മോഡൽ എഞ്ചിനീയറിങ് കോളേജ്
10°1′42.12″N 76°19′43.45″E / 10.0283667°N 76.3287361°E
തരം | കോളേജ് |
---|---|
സ്ഥാപിതം | 1989 |
പ്രിൻസിപ്പൽ | ഡോ. ജേക്കബ് തോമസ് വി |
സ്ഥലം | തൃക്കാക്കര, എറണാകുളം ജില്ല, കേരളം,ഇന്ത്യ |
അഫിലിയേഷനുകൾ | Cochin University |
വെബ്‌സൈറ്റ് | [1] |
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന[അവലംബം ആവശ്യമാണ്] ഒരു സ്ഥാപനമാണ് തൃക്കാക്കരയിൽ സ്ഥിതിച്ചെയ്യുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ്. ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ 1989ല് പ്രവർത്തനമാരംഭിച്ച ഈ ശാസ്ത്രസാങ്കേതിക കലാശാല വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി ഖ്യാതി നേടി.[1][2][3][4] പരമ്പരാഗത എഞ്ചിനീയറിങ് പാഠ്യപദ്ധതികളിൽ നിന്നു മാറി ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന് എഞ്ചിനീയറിങ് , കംപ്യൂട്ടർ സയൻസ്& എഞ്ചിനീയറിങ് ,ബയോമെഡിക്കൽ എഞ്ചിനീയറിങ് (ജൈവ-മരുത്വ സാങ്കേതികശാസ്ത്രം),ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ മേഖലകളിൽ, മോഡൽ എഞ്ചിനീയറിങ് കോളേജ് പാഠ്യപദ്ധതികൾ നടത്തുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ വരുന്ന കോളേജിലേക്കുളള പ്രവേശനം സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ‍് നടത്തുന്നത്.[5]
ഡിപ്പാർട്ട്മെന്റുകൾ
[തിരുത്തുക]- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ്
- ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ്
- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
- ജനറൽ എഞ്ചിനീയറിങ്ങ്
- അപ്ലൈഡ് സയൻസ്
കോഴ്സുകൾ
[തിരുത്തുക]ബിരുദ കോഴ്സുകൾ (ബി.ടെക്)
[തിരുത്തുക]- കമ്പ്യൂട്ടർ സയൻസ്സ് ആന്റ് എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ്
- ഇലട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം.ടെക്)
[തിരുത്തുക]- ഇമേജ് പ്രൊസസ്സിങ്ങ്
- എനർജി മാനേജ്മെന്റ്
- ഒപ്ടോ ഇലക്ട്രോണിക്സ്
- സിഗ്‌നൽ പ്രോസസിങ്
- വി.എൽ.എസ്.ഐയും എംബെഡഡ് സിസ്റ്റംസും
എക്സൽ സാങ്കേതികോത്സവം
[തിരുത്തുക]ഐ.ട്രിപ്പിൾ ഈയുമായി സഹകരിച്ച് തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളേജ് സംഘടിപ്പിക്കുന്ന സാങ്കേതികോത്സവമാണ് എക്സൽ.[6] 2001ൽ ചെറിയ തോതിൽ സംഘടിപ്പിച്ചു തുടങ്ങിയ പരിപാടിയിൽ നിലവിൽ 5000ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. എക്സൽ സാധാരണയായി മൂന്നു ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള സാങ്കേതിക, മാനേജ്മെന്റ് മത്സരങ്ങളും, പ്രഭാഷണങ്ങളും, വർക്ക്‌ഷോപ്പുകളും ഇതേത്തുടർന്ന് നടന്നുവരാറുണ്ട്.
2001ലാണ് എക്സൽ സംഘടിപ്പിച്ചു തുടങ്ങിയത്.
പരിപാടികൾ
[തിരുത്തുക]- സാങ്കേതിക പരിപാടികൾ
- റോബോവാർ
- 4x120
- /bin/bash
- ഡിഫ്യൂസ്
- പൊതുവായ പരിപാടികൾ
- പ്രശ്നോത്തരി
ചിത്രശാല
[തിരുത്തുക]-
മുകളിൽ നിന്നുള്ള ദൃശ്യം
-
മുകളിൽ നിന്നുള്ള ദൃശ്യം
അവലംബം
[തിരുത്തുക]- ↑ "Top 50 Government Engineering Colleges in India for 2009". The Wall Street Journal. 23 June 2009. Retrieved 2009-08-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-28. Retrieved 2011-11-29.
- ↑ "Most demanded engineering colleges in kerala". The Hindu. 6 November 2007. Archived from the original on 2009-06-21. Retrieved 2013-08-03.
- ↑ Edusahayi. "Top 10 Engineering colleges in Kerala". Edusahayi.com. Archived from the original on 2014-04-27. Retrieved 2014-04-01.
- ↑ "Minister to open MEC research centre". The Hindu. 2 December 2010. Archived from the original on 2010-12-06. Retrieved 2013-08-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-23. Retrieved 2013-11-01.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]