Jump to content

മാക് സോഫ്റ്റ് വെയറുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Mac software എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആപ്പിൾ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയുടെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ ഒ.എസ്. ടെൻ ആണ് മാക് സ്സോഫ്റ്റ് വെയർ വിഭാഗത്തിൽ പ്രധാനി. ആപ്പിൾ തന്നെ വികസിപ്പിച്ച് പുറത്തിറക്കുന്ന മാക്കിന്റോഷ് കംപ്യൂട്ടറുകൾക്ക് വേണ്ടി മാത്രം പ്രത്യേകം രൂപകല്പന ചെയ്ത വിവിധ സോഫ്റ്റ് വെയറുകളാണ് പൊതുവെ മാക് സോഫ്റ്റ് വെയറുകൾ എന്നറിയപ്പെടുന്നത്

പ്രശസ്ത മീഡിയാ പ്ലെയർ ആയ ക്യുക്ക് ടൈം (Quicktime)പ്ലെയർ, ഐപോഡുകൾക്കും അല്ലാതെയും ലഭ്യമാകുന്ന ഐട്യൂൺസ്, ബ്രൗസിങ്ങിനുപയോഗിക്കുന്ന സഫാരി തുടങ്ങിയവ മാക് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ പ്രത്യേക ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള അപ്പർച്ചർ (ഫോട്ടോ എഡിറ്റിങ്ങിനു വേണ്ടി), ഫൈനൽ കട്ട് സ്റ്റുഡിയോ (ഓഡിയോ - വീഡിയോ എഡിറ്റിങ്ങ്, വിഷ്വൽ എഫക്റ്റ്സ്, ഡി വി ഡി ഓതറിങ്ങ് ഇവക്കു വേണ്ടി), ലോജിക് (സംഗീതസംവിധാനത്തിനുള്ളത്), ഷേക്ക് (വിഷ്വൽ എഫക്റ്റ്സ് ആവശ്യങ്ങൾക്കായി) തുടങ്ങിയവ ആപ്പിൾ തന്നെ പുറത്തിറക്കുന്ന മാക് സോഫ്റ്റ് വെയറുകൾ ആണ്.

ഇതു കൂടാതെ മറ്റ് സോഫ്റ്റ് വെയർ നിർമാതാക്കളും മാക് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയറുകൾ പുറത്തിറക്കുന്നുണ്ട്.

ക്ലാസിക് മാക് ഒഎസിന് വേണ്ടി രൂപകൽപ്പന ചെയ്ത സോഫ്റ്റ്‌വെയറിനെക്കുറിച്ച് കൂടുതലറിയാൻ, പഴയ മാക്കിന്റോഷ് സോഫ്റ്റ്‌വെയറിൻ്റെ ലിസ്റ്റ് കാണുക.

ഓഡിയോ സോഫ്റ്റ്വെയർ

[തിരുത്തുക]

ഡിജിറ്റൽ ഓഡിയോ വർക്ക്സ്റ്റേഷനുകൾ

[തിരുത്തുക]
  • എബിൾട്ടൺ ലൈവ്(Ableton Live)
  • ആർഡോർ(Ardour)
"https://ml.wikipedia.org/w/index.php?title=മാക്_സോഫ്റ്റ്_വെയറുകൾ&oldid=4077901" എന്ന താളിൽനിന്ന് ശേഖരിച്ചത്