കളമശ്ശേരി
ദൃശ്യരൂപം
(Kalamassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കളമശ്ശേരി | |
10°03′07″N 76°18′57″E / 10.0519694°N 76.3157719°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനം(ങ്ങൾ) | നഗര സഭ |
അദ്ധ്യക്ഷൺ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683103 +91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | |
ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കളമശ്ശേരി. വളരെയധികം വ്യവസായപ്രാധാന്യമുള്ള ഒരു പ്രദേശമാണ് കളമശ്ശേരി. ദേശീയപാത 544ലൂടെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിലാണ് കളമശ്ശേരി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെ വിദ്യാഭ്യാസ പ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കളമശ്ശേരി.
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം കളമശ്ശേരിയിലെ ജനസംഖ്യ 63,176 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരത നിരക്ക് 84% ആണ്.
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി - കുസാറ്റ്
- എസ്.സി.എം.എസ്.കോളേജ്
- കളമശ്ശേരി ഗവ. പോളിടെൿനിക്
- കളമശ്ശേരി ഗവ സ്ക്ൾ
- രാജഗിരി കോളേജ് ഓഫ് സൊഷ്യൽ സയൻസ്
- രാജഗിരി സ്കൂൾ
- കൊച്ചി സഹകരണ മെഡിക്കൽ കോളേജ്
- സെന്റ് പോൾസ് കോളേജ്
- ഗവ. ഐ. ടി. ഐ
- നജത്ത് പബ്ലിക് സ്കൂൾ
- സെന്റ്റ്റ് ജോസഫ് സ്കൂള്, ത്രിക്കാക്കര
- ഉദ്യോഗ് മണ്ഡൽ സ്കു്ള്, ഏലൂർ
- എച്ച്.എം.ടി സ്കൂൾ
- കെ.വി എൻ. എ ഡി
- സെൻറ് ജോസഫ് സ്കൂൾ
പ്രധാന വ്യവസായസ്ഥാപനങ്ങൾ
[തിരുത്തുക]- ഗെയിൽ ഇന്ത്യ ലിമിറ്റഡ്
- അപ്പോളോ ടയേഴ്സ്
- എച്ച്. എം. ടി. HMT
- കാർബോറാണ്ടം യൂണിവേഴ്സൽ
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ടൂറിസം വകുപ്പ്, കളമശ്ശേരി
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
മുനിസിപ്പൽ ടൗൺഹാൾ
-
രാജഗിരി പബ്ലിക് സ്കൂൾ
-
എസ്.സി.എം.എസ് കോളേജ്
അവലംബം
[തിരുത്തുക]