ജൂഹി ചാവ്‌ല
ദൃശ്യരൂപം
(Juhi Chawla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂഹി ചാവ്‌ല | |
---|---|
ജനനം | ജൂഹി എസ് ചാവ്‌ല നവംബർ 13, 1967 |
തൊഴിൽ | ചലച്ചിത്രനടി, ചലച്ചിത്രനിർമ്മാതാവ്, ടെലിവിഷൻ അവതാരക |
സജീവ കാലം | 1986–present |
ജീവിതപങ്കാളി(കൾ) | ജയ് മേഹ്ത (1997-ഇതുവരെ) |
ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, ചലച്ചിത്രനിർമ്മാതാവും, ടി.വി അവതാരകയുമാണ് ജൂഹി ചാവ്‌ല(ഹിന്ദി: जूही चावला, ജനനം: 13 നവംബർ, 1967.
1984-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ വിജയി കൂടി ആയിരുന്നു ജൂഹി. അതിനു ശേഷം ജൂഹി അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ബോളിവുഡിലെ ഒരു പ്രധാന നായിക നടിയായിത്തന്നെ പിന്നീട് ജൂഹി വളരുകയുണ്ടായി. ധാരാളം വ്യവസായികപരമായ വിജയ ചിത്രങ്ങളിൽ ജൂഹി അഭിനയിച്ചിട്ടുണ്ട്. 2000-ത്തിനു ശേഷം ഏകദേശം 70 ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ച ജൂഹി പിന്നീട് സമാന്തര സിനിമകളിലും, തന്റെ സ്വന്തം ഭാഷയായ പഞ്ചാബി സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതു കൂടാതെ ചലച്ചിത്രനിർമ്മാണവും, ടെലിവിഷൻ അവതാരണവും ജുഹിയുടെ പ്രവർത്തനമേഖലകളിൽ ഉൾപ്പെടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- വിജയി
- 1989 - മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ലക്സ് അവാർഡ് (ഖയാമത് സേ ഖയാമത് തക്)
- 1994 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (ഹം ഹേ രഹി പ്യാർ കെ)
- 1999 - മികച്ച സ്വഭാവനടിക്കുള്ള ബോളിവുഡ് അവാർഡ് (ഡ്യൂപ്ലികേറ്റ്)
- 2004 - മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് (3 ദീവാരേൻ)
- 2004 - മികച്ച സഹനടിക്കുള്ള സാൻസ്യു അവാർഡ് (ജങ്കാർ ബീറ്റ്സ്)
- നാമനിർദ്ദേശം
- 1988 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (ഖയാമത് സേ ഖയാമത് തക്)
- 1990 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (പ്രതിബന്ദ്)
- 1992 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (ബോൽ രാധ ബോൽ)
- 1997 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (യെസ് ബോസ്)
- 2005 - മികച്ച നടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡിനായി (മൈ ബ്രദർ നിഖിൽ)
- 2005 - മികച്ച സഹനടിക്കുള്ള സ്സീ(Zee) സിനി അവാർഡിനായി (മൈ ബ്രദർ നിഖിൽ)
- 2005 - മികച്ച സഹനടിക്കുള്ള ഐ ഐ എഫ് എ (IIFA) അവാർഡിനായി (മൈ ബ്രദർ നിഖിൽ)
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox person with unknown empty parameters
- 1967-ൽ ജനിച്ചവർ
- നവംബർ 13-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- ഹിന്ദി ടെലിവിഷൻ അവതാരകർ
- ഫെമിന മിസ് ഇന്ത്യ ജേതാക്കൾ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ
- ബംഗാളി ചലച്ചിത്രനടിമാർ