ജോൺ സി. കൽഹൗൻ
അമേരിക്കൻ രാജ്യതന്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ജോൺ സി. കൽഹൗൻ . (John C. Calhoun.[1]) അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം. 1825 മാർച്ച് നാലുമുതൽ 1832 ഡിസംബർ 28 വരെ അമേരിക്കൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. രണ്ടു വ്യത്യസ്തപ്രസിഡന്റുമാരുടെ കീഴിൽ വൈസ് പ്രസിഡന്റാകുന്ന രണ്ടു പേരിൽ ഒരാളാണ് ഇദ്ദേഹം.ജോൺ ക്വിൻസി ആഡംസ് ,ആൻഡ്രൂ ജാക്സൺ എന്നീ അമേരിക്കൻ പ്രസിഡന്റുമാർക്ക് കീഴിൽ വൈസ് പ്രസിഡന്റായിരുന്നു.അമേരിക്കയുടെ നാലാമത്തെ വൈസ് പ്രസിഡന്റായിരുന്ന ജോർജ് ക്ലിന്റൺ ആണ് രണ്ടാമത്തെയാൾ. അടിമത്തത്തിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ജോൺ സി. കൽഹൗൻ. 1832 ഡിസംബർ 29 മുതൽ 1843 മാർച്ച് നാലുവരെയും 1845 നവംബർ 26 മുതൽ 1850 മാർച്ച് 31 വരെയും സൗത്ത് കരോലിനയിൽ നിന്ന് സെനറ്ററായിരുന്നു.പൗരസ്ത്യ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഇദ്ദേഹത്തെ ഉരുക്കു മനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു.[2][3]ജനായത്ത ഭരണ സംവിധാനം അടിമത്തത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും അംഗീകാരം നൽകുന്നവയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപം.
ആദ്യകാല ജീവിതം
[തിരുത്തുക]1782 മാർച്ച് 18ന് സൗത്ത് കരോലിനയിലെ അബ്ബെവില്ലെ ജില്ലയിൽ പാട്രിക് കൽഹൗൻ, മാർത്ത കാൾഡ്‌വെൽ ദമ്പതികളുടെ നാലാമത്തെ മകനായി ജനിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ "Calhoun, John C." Oxford Dictionaries. Archived from the original on 2016-07-01. Retrieved May 29, 2016.
- ↑ Coit 1950, പുറങ്ങൾ. 70–71.
- ↑ Miller 1996, പുറങ്ങൾ. 115–116.
- ↑ Coit 1950, പുറം. 3.