Jump to content

അമിതമൽസ്യബന്ധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Overfishing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
400 ടണ്ണോളം ജാക് മക്രീൽ മത്സ്യങ്ങൾ വലയിലായപ്പോൾ, ചിലിയിലെ ഒരു മത്സ്യബന്ധനം.

അമിതമൽസ്യബന്ധനം എന്നത് ഒരു തരം അമിതമായ ചൂഷണമാണ്. ഇതിൽ മൽസ്യസമ്പത്ത് അംഗീകൃതമായ അളവുകളേക്കു താഴേക്ക് കുറയുന്നു. അമിതമൽസ്യബന്ധനം കുളങ്ങൾ, നദികൾ അല്ലെങ്കിൽ സമുദ്രങ്ങൾ തുടങ്ങി ഏതു വലിപ്പത്തിലുമുള്ള ജലാശയങ്ങളിലും നടക്കാം. ഇത് വിഭവശോഷണത്തിനും കുറഞ്ഞ ജൈവപരമായ വളർച്ചാനിരക്കിനും കുറഞ്ഞ ബയോമാസിന്റെ അളവിനും കാരണമാകുന്നു. സ്ഥിരമായ മൽസ്യബന്ധനം മൽസ്യജനസംഖ്യയ്ക്ക് കൂടുതൽ നാൾ നിലനിൽക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു. ചില തരം അമിതമൽസ്യബന്ധനങ്ങൾ, ഉദാഹരണത്തിന്, ഷാർക്കുകളുടെ അമിതമൽസ്യബന്ധനം സമുദ്ര ആവാസവ്യവസ്ഥയെ ഒന്നാകെ താറുമാറാക്കുന്നതിലേക്കു നയിക്കുന്നു. [1]


പ്രകൃതിദത്തമായി വംശവർധനവിലൂടെ ജനസംഖ്യയെ പുനസ്ഥാപിക്കാൻ കഴിയുന്നതിലുമധികം മൽസ്യങ്ങളെ പിടിക്കുമ്പോളാണ് അമിതമൽസ്യബന്ധനം നടക്കുന്നത്. കഴിയുന്നതും കൂടുതൽ മൽസ്യങ്ങളെ പിടിക്കുക എന്നത് ആദായകരമായ സമ്പ്രദായമായി കാണുന്നു. എന്നാൽ അമിതമൽസ്യബന്ധനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട്. ഇതിന്റെ ഫലങ്ങൾ സമുദ്രങ്ങളിലെ ജീവന്റെ സംതുലനാവസ്ഥയെ മാത്രമല്ല ബാധിക്കുന്നത് ജീവിതോപാധിയായി മൽസ്യത്തെ ആശ്രയിച്ച് ജീവിക്കുന്ന തീരപ്രദേശങ്ങളിലെ സമൂഹങ്ങളുടെ സാമൂഹിക- സാമ്പത്തിക സുസ്ഥിതിയേയും കൂടിയാണ് ബാധിക്കുന്നത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Scales, Helen (29 March 2007). "Shark Declines Threaten Shellfish Stocks, Study Says". National Geographic News. Retrieved 2012-05-01.

ഗ്രന്ഥസൂചിക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമിതമൽസ്യബന്ധനം&oldid=3801112" എന്ന താളിൽനിന്ന് ശേഖരിച്ചത്