നദിയ മൊയ്തു
നദിയാ മൊയ്തു ഗോഡ്ബോലെ | |
---|---|
ജനനം | സറീന മൊയ്തു 24 ഒക്ടോബർ 1966[1] |
മറ്റ് പേരുകൾ | നടി |
തൊഴിൽ | നടി |
സജീവ കാലം | 1984–1989; 1994; 2004–present |
ജീവിതപങ്കാളി(കൾ) | ശിരീഷ് ഗോഡ്ബോലെ (m.1988–present) |
കുട്ടികൾ | സനം (b.1996) ജന (b.2001) |
പുരസ്കാരങ്ങൾ | Best Actress Filmfare Award (Nokketha Doorathu Kannum Nattu) Best Actress Critics Award |
മലയാളത്തിലും തമിഴിലും പ്രധാനമായും അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് നദിയ മൊയ്തു (ജനനം: സറീന മൊയ്തു, 24 October 1966). ഏതാനും തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നദിയ മലയാള ചലച്ചിത്രമായ നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1984) എന്ന ചിത്രത്തിലൂടെ മോഹൻലാലിനും പത്മിനിക്കും ഒപ്പം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) നേടിക്കൊടുത്തു.[2] 1985 ൽ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരിൽ തമിഴിൽ പുനർഃനിർമ്മിച്ചതോടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.[3] 1988-ൽ വിവാഹശേഷം, അമേരിക്കയിലും പിന്നീട് യു.കെ.യിലുമായി ഭർത്താവ് ഷിരീഷ് ഗോഡ്ബോലെയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പം ജീവിതം നയിച്ച അവർ 2007-ൽ ഇന്ത്യയിലേക്ക് മടങ്ങി.
എം. കുമരൻ s/o മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തുകയും ജയം രവിയുടെ അമ്മയുടെ വേഷം അവതരിപ്പിച്ചതിന്റെപേരിൽ നിരൂപക പ്രശംസയും ലഭിച്ചു.[4] 2008 ൽ അവർ അരോക്യ മിൽക്ക്, തംഗമൈൽ ജ്വല്ലറി എന്നിവയുടെ ബ്രാൻഡ് അംബാസഡറായി കരാർ ഒപ്പുവച്ചു. ജയ ടിവിയിൽ നടി ഖുഷ്ബുവിന് പകരമായി ജാക്ക്പോട്ട് എന്ന പ്രശസ്തമായ ടെലിവിഷൻ ഷോ നാദിയ അവതരിപ്പിക്കുന്നു.
2013 ൽ തെലുങ്കു ചിത്രമായ മിർച്ചിയിലെ നടൻ പ്രഭാസിന്റെ അമ്മയെന്ന നിലയിലും അട്ടാരിന്റിക്കി ദാരെഡിയിൽ ധാർഷ്ട്യക്കാരിയായി അമ്മായിയുടെ വേഷത്തിലും അഭിനയിച്ച അവർക്ക് രണ്ട് വേഷങ്ങൾക്കും നിരൂപക പ്രശംസ ലഭിച്ചിരുന്നു. 2013 ൽ അട്ടാരിന്റികി ദാരെഡിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നന്ദി അവാർഡ് ലഭിച്ചു.[5][6]
ആദ്യകാലം
[തിരുത്തുക]മലയാളി മാതാപിതാക്കൾക്ക് ജനിച്ച നാദിയ പിന്നീട് മുംബൈയിലെ ചെമ്പൂരിലേക്ക് പോകുന്നതിനുമുമ്പ് കുട്ടിക്കാലം മുബൈയിലെ സിയോണിലാണ് ചെലവഴിച്ചത്. പിതാവ് എൻ. കെ. മൊയ്തു ഒരു ഒരു ഇസ്ലാംമതവിശ്വാസിയും മാതാവ് ലളിത ഒരു ഹൈന്ദവ വിശ്വാസിയുമായിരുന്നു. പിതാവ് മൊയ്തു കണ്ണൂരിലെ തലശ്ശേരിയിൽ നിന്നുള്ളയാളും മാതാവ് തിരുവല്ല സ്വദേശിയുമാണ്. മുംബൈയിലെ ജെ. ബി. വച്ച പാർസി ഗേൾസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നദിയ സർ ജാംഷെറ്റ്ജി ജീജെബോയ് സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി ബിരുദം നേടി. അക്കാലത്ത് സിനിമകളുടെ തിരക്കിൽപ്പെട്ടതിനാൽ കോളേജ് വിദ്യാഭ്യാസം തുടരാനായില്ല. പിന്നീട് അമേരിക്കൻ ഐക്യനാടുകളിലെ താമസത്തിനിടെ മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് - റേഡിയോ & ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും നേടി.
1984 ൽ ആദ്യമായി അഭിനയിച്ചത് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ്. ഇതിൽ മോഹൻലാൽ, പദ്മിനി എന്നിവരോടൊപ്പം അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. ഇതിന്റെ തമിഴ് റീമേക്കായ പൂവേ പൂച്ചൂടവ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ ചില സഹനടി വേഷങ്ങളിൽ അഭിനയിക്കുന്നു.
1988 ൽ അവർ ഷിരീഷ് ഗോഡ്ബോളിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. വിവാഹശേഷം ഭർത്താവിനും പെൺമക്കൾക്കുമൊപ്പം അമേരിക്കയിൽ താമസിച്ചു. 2000 ൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലേക്ക് താമസം മാറുകയും 2007 വരെ അവിടെ താമസിക്കുകയും ചെയ്തു. നിലവിൽ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | ഭാഷ | വേഷം | സഹ-അഭിനേതാക്കൾ |
---|---|---|---|---|
1984 | നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | മലയാളം | ഗേളി | മോഹൻ ലാൽ, പദ്മിനി |
1985 | കൂടും തേടി | മലയാളം | ജൂഡി | റഹ്മാൻ |
കണ്ടു കണ്ടറിഞ്ഞു | മലയാളം | അശ്വതി | റഹ്മാൻ, മോഹൻ ലാൽ,മമ്മൂട്ടി | |
പൂവേ പൂ ചൂട വാ | തമിഴ് | പദ്മിനി, എസ്. വി. ശേഖർ, ജയ് ശങ്കർ | ||
വന്നു, കണ്ടു കീഴടക്കി | മലയാളം | മഞ്ജു | ||
ഒന്നിങ്ങു വന്നെങ്കിൽ | മലയാളം | മീര | മമ്മുട്ടി, ശങ്കർ,ജഗതി | |
1986 | പഞ്ചാഗ്നി | മലയാളം | സാവിത്രി | മോഹൻ ലാൽ, ഗീത |
അത്തം, ചിത്തിര, ചോതി | മലയാളം | രാധ | ||
ശ്യാമ | മലയാളം | ശ്യാമ | മമ്മൂട്ടി | |
പൂവിനു പുതിയ പൂന്തെന്നൽ | മലയാളം | നീത | ||
പൂക്കളൈ പരീകത്തീരഗൾ | തമിഴ് | സുരേഷ് | ||
ഉയിരേ ഉനക്കാഗെ | തമിഴ് | മോഹൻ | ||
ഉനക്കാഗവേ വാഴ്‌ഗിറേൻ | തമിഴ് | ശിവകുമാർ, സുരേഷ് | ||
നിലാവേ മലരേ | തമിഴ് | റഹ്മാൻ, ശാലിനി | ||
1987 | പൂവേ ഇളം പൂവേ | തമിഴ് | സുരേഷ്, ജയ് ശങ്കർ, സുമിത്ര | |
പാവഴ മല്ലിഗൈ | തമിഴ് | സുരേഷ് | ||
പാട് നിലാവെ | തമിഴ് | മോഹൻ | ||
ചിന്നത്തമ്പി പെരിയ തമ്പി | തമിഴ് | സത്യരാജ്, പ്രഭു | ||
മാൻഗൈ ഒരു ഗൻഗൈ | തമിഴ് | സരിത, സുരേഷ് | ||
അൻപുള്ള അപ്പാ | തമിഴ് | ശിവാജി ഗണേശൻ, റഹ്മാൻ | ||
1988 | പൂ മഴൈ പൊലിയുത് | തമിഴ് | വിജയകാന്ത്, സുരേഷ് | |
1989 | രാജാത്തി രാജ | തമിഴ് | രജനീകാന്ത്, രാധ | |
1994 | വധു ഡോക്ടറാണ് | മലയാളം | അമ്മുക്കുട്ടി | ജയറാം, ശ്രീനിവാസൻ |
ചിന്ന മാഡം | തമിഴ് | |||
രാജകുമാരൻ | തമിഴ് | പ്രഭു, മീന | ||
പൂങ്കാട്രു പുതിത്താനതു് | തമിഴ് | |||
2004 | എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി | തമിഴ് | മഹാലക്ഷ്മി | ജയം രവി, അസിൻ |
2006 | താമിരഭരണി | തമിഴ് | ശകുന്തളാ ദേവി | വിശാൽ, ബാനു, പ്രഭു |
2007 | സാൻദൈ | തമിഴ് | തങ്കലക്ഷ്മി | സുന്ദർ സി, രാഗിണി, നമിത |
2008 | പട്ടാളം | തമിഴ് | ||
2011 | ഡബിൾസ് | മലയാളം | ഗൌരി | |
2011 | സെവൻസ് | മലയാളം | അമല | |
2013 | മിർച്ചി | തെലഗ് | ലത | |
2013 | ആറു സുന്ദരിമാരുടെ കഥ | മലയാളം | റോസ് മൂത്തേടൻ | |
2013 | ആൻ ഓട്ടം ഇൻ ലണ്ടൻ | ഇംഗ്ലീഷ് | സരസു | |
2013 | അട്ടാരിന്റിക്കി ദാരെഡി | തെലുഗ് | സുനന്ദ | |
2014 | ദൃശ്യം | തെലുഗ് | IGP ഗീത പ്രഭാകർ IPS | |
2015 | ബ്രൂസ് ലീ: ദ ഫൈറ്റർ | തെലുഗ് | വസുന്ധര | |
2016 | A...Aa | തെലുഗ് | മഹലക്ഷ്മി | |
2016 | ഗേൾസ് /
തിരൈക്കു വരാത കതൈ |
മലയാളം
തമിഴ് |
ദീപിക | |
2018 | നാ പേരു സൂര്യ | തെലുഗ് | സത്യ | |
2018 | നീരാളി | മലയാളം | മോളിക്കുട്ടി | |
2020 | ഒരു രാത്രി ഒരു പകൽ | മലയാളം | ||
2020 | മിസ് ഇന്ത്യ | തെലുഗ് |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- www.imdb.com/name/nm1122924
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നദിയ മൊയ്തു
- ↑ "Nadhiya Height & DOB". Nadhiya Height, Weight, Age, Husband, Children, Wiki & Facts. StarsFact. 8 October 2016. Archived from the original on 2017-02-02. Retrieved 6 November 2016.
- ↑ Google Books Search "Collections MALAYALAM 1984 Best Actress Nadiya Nokketha" See page 392
- ↑ "Nadhiya gets a dream role". indiaglitz. 24 May 2008. Archived from the original on 2008-05-25. Retrieved 10 September 2012.
- ↑ "Nadhiya is back again". Behind Woods.com. 8 April 2006. Retrieved 10 September 2012.
- ↑ https://indianexpress.com/article/entertainment/telugu/nandi-awards-2012-and-2013-rajamouli-ilayaraja-samantha-and-prabhas-emerge-winners-4549659/
- ↑ "Nandi Awards 2012 and 2013: Rajamouli, Ilayaraja, Samantha and Prabhas emerge winners". 1 March 2017.