Jump to content

മരുന്നീശ്വരർ ക്ഷേത്രം

Coordinates: 12°59′08″N 80°15′41″E / 12.98556°N 80.26139°E / 12.98556; 80.26139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marundeeswarar Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Marundeeswarar Temple
Marundeeswarar Temple and Tank in the morning sunlight
മരുന്നീശ്വരർ ക്ഷേത്രം is located in Tamil Nadu
മരുന്നീശ്വരർ ക്ഷേത്രം
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTiruvanmiyur, Chennai
നിർദ്ദേശാങ്കം12°59′08″N 80°15′41″E / 12.98556°N 80.26139°E / 12.98556; 80.26139
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിMarundeeswarar (Shiva)
ആഘോഷങ്ങൾPanguni Brahmmotsavam in March- April, Shivrathri in February–March[1]
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംTamil architecture
സ്ഥാപകൻCholas

ബംഗാൾ ഉൾക്കടലിന്റെ ബീച്ചിനോട് ചേർന്ന് ചെന്നൈയിലെ തിരുവാൻമിയൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് മരുന്നീശ്വരർ ക്ഷേത്രം. ഏഴാം നൂറ്റാണ്ടിൽ ശൈവ സന്യാസിമാർ, അപ്പർ, തിരുജ്ഞാന സംബന്ധർ എന്നിവർ തങ്ങളുടെ കീർത്തനങ്ങളാൽ ക്ഷേത്രത്തെ മഹത്വപ്പെടുത്തിയ 275 പാടൽപെട്ര സ്ഥലങ്ങളിൽ ഒന്നാണിത്. 11-ആം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ ഈ ക്ഷേത്രം വിപുലീകരിച്ചു.[2] ക്ഷേത്രത്തിന് ഏഴ് നിലകളുള്ള രണ്ട് ഗോപുരങ്ങളും, ഒരു വലിയ ക്ഷേത്രക്കുളം എന്നിവയുണ്ട്. ക്ഷേത്രത്തിന്റെ ആകെ വിസ്തീർണ്ണം 1 ഏക്കറാണ്. രോഗബാധിതർക്കുള്ള രോഗശമന ആരാധനാലയമാണ് മരുന്ദീശ്വരർ ക്ഷേത്രം.

ക്ഷേത്രത്തിൽ രാവിലെ 5:30 മുതൽ രാത്രി 10 വരെ വിവിധ സമയങ്ങളിലായി ആറ് ദൈനംദിന പൂജകളും അതിന്റെ കലണ്ടറിൽ പന്ത്രണ്ട് വാർഷിക ഉത്സവങ്ങളും ഉണ്ട്. 9-ആം നൂറ്റാണ്ടിൽ ചോള രാജവംശത്തിന്റെ കാലത്താണ് ഇന്നത്തെ കൊത്തുപണികൾ ചെയ്തത്. എന്നാൽ പിന്നീടുള്ള വിപുലീകരണങ്ങൾ വിജയനഗര ഭരണാധികാരികളുടേതാണ്. തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാണ് ക്ഷേത്രത്തിന്റെ പരിപാലനവും നടത്തിപ്പും. പുനരുദ്ധാരണത്തിനു ശേഷമുള്ള ക്ഷേത്രത്തിന്റെ ഏറ്റവും പുതിയ പ്രതിഷ്ഠ 2020 ഫെബ്രുവരിയിൽ നടത്തി. ഇതിനുമുൻപ് 2008 മെയ് മാസത്തിലായിരുന്നു പുനഃരുദ്ധാരണം നടന്നത്.

ഇതിഹാസം

[തിരുത്തുക]
മരുന്ദീശ്വരർ ശ്രീകോവിൽ

വിവിധ ഔഷധസസ്യങ്ങളുടെ രോഗശാന്തി ഗുണങ്ങളെക്കുറിച്ച് അഗസ്ത്യമുനിക്ക് നൽകിയതിനാലാണ് മരുന്നീശ്വരർ എന്നറിയപ്പെടുന്നത്.[2] അന്നുമുതൽ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവരുടെ ആരാധനാലയമാണ് മരുന്ദീശ്വർ ക്ഷേത്രം.[3]വാൽമീകി മഹർഷി ഈ ക്ഷേത്രത്തിൽ ശിവനെ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു.[4] വാല്മീകി ഇവിടെ അനുഗ്രഹിക്കപ്പെട്ടതിനാൽ, ഈ സ്ഥലം 'തിരുവാൻമീകിയൂർ' എന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തിരുവാൻമിയൂരിൽ വാൽമീകി നഗർ എന്നൊരു സ്ഥലമുണ്ട്. ഇപ്പോൾ ഈസ്റ്റ് കോസ്റ്റ് റോഡ് (ECR) എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മുനിയുടെ ഒരു ശ്രീകോവിലുമുണ്ട്.[5]ഹനുമാൻ പൂജ ചെയ്ത ലിംഗം, ഇന്ദ്രന്റെ ശാപം പരിഹരിച്ച ലിംഗം (മീനാക്ഷി സുന്ദരേശ്വരർ), സന്യാസി ഭരദ്വാജ പൂജ നടത്തിയ ലിംഗം എന്നിവ ഇവിടെയുണ്ട്. മാർക്കണ്ഡേയർ ഇവിടെ തപസ്സുചെയ്ത് ശിവനെ പ്രാർത്ഥിച്ചു. ബ്രഹ്മാവ് ഇവിടെ ശിവന് ഉത്സവം നടത്തി. കാമധേനു എന്ന പുണ്യ പശു ശിവലിംഗത്തിൽ പാൽ കൊണ്ട് വഴിപാട് നടത്തിയതായി പറയപ്പെടുന്നതിനാൽ അധിപനായ ദേവനെ പൽവണ്ണനാഥർ എന്നും വിളിക്കുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ദിവസവും സൂര്യാസ്തമയ സമയത്ത് സൂര്യന്റെയും ചന്ദ്രന്റെയും ആരാധനാക്രമങ്ങൾ ഇവിടെ അനുഷ്ഠിക്കുന്നു. അതിനാൽ പ്രധാന ആരാധനാലയം പടിഞ്ഞാറോട്ട് ദർശനമാണെന്ന് വിശ്വസിക്കപ്പെടുന്നു.[6]

ചിത്രശാല

[തിരുത്തുക]
  1. "Festivals of the temple". Marundeeswarar Temple administration. 2014. Retrieved 6 January 2016.
  2. 2.0 2.1 Hodgetts 2008, p.55
  3. "Tamil Nadu Tourism Newsletter March 2009" (PDF). Tamil Nadu Tourism. Mar 2009. p. 2. Archived from the original (PDF) on 2012-05-15. Retrieved 2012-06-18.
  4. Kamath 2002, pp.40-41
  5. V. 2006, p. 14
  6. Anantharaman, Ambujam (2006). Temples of South India. East West Books (Madras). p. 24. ISBN 978-81-88661-42-8.
"https://ml.wikipedia.org/w/index.php?title=മരുന്നീശ്വരർ_ക്ഷേത്രം&oldid=4012462" എന്ന താളിൽനിന്ന് ശേഖരിച്ചത്