ലാൻഡ്സ്കേപ്പ് വിത് തോബിയാസ് ആന്റ് റാഫേൽ
1639-40 നും ഇടയിൽ ക്ലൗഡ് ലോറൈൻ വരച്ച ചിത്രമാണ് ലാൻഡ്സ്കേപ്പ് വിത് തോബിയാസ് ആന്റ് റാഫേൽ. പാലാസിയോ ഡെൽ ബ്യൂൺ റെറ്റിറോ നിയോഗിച്ച പെയിന്റിംഗുകളുടെ ഒരു പരമ്പരയിലെ ഈ ചിത്രം. ഇപ്പോൾ മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിൽ ആണ് സംരക്ഷിച്ചിരിക്കുന്നത്.[1]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഒരു ഫ്രഞ്ച് ചിത്രകാരനും രേഖാ ചിത്രങ്ങളും, മാതൃകകളും മറ്റും വരക്കുന്നയാളും ബറോക്ക് കാലഘട്ടത്തിലെ എഴുത്തുകാരനുമായിരുന്നു ക്ലോദ് ലോറെയ്ൻ. ഇറ്റലിയിൽ താമസമുറപ്പിച്ച് പ്രകൃതിചിത്രീകരണം നടത്തിയിരുന്ന ഫ്രഞ്ച് കലാകാരനായിരുന്നു ലോറെയ്ൻ. ക്ലോദ് ഷെല്ലി എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചിത്രങ്ങളിലെ പ്രകാശ നിയന്ത്രണമായിരുന്നു ക്ലോദിന്റെ പ്രത്യേകത.[2] പിൽക്കാലത്തുള്ള ചിത്രകാരന്മാരെ ഇതു സ്വാധീനിക്കുകയുണ്ടായി. തീരദേശചിത്രീകരണമാണ് ലോറെയ്ന്റെ ഇദ്ദേഹത്തിന്റെ പ്രത്യേകത. ബൈബിളിൽ നിന്നോ ക്ലാസിക്കൽ മിത്തോളജിയിൽ നിന്നോ ഉള്ള ഒരു രംഗത്തെ പ്രതിനിധീകരിക്കുന്ന ഏതാനും ചെറിയ രൂപങ്ങൾ കൂടി ചേർത്ത് അദ്ദേഹത്തിന്റെ പ്രകൃതിദൃശ്യങ്ങൾ ചരിത്ര ചിത്രങ്ങളുടെ ഏറ്റവും അഭിമാനകരമായ വിഭാഗമായി മാറുന്നു.
അവലംബം
[തിരുത്തുക]- ↑ "Catalogue entry".
- ↑ Buchholz, E. L. , S. Kaeppele, K. Hille, and I. Stotland. Art, a world history. Harry N. Abrams, 232. Print.