 3G S—The Fastest, Most Powerful iPhone Yet". 2009-06-08. Retrieved 2009-06-08.
- ↑ Dudley-Nicholson, Jennifer (2009-06-09). "Apple unveils iPhone 3GS, says 'S' stands for speed". Archived from the original on 2009-06-11. Retrieved 2009-06-11.
- ↑ Haslam, Karen (January 12, 2007). "Macworld Expo: Optimised OS X sits on 'versatile' flash". Macworld. Retrieved 2008-06-06.
- ↑ "ഐഫോൺ".