Jump to content

പാതിരാമണൽ

Coordinates: 9°37′7″N 76°23′6″E / 9.61861°N 76.38500°E / 9.61861; 76.38500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pathiramanal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാതിരാമണൽ
Map of India showing location of Kerala
Location of പാതിരാമണൽ
പാതിരാമണൽ
Location of പാതിരാമണൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം ആലപ്പുഴ
സമയമേഖല IST (UTC+5:30)
കോഡുകൾ

9°37′7″N 76°23′6″E / 9.61861°N 76.38500°E / 9.61861; 76.38500

പാതിരാമണൽ ദ്വീപ് - മുഹമ്മ കടവിൽനിന്നുമുള്ള വീക്ഷണം.

വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ [1] . മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്. ഇന്ന് ഇവിടെ വാണിജ്യ വിനോദസഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.

വേമ്പനാട്ടുകായലിൽ പാതിരാമണൽ ദ്വീപിലെ നോട്ടീസ് ബോർഡ്.

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കുള്ള ഈ സ്ഥലത്തേയ്ക്ക് കുമരകത്തു നിന്നും ബോട്ട് ലഭിക്കും. മോട്ടോർ ബോട്ടിൽ ഒന്നര മണിക്കൂറും സ്പീഡ് ബോട്ടിൽ അര മണുക്കൂറുമാണ് ദൈർഘ്യം.

വേമ്പനാട്ടുകായലിൽ പാതിരാമണൽ ദ്വീപിലെ നടപ്പാത

ഐതിഹ്യം

[തിരുത്തുക]

ഒരു ചെറുപ്പക്കാരനായ ബ്രാഹ്മണൻ സന്ധ്യാനമസ്കാരത്തിനായി കായലിൽ ചാടിയപ്പോൾ കായൽ വഴിമാറിക്കൊടുത്ത് ഈ ദ്വീപ് ഉണ്ടായതാണെന്നാണ് ഐതിഹ്യം.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-23. Retrieved 2011-07-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാതിരാമണൽ&oldid=4017595" എന്ന താളിൽനിന്ന് ശേഖരിച്ചത്