നെടുമ്പാശ്ശേരി
നെടുമ്പാശ്ശേരി | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം ജില്ല | ||
ഏറ്റവും അടുത്ത നഗരം | അങ്കമാലി | ||
ലോകസഭാ മണ്ഡലം | ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം | ||
സിവിക് ഏജൻസി | നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനഗ്രാമമാണ് നെടുമ്പാശ്ശേരി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്
അധികാരപരിധികൾ
[തിരുത്തുക]- പാർലമെന്റ് മണ്ഡലം - ചാലക്കുടി ലോക്സഭാമണ്ഡലം
- നിയമസഭ മണ്ഡലം - ആലുവ നിയമസഭാമണ്ഡലം
- വിദ്യഭ്യാസ ഉപജില്ല - [[]]
- വിദ്യഭ്യാസ ജില്ല - [[]]
- വില്ലേജ് - [[]]
- പോലിസ് സ്റ്റേഷൻ - [[]]
ചരിത്രം
[തിരുത്തുക]സംഘകാലം മുതൽ പരാമർശിക്കുന്ന ഒരു പ്രദേശമാണ് നെടുമ്പാശ്ശേരി. പഴയകാലത്തും കേരളത്തിൽ പ്രാദേശിക ഭരണം നിലവിലുണ്ടായിരുന്നു. നാട്ടുകൂട്ടം , അല്ലെങ്കിൽ ചേരികൾ എന്നൊക്കെയാണ് ഇവയെ പറഞ്ഞിരുന്നത്. കേരളത്തിലെ പ്രസിദ്ധമായ പതിനെട്ടരശ്ശേരികൾ ഒരു പ്രാദേശിക ഭരണ സംവിധാനമായിരുന്നു. ഈ ശ്ശേരികളിൽ നെടുമ്പാശ്ശേരി പെടുന്നില്ല , എങ്കിലും ഈ പേരുമായി ബന്ധപ്പെട്ടായിരിക്കണം നെടുമ്പാശ്ശേരിയും , അതിനടുത്തുള്ള സ്ഥലനാമങ്ങളും രൂപം കൊണ്ടത്. [1] നെടുമ്പാശ്ശേരി, മള്ളുശ്ശേരി, പൊയ്ക്കാട്ടുശ്ശേരി എന്നീ പേരുകൾ ഉദാഹരണം. ഒരു കാലത്ത് ആരുമറിയാതെ കിടന്നിരുന്ന ഈ പ്രദേശം പുറംലോകം അറിഞ്ഞുതുടങ്ങിയത് ഇവിടെ അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെയാണ്. ഇന്ന് ഇവിടെനിന്ന് ന്യൂയോർക്കിലേക്കും ലണ്ടനിലേക്കും, ഗൾഫ് നാടുകളിലേക്കും വിമാന സർവ്വീസുണ്ട്. അങ്കമാലി - മാഞ്ഞാലി കനാൽ ഈ പഞ്ചായത്തിന്റെ മൂന്നു വാർഡുകളിലൂടെ കടന്നുപോകുന്നു. കൂടാതെ കൊച്ചി-ഷൊർണ്ണൂർ റെയിൽ പാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.
കാർഷിക ചരിത്രം
[തിരുത്തുക]പഞ്ചായത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ തൊണ്ണൂറു ശതമാനവും സമനിലമാണ്. അതുകൊണ്ട് തന്നെ കൃഷി തന്നെയാണ് ഈ പ്രദേശങ്ങളുടെ പ്രധാന ജീവിതോപാധി. ഈ പഞ്ചായത്തിലൂടെ ഒഴുകുന്ന മാഞ്ഞാലി തോട് ഈ കൃഷിക്കാവശ്യമായ പ്രധാന ജലസ്രോതസ്സായിരുന്നു. വിസ്തൃതമായ പാടശേഖരങ്ങൾ ഒരു കാലത്ത് ഈ പഞ്ചായത്തിന്റെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു. ആയിരപ്പറയ്ക്ക് അരപ്പറകുറവ് എന്നതായിരുന്നു ഈ പ്രദേശത്ത് നിലവിലിരുന്ന ഒരു പഴഞ്ചൊല്ല്. പ്രധാനമായും ഒരുപൂവ് കൃഷിയാണ് ഇവിടെ നിലനിന്നുപോന്നിരുന്നത്. നെൽ കൃഷി കൂടാതെ ധാരാളം സുഗന്ധവിളകളും ഇവിടെ കൃഷി ചെയ്തുപോന്നിരുന്നു.
വ്യാവസായിക ചരിത്രം
[തിരുത്തുക]- തോഷിബാ ആനന്ദ് ലാബ്സ് ലിമിറ്റഡ് - ജപ്പാനിലെ തോഷിബ കംപനിയുമായി കൂടിചേർന്ന് ഇവിടെ ആരംഭിച്ച ഒരു പ്രമുഖ വ്യവസായ സ്ഥാപനമായിരുന്നു. തുടക്കത്തിൽ നല്ല പുരോഗതി ഉണ്ടായിരുന്നു എങ്കിലും പിന്നീട് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം ഇത് പൂട്ടിപോകുകയായിരുന്നു.[അവലംബം ആവശ്യമാണ്]
- കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ - ജപ്പാനിലെ കബോട്ടാ കമ്പനിയുടെ സഹായത്തോടെ ആരംഭിച്ച ഈ സ്ഥാപനം ആധുനികകൃഷിരീതിയും കാർഷികയന്ത്രങ്ങളുടെ ഉപയോഗരീതിയെക്കുറിച്ചുള്ള പഠനമാണ് പ്രധാനമായും നടത്തിയിരുന്നത്. പിന്നീട് ഇത് കേരള അഗ്രോ മെഷീനറി കോർപറേഷൻ ആയി മാറി.
അന്താരാഷ്ട്ര വിമാനതാവളം
[തിരുത്തുക]നെടുമ്പാശ്ശേരിയുടെ ഇന്നു കാണുന്ന വികസനത്തിനു നിദാനം നെടുമ്പാശ്ശേരിയിൽ വന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ചതുപ്പും , പാടവുമായി കിടന്നിരുന്ന ഈ സ്ഥലത്തു നിന്നും ഇന്ന് അന്താരാഷ്ട്ര വിമാനങ്ങൾ പറന്നുയരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ തന്നെ മുന്നിട്ടു നിൽക്കുന്നു.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇവിടെ നിന്നും ഇന്ന് വിമാന സർവീസ് ഉണ്ട്.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വാപ്പാലശ്ശേരി
[തിരുത്തുക]- അകപ്പറമ്പ് യാക്കോബായ പള്ളി - ഈ ദേവാലയത്തിന്റെ ചുവരുകളിൽ നൂറ്റാണ്ടുകൾക്കു മുമ്പ് വരച്ച ചുവർചിത്രങ്ങൾ കാണാനുണ്ട്.
- കത്തോലിക്കാപള്ളി
- ആവണംകോട് സരസ്വതി ക്ഷേത്രം - വിജയദശമി ദിനത്തിൽ ധാരാളം പിഞ്ചുകുഞ്ഞുങ്ങൾ ഇവിടെ ആദ്യാക്ഷരം കുറിക്കാനായി വരുന്നുണ്ട്.
- സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി - തിരുവിലാവ്
- മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപ്പള്ളി - ചെറിയ വാപ്പാലശ്ശേരി
6.സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി നെടുമ്പാശ്ശേരി
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- അകപ്പറമ്പ് ഗവ.എൽ.പി.ബി.എസ് -
- ഗവൺമെന്റ് ലോവർപ്രൈമറി ബോയ്സ് സ്കൂൾ.
- എം.എ.എച്ച്.സ് നെടുമ്പാശ്ശേരി.
- സെന്റ് ഫ്രാൻസിസ് അസീസ്സി സ്കൂൾ.
- ഗവ. എൽ. പി. സ്കൂൾ തുരുത്തിശ്ശേരി
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]റോഡ് വഴി - എം.സി റോഡിൽ അങ്കമാലി-പെരുമ്പാവൂർ വഴിയിൽ മറ്റൂർ കവലയിൽ നിന്ന് 3 കിലോമീറ്റർ.ആലുവയിൽ നിന്നു 12 കിലോമീറ്റർ ദൂരത്തിലും, കാലടി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും അങ്കമാലി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും, പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് നെടുമ്പാശ്ശേരി.
എൻ.എച്ച് 47 ൽ തൃശ്ശൂർ- എറണാകുളം വഴിയിൽ അത്താണി കവലയിൽ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്കമാലി ദൂരം 5 കിലോമീറ്റർ.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സമീപ ഗ്രാമങ്ങൾ
[തിരുത്തുക]നെടുമ്പാശ്ശേരി ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2015-11-04 at the Wayback Machine പതിനെട്ടരശ്ശേരികളും , നെടുമ്പാശ്ശേരിയും
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൊച്ചി അന്താരാഷ്ട്ര വിമാനതാവളം ഔദ്യോഗിക വെബ്സൈറ്റ് Archived 2013-10-17 at the Wayback Machine
- നെടുമ്പാശ്ശേരി അകപറമ്പ് യാക്കോബായ പള്ളി