Jump to content

പെർമനന്റ് അക്കൗണ്ട് നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Permanent account number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Permanent Account Number
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1961
അധികാരപരിധി Indian Income Tax Department
ആസ്ഥാനം New Delhi
വെബ്‌സൈറ്റ്
www.incometaxindia.gov.in/PAN/Overview.asp

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാർഗ്ഗമാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ (Permanent Account Number - PAN). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഈ നമ്പർ ആലേഖനം ചെയ്ത് വ്യക്തികൾക്ക് നൽകുന്ന കാർഡിനെ പാൻ കാർഡ് എന്ന് വിളിക്കുന്നു.

അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയാൻ ഉദ്ദേശിച്ചാണ് ആദായനികുതി വകുപ്പിന്റെ 139(എ)പ്രകാരം PAN വ്യവസ്ഥകൾ വിഭാവനം ചെയ്തിട്ടുള്ളത്.[1] ആദായനികുതി അടയ്ക്കാനും, റിട്ടേൺ (Income Tax Return) വർഷാവർഷങ്ങളിൽ ഗവണ്മെന്റിനു സമർപ്പിക്കാനും മാത്രമല്ല, ദൈനംദിന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും വരും കാലങ്ങളിൽ പാൻ നിർബന്ധമായേക്കാം.[1]

ഒരു വ്യക്തിയുടെ വിറ്റു വരവ്, വരവ്, ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ(വർഷം രണ്ടര ലക്ഷം)(AD 2018 ൽ) ആ വ്യക്തി പാൻ കാർഡ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യാനും പാൻ കാർഡ് നിർബന്ധമാണ് . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ് നൽകുന്നത്.[2]

പാൻ ഘടന

[തിരുത്തുക]

പെർമനെന്റ് അക്കൗണ്ട് നമ്പറിൽ ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും (Alphabets) പിന്നെയുള്ള 4 അക്കങ്ങളും, അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. അതായത് ആകെ 10 എണ്ണം. ഇവ ഓരോന്നും പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്നു. അവ ഇപ്രകാരമാണ് :- 

(എ)  ആദ്യത്തെ 3  അക്ഷരങ്ങൾ AAA മുതൽ ZZZ വരെയുള്ള ഏത് അക്ഷരവുമാകാം.

(ബി)  നാലാമത്തെ അക്ഷരം താഴെ പറയുന്ന സംഗതികൾ ഉൾക്കൊള്ളുന്നു :-

C  - Company
P  - Person
H  - HUF (Hindu Undivided Family) 
F  - Firm
A  - Association Of Persons 
T  - Association Of Persons (Trust)
B  - Body Of Individuals (BOI)
L  - Local Authirity
J  - Artificial Juridical Person 
G  - Government 

അഞ്ചാമത്തെ അക്ഷരം കാർഡ് ഉടമയുടെ പേരിന്റെ ആദ്യാക്ഷരം സൂചിപ്പിക്കുന്നു.

അടുത്ത 4 അക്കങ്ങളും 0001 മുതൽ 9999 വരെയുള്ള ഏതെങ്കിലും 4 അക്കങ്ങൾ ആയിരിക്കും. അവസാനത്തെ(പത്താമത്തെ) അക്ഷരം ആദ്യത്തെ 5 അക്ഷരങ്ങളുടെയും 4 അക്കങ്ങളുടെയും ഒരു സമവാക്യ പ്രക്രിയയിലൂടെ ജനിപ്പിക്കുന്ന (generate ചെയ്യുന്ന) അക്ഷരമാക്കൽ പരിശോധനാ അക്ഷരം ആണ്. മുകളിലെ ഘടന പിന്തുടരുന്നില്ലെങ്കിൽ ആ കാർഡിന് സാധുതയില്ല.

പാൻ കാർഡ് -ചില അറിവുകൾ

[തിരുത്തുക]

ഇത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ (laminated)ആയ ഒരു കാർഡ് ആണ്. ATM Card പോലെ. ഇതിൽ താഴെ പറയുന്ന സംഗതികൾ ഉണ്ടായിരിക്കും[1] :-

  1. PAN
  2. കാർഡ് ഉടമയുടെ പേര്
  3. കാർഡ് ഉടമയുടെ അച്ഛന്റെ പേര്
  4. ജനനത്തീയതി
  5. ഫോട്ടോ
  6. ബാങ്ക് അക്കൗണ്ട് നമ്പർ (ഒളിഞ്ഞു കിടക്കുന്നു)
  7. ഒപ്പ്
  8. കാർഡ് അനുവദിച്ച തിയ്യതി (ഇത് കാർഡിലെ ഫോട്ടോയുടെ വലതു വശത്തു ലംബമായി കാണപ്പെടുന്നു)

പാൻ നിർബന്ധമായുള്ള അവസരങ്ങൾ

[തിരുത്തുക]

ഇനിപ്പറയുന്ന ക്രയവിക്രയങ്ങൾക്ക് പാൻ നിർബന്ധമാണ്[1]:                              

  • Rs.50,000-നു മുകളിൽ നിക്ഷേപം.
  • Rs.50,000-നു മുകളിൽ ഡ്രാഫ്റ്റിന് അപേക്ഷിക്കുക
  • ക്രെഡിറ്റ് കാർഡിനോ മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപപദ്ധതികൾക്കോ അപേക്ഷിക്കുക
  • ഒരു ലക്ഷത്തിൽ കൂടുതൽ വിലയുള്ള ആസ്തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക
  • 5 ലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം വാങ്ങുകയോ വിൽക്കുകയോ ചെയ്യുക
  • മോട്ടോർ വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക
  • കയറ്റുമതി /ഇറക്കുമതി
  • 25,000 രൂപയ്ക്കു മുകളിലുള്ള വിദേശയാത്ര

പാൻ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത്

[തിരുത്തുക]

നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി സർവീസ് ലിമിറ്റഡ് അംഗീകാരം നൽകിയ ഏജൻസികൾ വഴിയാണ് പാൻ കാർഡ് ലഭിക്കുക. കേരളത്തിൽ ഇതിന്റെ ചുമതല യൂണിറ്റ് ട്രസ്റ്റിനാണ്. അവരുടെ ബന്ധപ്പെട്ട ശാഖയിൽ നിന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ചു നൽകണം. www.nsdlindia.com എന്ന വെബ് സൈറ്റിൽ നിന്നു അപേക്ഷ ഡൌൺലോഡ് ചെയ്തും ഉപയോഗിക്കാം. ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.

379 രൂപയാണ് അപേക്ഷാഫീസ് (AD-2021 -ജൂലൈ യിൽ).

അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ/പ്രമാണങ്ങൾ:-

[തിരുത്തുക]
  1. 3.5 cm X 2.5 cm വലിപ്പമുള്ള കളർ ഫോട്ടോ.
  2. മേൽവിലാസവും ജനന തീയതിയും തെളിയിക്കാനുള്ള രേഖകൾ.(ആധാർ കാർഡ് നിർബന്ധം, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ് എന്നിവയെല്ലാം തിരിച്ചറിയൽ രേഖകളായി അംഗീകരിച്ചിട്ടുണ്ട്)

അപേക്ഷിക്കുമ്പോൾ ഓർക്കേണ്ട ചില സംഗതികൾ:-

(എ)  അപേക്ഷ കറുത്ത മഷി കൊണ്ട് പൂരിപ്പിക്കുക.

(ബി)  അപേക്ഷ കൊടുത്താൽ കിട്ടുന്ന രസീത് സൂക്ഷിച്ചു വെക്കുക.(കാർഡിനെക്കുറിച്ചു പിന്നീട് അന്വേഷിക്കാൻ ഈ നമ്പർ ആവശ്യമാണ്)

അപേക്ഷ കൊടുത്തതിനു ശേഷം 3 മുതൽ 6 ആഴ്ചക്കുള്ളിൽ സാധാരണഗതിയിൽ പാൻ കാർഡ് ലഭിക്കേണ്ടതാണ്. സ്വന്തം മേൽവിലാസത്തിൽ രജിസ്റ്റേർഡ് തപാലിലാണ് കാർഡ് ലഭിക്കുക. ഒരിക്കൽ കിട്ടുന്ന പാൻ കാർഡ് പിന്നീട് പുതുക്കേണ്ട ആവശ്യമില്ല.ഒരു ആജീവനാന്ത തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കാവുന്നതാണ്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ ഡ്യുപ്ലിക്കേറ്റിന് അപേക്ഷിക്കാനും പുതിയ കാർഡിന്റെ ഫീസ് തന്നെ കൊടുക്കേണ്ടിവരും. പാൻ കാർഡിൽ കൃത്രിമത്തിനു ശ്രമിക്കുകയോ കാർഡില്ലാതെ ഏതെങ്കിലും സാമ്പത്തിക വിനിമയം നടത്തുകയോ ചെയ്താൽ തടവും ശിക്ഷയും ലഭിക്കും. കൂടാതെ പല നിയമ നടപടികളും നേരിടേണ്ടിവരും.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2009 (താൾ 228)
  2. Link Aadhaar with PAN using SMS

പുറം കണ്ണികൾ

[തിരുത്തുക]