എം. ശാരദ മേനോൻ
ഡോ എം. ശാരദ മേനോൻ | |
---|---|
ജനനം | |
മരണം | 5 ഡിസംബർ 2021 | (പ്രായം 98)
തൊഴിൽ | മനഃശാസ്ത്രജ്ഞ സാമൂഹികപ്രവർത്തക |
സജീവ കാലം | 1951 മുതൽ |
അറിയപ്പെടുന്നത് | സ്‌കീസോഫ്രീനിക് കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ (SCARF) |
പുരസ്കാരങ്ങൾ | പദ്മഭൂഷൻ Avvaiyar Award State Best Doctor Award Government of India Best Employer Award International Association of Psycho-Social Rehabilitation Special Award Rotary Club For the Sake of Honour Award |
വെബ്സൈറ്റ് | Website of SCARF |
ഇന്ത്യക്കാരിയായ ഒരു മനഃശാസ്ത്രജ്ഞയും സാമൂഹികപ്രവർത്തകയും ചെന്നൈ ആസ്ഥാനമായ ലാഭരഹിതസംരംഭമായ, സ്കിസോഫ്രീനിയയും മറ്റു മാനസികവൈകല്യമുള്ളവരുമായ രോഗികളെ പുനരധിവസിപ്പിക്കാനുള്ള സ്‌കീസോഫ്രീനിക് കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ (സ്‌കാർഫ്)-ന്റെ സ്ഥാപകയുമാണ് എം ശാരദ മേനോൻ (Mambalikalathil Sarada Menon) ( (5 ഏപ്രിൽ 1923 – 5 ഡിസംബർ 2021).[1] മുൻപ് മദ്രാസ് മെഡിക്കൽ സർവീസിൽ ഓഫീസർ ആയിരുന്ന ഇവർ ഇന്ത്യയിലെ ആദ്യ വനിതാ മനശാസ്ത്രജ്ഞയാണ്.[2] സാമൂഹികസേവനങ്ങളെ മുൻനിർത്തി 1992-ൽ പദ്മഭൂഷൻ ലഭിച്ചു.[3] തമിഴ്നാട് സർക്കാരിന്റെ ഔവയാർ പുരസ്‌കാരം അടക്കം മറ്റ് പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]പാലക്കാട് ശ്രീകൃഷ്ണപുരം മാമ്പിളിക്കളം കുടുംബാംഗമാണ് ശാരദാ മേനോൻ. എട്ടു മക്കളിൽ ഏറ്റവും ഇളയവളായി മംഗളൂരുവിൽ ജനിച്ച ഇവർ ജഡ്ജിയായിരുന്ന അച്ഛൻ ശങ്കരമേനോന്റെ സ്ഥലംമാറ്റത്തെുടർന്നാണ് ചെന്നൈയിൽ എത്തിയത്. ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, ക്രൈസ്റ്റ് ചർച്ച് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം വിമൻസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദം നേടി. 1951-ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പാസായി. തുടർന്ന് ബെംഗളൂരുവിൽ മനോരോഗ ചികിത്സയിൽ രണ്ടുവർഷം ഉപരിപഠനം നടത്തി.
ഉപരിപഠനം പൂർത്തിയാക്കിയ ശാരദ മേനോന് ചെന്നൈയിലെ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ലഭിച്ചത്. 1961-ൽ ഇവിടെ സൂപ്രണ്ടായി. മാനസികാസ്വാസ്ഥ്യമുള്ളവരുമായി സൗഹാർദപരമായ ഇടപെടൽ ഇവിടെ നിന്നാണ് തുടങ്ങുന്നത്. 1978-ൽ വിരമിച്ചു. മാനസികാസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കുന്നതിനൊപ്പം അവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക ശ്രമങ്ങൾ നടത്തി. 1984-ൽ സ്‌കീസോഫ്രീനിക് കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ (സ്‌കാർഫ്) എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചു. ഇന്ത്യയിലെത്തന്നെ അറിയപ്പെടുന്ന പ്രസ്ഥാനമായി ഇത് വളർന്നു. [4]ഇതോടൊപ്പം മാനസികാസ്വാസ്ഥ്യമുള്ളവരുടെ കുടുംബ സംഘടനയായ ആശയ്ക്കും രൂപം നൽകി.
അവലംബം
[തിരുത്തുക]- ↑ "Sarada Menon Chosen for Avvaiyar Award". The Indian Express. 3 മാർച്ച് 2016. Archived from the original on 11 ജൂൺ 2016. Retrieved 23 മേയ് 2016.
- ↑ "Focus on Rehab of Mentally-ill". The Indian Express. 7 മാർച്ച് 2016. Archived from the original on 16 ജൂൺ 2016. Retrieved 23 മേയ് 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 15 നവംബർ 2014. Retrieved 3 ജനുവരി 2016.
- ↑ https://www.mathrubhumi.com/health/features/india-s-first-woman-psychiatrist-sarada-menon-passes-away-1.6244765
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- S. Thanthoni (1 ഫെബ്രുവരി 2004). "Scarf: Overcoming a stigma". News report. The Hindu - Magazine. Retrieved 23 മേയ് 2016.