Jump to content

പാഡ് അബോർട്ട് ടെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pad abort test എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Apollo Pad Abort Test 2

ബഹിരാകാശ യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിനായുള്ള സാങ്കേതിക സംവിധാനമാണ് പാഡ് അബോർട്ട് ടെസ്റ്റ് (Pad abort test). പ്രതികൂല സാഹചര്യത്തിൽ ബഹിരാകാശ പേടകത്തിന് അപകടം സംഭവിച്ചാൽ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ ആദ്യഘട്ടമാണ് ഇത്.

പ്രൊജക്റ്റ് മെർക്കുറി

[തിരുത്തുക]

പ്രൊജക്റ്റ് മെർക്കുറിയിൽ നിരവധി പാഡ് അബോർട്ട് ടെസ്റ്റ് നടത്തിയിരുന്നു.

  • 1959 ജൂലൈ 22 ന് ആദ്യത്തെ വിജയകരമായ പാഡ് അബോർട്ട് ടെസ്റ്റ് നടത്തി.
  • 1959 ജൂലൈ 28 ന്- വിജയകരമായ അടുത്ത ടെസ്റ്റ് നടത്തി.

പ്രൊജക്റ്റ് അപ്പോളോ

[തിരുത്തുക]
ക്രൂ ഡ്രാഗൺ പാഡ് അബോർട്ട് ടെസ്റ്റ്

പ്രൊജക്റ്റ് അപ്പോളോ ബോയ്‌ലർപ്ലേറ്റ് ക്രൂ മോഡ്യൂൾ പ്രകാരം നിരവധി പാഡ് അബോർട്ട് ടെസ്റ്റ് നടത്തി.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാഡ് അബോർട്ട് ടെസ്റ്റ്

[തിരുത്തുക]
ISRO പാഡ് അബോർട്ട് ടെസ്റ്റ്

5 ജൂലൈ 2018 ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) പാഡ് അബോർട്ട് ടെസ്റ്റ് വിജയകരമായി നടത്തി. ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരുന്നു ഇത് പൂർത്തീകരിച്ചത്[1] .

അവലംബം

[തിരുത്തുക]
  1. "SUCCESSFUL FLIGHT TESTING OF CREW ESCAPE SYSTEM - TECHNOLOGY DEMONSTRATOR - ISRO". www.isro.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-07-05. Retrieved 2018-07-05.
"https://ml.wikipedia.org/w/index.php?title=പാഡ്_അബോർട്ട്_ടെസ്റ്റ്&oldid=3805985" എന്ന താളിൽനിന്ന് ശേഖരിച്ചത്