മൈക്കോറൈസ
ദൃശ്യരൂപം
(Mycorrhiza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈക്കോറൈസ (Mycorrhiza)(Greek: μυκός, mykós, "fungus" and ριζα, riza, "roots",pl. mycorrhizae or mycorrhizas) ഒരു സഹോപകാരികതാബന്ധം പുലർത്തുന്ന ഒരു ഫംഗസും സംവഹനവ്യൂഹമുള്ള ഒരു സസ്യത്തിന്റെ വേരുകളും ചേർന്നതാണ്. ഇത്തരം മൈക്കോറൈസൽ ബന്ധത്തിൽ ഫംഗസ് ആതിഥേയസസ്യത്തിന്റെ വേരുകളിൽ ഒന്നുകിൽ വേരുകളുടെ കോശങ്ങളുടെ പുറത്തോ അല്ലെങ്കിൽ കോശങ്ങളുടെ അകത്തോ അതിന്റെ കോളനി സ്ഥാപിക്കുകയും ചെയ്യുന്നു. മണ്ണിലെ ജീവന്റെയോ മണ്ണുരസതന്ത്രത്തിന്റെയോ ഭാഗമാണ്. പൊതുവേ ഈ ബന്ധം സഹോപകാരികതാബന്ധമാണ്. എന്നാൽ, ചിലപ്പോൾ ഇത്, രോഗകാരണമാകാറുണ്ട്.