Jump to content

മാക് ഒ.എസ്. ടെൻ പാന്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാക് ഒ.എസ്. ടെൻ പാന്തർ
A version of the macOS operating system
മാക് ഒ.എസ്. ടെൻ പാന്തറിന്റെ സ്ക്രീൻഷോട്ട്. ഡോക്കിലെ ഫൈൻഡർ ഐക്കൺ എങ്ങനെ മാറ്റിയെന്നും ഇന്റർനെറ്റ് എക്സ്പ്ലോററിന് പകരം സഫാരി എങ്ങനെ വർക്കുചെയ്യുന്നെന്ന് ശ്രദ്ധിക്കുക.
DeveloperApple Computer, Inc.
OS family
Source modelClosed, with open source components
Released to
manufacturing
ഒക്ടോബർ 24, 2003; 21 വർഷങ്ങൾക്ക് മുമ്പ് (2003-10-24)[1]
Latest release10.3.9 / ഏപ്രിൽ 15, 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-04-15)[2]
PlatformsPowerPC
LicenseApple Public Source License (APSL) and Apple end-user license agreement (EULA)
Preceded byMac OS X 10.2 Jaguar
Succeeded byMac OS X 10.4 Tiger
Official websiteApple - Mac OS X at the Wayback Machine (archived January 11, 2005)
Support status
Historical, unsupported as of March 4, 2007

മാക് ഒ.എസ്. ടെൻ ശ്രേണിയിലെ അഞ്ചാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ പാന്തർ 10.3(പതിപ്പ് 10.3). 2003 ഒക്ടോബർ 24 നാണ് മാക് ഒ.എസ്.എക്സ് പാന്തർ റിലീസ് ചെയ്തത്. ഇത് മാക് ഒ.എസ്. ടെൻ ജാഗ്വാറിനെ പിന്തുടർന്ന് വന്നതും മാക് ഒ.എസ്. ടെൻ ടൈഗറിന് മുമ്പ് റീലിസ് ചെയ്തതുമാണ്. ഇത് ഒരു ഉപയോക്താവിന് 129 യുഎസ് ഡോളറും[3]അഞ്ച് യൂസർ ഉപയോഗിക്കാവുന്ന, ഫാമിലി ലൈസൻസിന് 199 യുഎസ് ഡോളറും ആണ്.[3]

സിസ്റ്റം ആവശ്യതകൾ

[തിരുത്തുക]

സിസ്റ്റം ആവശ്യതകൾ ഇവയാണ്:[4]

  • പവർപിസി G3, G4, or G5 processor (ഏറ്റവും കുറഞ്ഞത് 233 MHz)
  • ബിൽറ്റ് ഇൻ യു.എസ്.ബി. (ഒരു ന്യൂ വേൾഡ് റോം ഉണ്ടെന്നതിന്റെ സൂചന)
  • ഏറ്റവും കുറഞ്ഞത് 128 എംബി റാം (512 എംബി നിർദ്ദേശിക്കുന്നു.)
  • ഏറ്റവും കുറഞ്ഞത് 1.5 ജിബി ഹാർഡ് ഡിസ്ക് സ്പേസ്
  • സിഡി ഡ്രൈവ്
  • ഇന്റർനെറ്റ് ആക്സ്സസിന് സർവീസ് പ്രൊവൈഡർ ആവശ്യപ്പെടുന്നു; ഐഡിസ്കി(iDisk)-ന് ഒരു .മാക് അക്കൗണ്ട് ആവശ്യമാണ്

വീഡിയോ കോൺഫറൻസിംഗ് ആവശ്യമാണ്:

  • 333 മെഗാഹെഡ്സ് അതിലും വേഗതയേറിയത് പവർപിസി G3, ജി4, or ജി5 പ്രോസ്സസർ
  • ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ് (100 കെബിറ്റ്സ്/സെക്കൻഡ് അല്ലെങ്കിൽ അതിലും വേഗതയേറിയത്)
  • അനുയോജ്യമായ ഫയർവയർ ഡി.വി ക്യാമറ അല്ലെങ്കിൽ വെബ് ക്യാമറ

മാക് ഒ.എസ്. ടെൻ പാന്തറിന് ഒരു ന്യൂ വേൾഡ് റോം ആവശ്യമായതിനാൽ, ചില പഴയ കമ്പ്യൂട്ടറുകൾക്ക് (ബീജ് പവർ മാക് ജി3എസ്, 'വാൾ സ്ട്രീറ്റ്' പവർബുക്ക് ജി3എസ് എന്നിവ പോലുള്ളവ) സ്ഥിരസ്ഥിതിയായി പാന്തർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയറിന് (XPostFacto പോലുള്ളവ) ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ നടത്തിയ പരിശോധനകൾ അസാധുവാക്കാൻ കഴിയും; അല്ലെങ്കിൽ, ഈ പഴയ മെഷീനുകളിൽ ജാഗ്വാറിൽ നിന്നുള്ള ഇൻസ്റ്റാളേഷനോ നവീകരണമോ പരാജയപ്പെടുന്നു.

പഴയ മാക് ഒഎസ് 9 ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ക്ലാസിക് എൻവയോൺമെന്റിനെ പാന്തർ ഇപ്പോഴും പൂർണ്ണമായി പിന്തുണച്ചു, എന്നാൽ ക്ലാസിക് ആപ്ലിക്കേഷൻ വിൻഡോകൾ ഡബിൾ ബഫർ ആക്കി, സ്ക്രീനിലേക്ക് നേരിട്ട് വരയ്ക്കാൻ എഴുതിയ ചില ആപ്ലിക്കേഷനുകളെ തടസ്സപ്പെടുത്തി.

പുതിയ സൗകര്യങ്ങൾ

[തിരുത്തുക]

മാക് ഒ.എസ്.എക്സ് പാന്തറിൽ 150 ലധികം പുതിയ സൗകര്യങ്ങൾ ഉണ്ട്.

  • ഫൈൻഡർ: എളുപ്പത്തിൽ ഫയലുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈൻഡർ.

പാന്തറിലുള്ള പുതിയ ആപ്ലികേഷനുകൾ

[തിരുത്തുക]

പതിപ്പുകളുടെ ചരിത്രം

[തിരുത്തുക]
മാക് ഒഎസ് 10
പതിപ്പ്
ബിൽഡ് റിലീസ് തീയതി നോട്ടുകൾ
10.3.0 7B85 ഒക്ടോബർ 24, 2003 റീടേയിൽ
10.3.1 7സി107 നവംബർ 10, 2003 Update from 10.3
10.3.2 7ഡി24 ഡിസംബർ 17, 2003 Update from 10.3.1
10.3.3 7എഫ്44 മാർച്ച് 15, 2004 Update from 10.3.2
10.3.4 7എച്ച്63 മെയ് 26, 2004 Update from 10.3.3
10.3.5 7എം34 ഓഗസ്റ്റ് 9, 2004 Update from 10.3.4
10.3.6 7ആർ28 നവംബർ 5, 2004 Update from 10.3.5
10.3.7 7എസ്215 ഡിസംബർ 15, 2004 Update from 10.3.6
10.3.8 7യു16 ഫെബ്രുവരി 9, 2005 Update from 10.3.7
10.3.9 7ഡബ്ല്യു98 ഏപ്രിൽ15, 2005 Update from 10.3.8

Update from 10.3.*

ഇതും കൂടി കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ""Night of the Panther" Kicks Off at 8:00 p.m. Tomorrow" (Press release). Apple Inc. October 23, 2003. Archived from the original on December 4, 2019. Retrieved December 4, 2019.
  2. "Mac OS X Combined Update 10.3.9". Apple Inc. Archived from the original on April 19, 2005.
  3. 3.0 3.1 "Apple Announces Mac OS X "Panther"". Apple Newsroom (Press release) (in അമേരിക്കൻ ഇംഗ്ലീഷ്). October 8, 2003. Archived from the original on May 4, 2021. Retrieved 2023-01-10.
  4. Apple. "Mac OS X: System requirements". Archived from the original on 2007-08-09. Retrieved 2008-01-17.
"https://ml.wikipedia.org/w/index.php?title=മാക്_ഒ.എസ്._ടെൻ_പാന്തർ&oldid=3864428" എന്ന താളിൽനിന്ന് ശേഖരിച്ചത്