Jump to content

ജാട്ട് ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jat people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jat
Regions with significant populations
South Asia~30–43 million (c. )
Languages
HaryanviHindiPunjabiRajasthaniSindhiUrdu
Religion
Hinduism • Islam • Sikhism

ഉത്തരേന്ത്യയിലേയും, പാകിസ്താനിലേയും പഞ്ചാബ് മേഖലയിൽ പ്രധാനമായും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ജാട്ട് (ഹിന്ദി: जाट, ഉർദ്ദു: جاٹ, പഞ്ചാബി: ਜੱਟ ). ജനവിഭാഗത്തിനുണ്ട്.അറബിയിൽ പുരാതന ഇറാഖി ഗോത്രമായ zuṭṭ ജാട്ട് ആണ്.

ചരിത്രം

[തിരുത്തുക]

ജാട്ടുകളുടെ ഉത്ഭവം യൂറേഷ്യയിലെ സിഥിയരിൽ (Scythians) നിന്നാണെന്ന് പറയപ്പെടുന്നു. [1] [൧]

ജാട്ട് രാജ്യങ്ങൾ

[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി മുഗളരുടെ ശക്തിക്ഷയത്തെ മുതലെടുത്ത് ചുരമാൻ എന്ന ഒരു നേതാവിന്റെ കീഴിൽ ജാട്ടുകൾ ദില്ലിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും ആഗ്രക്കുമിടക്കുള്ള പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവർക്കു കൈവന്നു[2].


ജാട്ടുകൾ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന പാനിപ്പത്ത്, ബല്ലബ്‌ഗഢ് തുടങ്ങിയ നഗരങ്ങൾ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. സൂരജ് മൽ എന്ന രാജാവിന്റെ നേതൃത്വത്തിൽ ഭരത്പൂർ ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ൽ നാദിർ ഷാ, ദില്ലി ആക്രമിച്ചപ്പോൾ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരിൽ അഭയം പ്രാപിച്ചിരുന്നു[2].

കുറിപ്പുകൾ

[തിരുത്തുക]
  • ^ There is no sturdier or finer peasant in India than the Jat, wedded to the soil and brooking no interference with his land. He also has a Scythian origin.

അവലംബം

[തിരുത്തുക]
  1. ജവഹർ‍ലാൽ നെഹ്രു - ഇൻഡ്യയെ കണ്ടെത്തൽ - പുറം 145
  2. 2.0 2.1 "10-Eighteenth Century Political Formations". Social Science - Class VII - Our Pasts-II. New Delhi: NCERT. 2007. p. 151. ISBN 81-7450-724-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജാട്ട്_ജനത&oldid=4016354" എന്ന താളിൽനിന്ന് ശേഖരിച്ചത്