Jump to content

മാക് ഒ.എസ്. ടെൻ ലെപ്പേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mac OS X Leopard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാക് ഒ.എസ്. ടെൻ v10.5 “ലെപ്പേർഡ്”
മാക് ഒ.എസ്. 10.5 "ലെപ്പേർഡി"ന്റെ സ്ക്രീൻഷോട്ട്
DeveloperApple Inc.
OS familyമാക് ഒ.എസ്. ടെൻ
Source modelClosed source (with open source components)
Released to
manufacturing
26 October 2007
Latest release10.5.5 (9F33) / September 15, 2008[1]
LicenseAPSL and Apple EULA
Official websitewww.apple.com/macosx/
Support status
പിന്തുണയ്ക്കുന്നു.

മാക് ഒ.എസ്. എക്സ് ശ്രേണിയിലെ ആറാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ v10.5 ലെപ്പേർഡ്. 2007 ഒക്ടോബർ 26-നാണ് ഇത് പുറത്ത് വിട്ടത്. ഇതിന് രണ്ട് പതിപ്പുണ്ട്, ഡെസ്ക്ടോപ്പ് പതിപ്പും സെർവർ പതിപ്പും. ഇതിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് 129 ഡോളറിന് ലഭ്യമാണ്, സെർവർ പതിപ്പ് 429 ഡോളറിനും ലഭ്യമാണ്.[2]മാക് ഉപയോഗിക്കുന്നവരിൽ 20 ശതമാനം പേർ മാക് ഒ.എസ്. ടെൻ ലെപ്പേർഡ് ഉപയോഗിക്കുന്നെന്ന് 2008-ൽ നടന്ന മാക് വേൾഡിൽ വെച്ച് ആപ്പിൾ തലവൾ സ്റ്റീവ് ജോബ്സ് പറയുകയുണ്ടായി. ലെപ്പേർഡിന്റെ പുതിയ പതിപ്പായ സ്നോ ലെപ്പേർഡ് പുറത്തിറങ്ങി. ലെപ്പേർഡ് ആണ് പവർപിസി പിന്തുണയുള്ള ആപ്പിളിൻറെ അവസാന ഓപ്പറേറ്റിങ് സിസ്റ്റം. സ്നോ ലെപ്പേർഡ് ഇൻറലിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു.

ആപ്പിൾ പറയുന്നതനുസരിച്ച്, ലെപ്പേർഡിൽ മുൻഗാമിയായ മാക് ഒഎസ് എക്സ് ടൈഗറിനേക്കാൾ 300 ലധികം മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്[3], പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം ഘടകങ്ങളും ഉൾപ്പെടുത്തിയ ആപ്ലിക്കേഷനുകളും െഡവലപ്പർ ഉപകരണങ്ങളും ഉൾക്കൊള്ളുന്നു. ഐട്യൂൺസിൽ ആദ്യം കാണുന്ന കവർ ഫ്ലോ വിഷ്വൽ നാവിഗേഷൻ ഇന്റർഫേസ് ഉൾക്കൊള്ളുന്ന പുനർ‌രൂപകൽപ്പന ചെയ്ത ഡോക്ക്, സ്റ്റാക്കുകൾ, സെമിട്രാൻസ്പാരന്റ് മെനു ബാർ, അപ്‌ഡേറ്റുചെയ്‌ത ഫൈൻഡർ എന്നിവ ഉപയോഗിച്ച് ലെപ്പേർഡ് ഗണ്യമായി പുതുക്കിയ ഡെസ്ക്ടോപ്പ് ആണ് ഉള്ളത്. 64-ബിറ്റ് ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ആപ്ലിക്കേഷനുകൾ റൈറ്റിംഗിനുള്ള പിന്തുണ, ടൈം മെഷീൻ എന്നറിയപ്പെടുന്ന ഒരു ഓട്ടോമേറ്റഡ് ബാക്കപ്പ് യൂട്ടിലിറ്റി, ഒന്നിലധികം മെഷീനുകളിലുടനീളമുള്ള സ്‌പോട്ട്‌ലൈറ്റ് തിരയലുകൾക്കുള്ള പിന്തുണ, മുമ്പ് ചില മാക് മോഡലുകൾ മാത്രം ഉൾപ്പെടുത്തിയിരുന്ന ഫ്രണ്ട് റോ, ഫോട്ടോ ബൂത്ത് എന്നിവ ഉൾപ്പെടുന്നു.

പുതിയ സൗകര്യങ്ങൾ

[തിരുത്തുക]

മാക് ഒ.എസ്. ടെൻ v10.5 ലിയോപ്പാർഡിൽ 300 ലധികം സൌകര്യങ്ങൾ പുതിയതായി ഉണ്ട്.[4]

ഫൈൻഡർ
എളുപ്പത്തിൽ ഫയലുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈൻഡർ.
ബൂട്ട് ക്യാമ്പ്
മാക്കിൻറോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്‌പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേർ.
മെയിൽ
മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് പോലുള്ള ഇമെയിൽ ക്ലയൻറാണ് മെയിൽ. യാഹൂ മെയിൽ, ജിമെയിൽ മുതലായ ഇമെയിൽ അക്കൌണ്ട് ഉപയോഗിച്ച് ഇതിൽ മെയിൽ അക്കൌണ്ട് നിർമ്മിക്കാം. ബർത്ത്ഡേ, ഗ്രീറ്റിംഗ്,ഇൻവിറ്റേഷനുകൾ തുടങ്ങി മുപ്പതോളം മെയിൽ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
ഫോട്ടോബൂത്ത്
ഐ സൈറ്റ് ക്യാമറയിൽ നിന്നോ മറ്റ് വെബ് ക്യാമുകളിൽ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
ക്വിക്ക് ലുക്ക്
ഡോക്യുമെൻറുകൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് തുറക്കാതെ തന്നെ കാണുവാൻ സഹായിക്കുന്ന യൂട്ടിലിറ്റി.
സഫാരി
ഇൻറർനെറ്റ് ഉപയോഗത്തിനുള്ള വേഗത കൂടിയ വെബ് ബ്രൗസറാണ് സഫാരി.
ടൈം മെഷീൻ
ഓട്ടോമാറ്റിക് ബാക്ക് അപ്പ് യൂട്ടിലിറ്റിയാണ് ടൈം മെഷീൻ. കമ്പ്യൂട്ടറിലുള്ള എല്ലാ തരം ഫയലുകളും തീയതി അനുസരിച്ച് സൂക്ഷിക്കുന്നു. ഫയലുകൾ മാത്രമല്ല ഓരോ ദിവസവും സിസ്റ്റം എങ്ങനെയായിരുന്നു എന്നും സ്റ്റോർ ചെയ്യും. ഇത് പ്രവർത്തിക്കണമെങ്കിൽ ഒരു ആധിക ഹാർഡ് ഡിസ്ക് വേണം.

വികസന സാങ്കേതികകൾ

[തിരുത്തുക]

സുരക്ഷ

[തിരുത്തുക]
  • ആപ്ലിക്കേഷൻതല ഫയർവാൾ
  • സാൻഡ്ബോക്സസ്
  • ആപ്ലിക്കേഷൻ സൈനിങ്ങ്

സിസ്റ്റം ആവശ്യതകൾ

[തിരുത്തുക]

ലെപ്പേർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് താഴെപ്പറയുന്ന അടിസ്ഥാന ആവശ്യങ്ങൾ മതി. എന്നാൽ ചില പ്രത്യേക ആപ്ലിക്കേഷനുകൾക്കും പ്രവർത്തനങ്ങൾക്കും (ഉദാഹരണമായി ഐചാറ്റ് ബാക്ക്ഡ്രോപ്സ്) ഇന്റൽ പ്രോസ്സസർ ആവശ്യപ്പെടുന്നു.

പതിപ്പുകളുടെ ചരിത്രം

[തിരുത്തുക]
പതിപ്പ് ബിൽഡ് റിലീസ് തീയതി നോട്ട്
10.5.0 9എ581 26 ഒക്ടോബർ 2007 ആദ്യം പുറത്തിറക്കിയ റീട്ടെയിലിൽ ഡി.വി.ഡി. ലഭ്യമാണ്
10.5.1 9B18 15 November 2007 Apple download page; also available on second-released retail ഡി.വി.ഡി.
10.5.2 9C31 11 ഫെബ്രുവരി 2008 Apple download page
10.5.3 9D34 28 മെയ് 2008 Apple download page
10.5.4 9E17 30 ജൂൺ 2008 Apple download page; also available on third-released retail DVD
10.5.5 9F33 15 സെപ്റ്റംബർ 2008 Apple download page

ഇതും കൂടി കാണൂ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

അവലംബം

[തിരുത്തുക]
  1. http://support.apple.com/kb/HT2405
  2. "Apple Announces Mac OS X Server Leopard" (Press release). Apple Inc. October 16, 2007.
  3. "Mac OS X Leopard — Features - 300+ New Features". Apple Inc. ഒക്ടോബർ 16, 2007. Archived from the original on ഒക്ടോബർ 16, 2007. Retrieved ഒക്ടോബർ 16, 2007.
  4. http://www.apple.com/macosx/features/300.html

പുറം കണ്ണികൾ

[തിരുത്തുക]