Jump to content

കാൾ ബെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karl Benz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൾ ബെൻസ്
ജനനം
കാൾ ഫ്രീഡ്രിക്ക് മൈക്കൽ വൈലന്റ്

(1844-11-25)25 നവംബർ 1844
മ്യൂൾബുർഗ്, ബാഡൻ, ജർമ്മൻ കോൺഫെഡറേഷൻ
(ഇപ്പോൾ കാൾസ്റൂഹെ, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി)
മരണം4 ഏപ്രിൽ 1929(1929-04-04) (പ്രായം 84)
ലാഡൻബുർഗ്, ബാഡൻ, ജർമ്മനി
ദേശീയതജർമ്മൻ
വിദ്യാഭ്യാസംകാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ജീവിതപങ്കാളിബർത്ത ബെൻസ് (m. 20 July 1872 - 4 April 1929, his death)
കുട്ടികൾയൂജെൻ, റിച്ചാർഡ്, ക്ലാര, തിൽഡെ, എല്ലെൻ
മാതാപിതാക്കൾജോഹാൻ ജോർജ്ജ് ബെൻസ് (father), ജോസഫൈൻ വൈലന്റ് (mother)
Work
Significant projectsfounded Fabrik für Maschinen zur Blechbearbeitung, Gasmotorenfabrik in Mannheim A. G, Benz & Cie
Significant designബെൻസ് പേറ്റന്റ് മോട്ടോർവാഗൺ
Significant advancePetroleum-powered automobile
ഒപ്പ്

കാൾ ഫ്രീഡ്രിക്ക് ബെൻസ് (German: [bɛnts]  ( listen); 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.[1]

ജീവചരിത്രം

[തിരുത്തുക]

1844-ൽ ജർമ്മനിയിലെ കാൾസ്റൂഹെയ്ക്കടുത്തുള്ള മ്യൂൾബർഗിൽ ജനനം. കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1883 ൽ മാൻഹൈമിൽ ആന്തരിക ദഹന യന്ത്രം നിർമ്മിക്കാൻ ബെൻസ് ആൻഡ് കമ്പനി (Benz & Co.) സ്ഥാപിച്ചു. 1885 ൽ കമ്പനി ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ചു. ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ എന്നറിയപ്പെടുന്ന ഈ ത്രിചക്ര വാഹനം ഇപ്പോൾ ജർമ്മനിയിലെ മ്യൂണിക്കിൽ സൂക്ഷിച്ചിരിക്കുന്നു. 1886 ജനുവരി 29 നാണ് ബെൻസ് അതിന്റെ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കുന്നത്. 1888ൽ കാൾ ബെൻസിന്റെ ഭാര്യയും വ്യവസായ പങ്കാളിയുമായ ബെർത്ത ബെൻസ് ഈ വാഹനത്തിൽ പര്യടനം നടത്തി ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയായി. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു. 1899 ൽ കമ്പനി റേസിങ് കാറുകളുടെ ഒരു പരമ്പര നിർമ്മിച്ചു. 1926-ൽ ബെൻസ് കമ്പനി ഡൈംലറുമായി ലയിച്ച് മെഴ്‌സിഡസ് ബെൻസ് വാഹന നിർമ്മാതാക്കളായ ഡൈംലർ-ബെൻസ് രൂപീകരിച്ചു. 1929-ൽ 84 ആം വയസ്സിൽ ജർമ്മനിയിലെ ലാഡൻബുർഗിൽ വച്ച് മരണം.

അവലംബം

[തിരുത്തുക]
  1. "Der Streit um den "Geburtstag" des modernen Automobils" [ആധുനിക ഓട്ടോമൊബൈൽ നിർമ്മണത്തെ ചൊല്ലിയുള്ള തർക്കം] (in ജർമ്മൻ). ജർമ്മൻ പേറ്റന്റ്-ട്രേഡ് മാർക്ക് ഓഫീസ്. 22 ഡിസംബർ 2014. Archived from the original on 2017-01-02. Retrieved 21 ഏപ്രിൽ 2019.
"https://ml.wikipedia.org/w/index.php?title=കാൾ_ബെൻസ്&oldid=4097724" എന്ന താളിൽനിന്ന് ശേഖരിച്ചത്