ലുക്രീഷ്യ ഗാർഫീൽഡ്
ദൃശ്യരൂപം
(Lucretia Garfield എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലുക്രീഷ്യ ഗാർഫീൽഡ് | |
---|---|
First Lady of the United States | |
In role March 4, 1881 – September 19, 1881 | |
രാഷ്ട്രപതി | James Garfield |
മുൻഗാമി | Lucy Hayes |
പിൻഗാമി | Mary McElroy (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Garrettsville, Ohio, U.S. | ഏപ്രിൽ 19, 1832
മരണം | മാർച്ച് 14, 1918 South Pasadena, California, U.S. | (പ്രായം 85)
പങ്കാളി | James Garfield (1858–1881) |
കുട്ടികൾ | 7, including Eliza Arabella ("Trot"), Harry Augustus ("Hal"), James Rudolph, and Abram |
അൽമ മേറ്റർ | Geauga Seminary Hiram College |
ഒപ്പ് | |
ലുക്രീഷ്യ റുഡോൾഫ ഗാർഫീൽഡ് (ജീവിത കാലം : ഏപ്രിൽ 19, 1832 – മാർച്ച് 14, 1918), അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ജെയിംസ് എ. ഗാർഫീൽഡിൻറെ പത്നിയും 1881 ൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]ഒരു കർഷകനും ഹിറാമിലെ ഇലക്ട്രിക് ഇൻസ്റ്റിറ്റ്യൂട്ടിൻറെ സഹസ്ഥാപകരിലൊരാളുമായ സെബ് റുഡോൾഫിൻറെയും അരബെല്ല മാസൻ റുഡോൾഫിൻറയും പുത്രിയായി ഒഹിയോയിലെ ഹിറാമിലായിരുന്നു ലുക്രീഷ്യയുടെ ജനനം. ചർച്ച് ഓഫ് ക്രൈസ്റ്റിലെ ഉറച്ച അനുയായി ആയിരുന്നു ലുക്രീഷ്യ. അവരുടെ വംശ പരമ്പര ജർമ്മൻ, വെൽഷ്, ഇംഗ്ലീഷ്, ഐറീഷ് എന്നിങ്ങനെയാണ്. ലുക്രീഷ്യ ഗാർഫീൽഡിൻറെ പിതാവു വഴിയുള്ള പ്രപിതാമഹൻ ജർമ്മനിയിലെ വുർട്ടെംബർഗ്ഗിൽനിന്ന് പെൻസിൽവാനിയയിലേയ്ക്ക് (പെൻസിൽവാനിയുടെ ആ ഭാഗം ഡെലവെയറിൽ ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നു) കുടിയേറിയ ആൾ ആയിരുന്നു.