Jump to content

ജോൺ ആർനോൾഡ് വോളിങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John Wallinger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1909 മുതൽ 1916 വരെ പ്രഥമ ഇന്ത്യൻ രാഷ്ട്രീയ ഇന്റലിജൻസ് ഓഫീസറുടെ നേതൃത്വത്തിൽ ഒരു ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് ഓഫീസറായിരുന്നു സർ ജോൺ ആർനോൾഡ് വോളിങ്കർ കെ.പി.എം (1869 ഒക്ടോബർ 25 - 1931 ജനുവരി 7).

വോളിങ്കർ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യൻ ഇൻറലിജൻസ് ദൗത്യങ്ങൾ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ ഇന്ത്യൻ അരാജകവാദി പ്രസ്ഥാനത്തിനും, പിന്നീട് രണ്ടാം ലോകയുദ്ധത്തിൽ ബെർലിൻ കമ്മിറ്റിക്കും ഹിന്ദു-ജർമൻ ഗൂഢാലോചനയ്ക്കും എതിരായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. സോമർസെറ്റ് മൗഘമായിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രഹസ്യഏജൻസി. ലണ്ടണിൽ നിന്നും സ്വിറ്റ്സർലാന്റിലേക്ക് ഒരു രഹസ്യ ഏജന്റായി സോമർസെറ്റ് മൗഘത്തെ അയച്ചു.സോമർസെറ്റ് മൗഘത്തിന്റെ ചെറുകഥകളിലെ പ്രധാന വ്യക്തിത്വങ്ങളിൽ ഒന്ന് ഇദ്ദേഹമായിരുന്നു[1][2].

കുടുംബം

[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ പൂനെയിലാണ് ഇദ്ദേഹം ജനിച്ചത്. ഇന്ത്യൻ വനസേനയിലെ ഡെപ്യൂട്ടി കൺസർവേറ്റർ വില്യം എച്ച്. ആർനോൾഡ് വൊലിംഗർ ആയിരുന്നു പിതാവ്. ഭാര്യ ആൻ ജെയ്ൻ.അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. Popplewell 1995, p. 230: "Wallinger tried to re-establish his network [in Switzerland], recruiting among others, the writer Somerset Maugham."
  2. Morgan, Ted (1980). Somerset Maugham. London: Jonathan Cape. p. 199. ISBN 0-224-01813-2.
  3. Oxford Dictionary of National Biography ID 67772
"https://ml.wikipedia.org/w/index.php?title=ജോൺ_ആർനോൾഡ്_വോളിങ്കർ&oldid=3951853" എന്ന താളിൽനിന്ന് ശേഖരിച്ചത്