മറൈൻ ഡ്രൈവ് (കൊച്ചി)
ദൃശ്യരൂപം
(Marine Drive, Kochi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറൈൻ ഡ്രൈവ് | |
The view from the southern end of the Musical Walkway adjoining the Fishing net Bridge. | |
Length: | 1.75km [അവലംബം ആവശ്യമാണ്] |
---|---|
Notable landmarks: | റെയിൻബോ പാലം , ചീനവലകൾ |
Governing authority | ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി |
കേരളത്തിലെ കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്.
വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്ത് കൂടി ഉള്ള കാൽനടപാത ഇവിടെ കേരള ഹൈക്കോടതിയുടെ മുൻപിൽ നിന്ന് തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
ചിത്രങ്ങൾ
[തിരുത്തുക]Marine Drive, Kochi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
മറൈൻ ഡ്രൈവിലെ പാലം
-
ബരിസ്ത കോഫി പോലുള്ള ധാരാളം ഭക്ഷണ ശാലകൾ ഇവിടുത്തെ ആകർഷണമാണ്
-
കൊച്ചി മറൈൻ ഡ്രൈവിലെ അരയന്നത്തോണി