ആസൂത്രണ കമ്മീഷൻ
ആസൂത്രണ കമ്മീഷൻ | |
ഏജൻസി അവലോകനം | |
---|---|
മാതൃ ഏജൻസി | ധനകാര്യ വകുപ്പ് |
വെബ്‌സൈറ്റ് | |
www.planningcommission.nic.in | |
കുറിപ്പുകൾ | |
2015 ജനുവരി 1 ന് ആസൂത്രണക്കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു. |
പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷൻ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ് . അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു തന്നെ ആയിരുന്നു. 2014 മുതൽ ആസൂത്രണ കമ്മീഷൻ നിറുത്തുകയും പകരം നീതി ആയോഗ് എന്ന പേരിൽ പുതിയ സ്ഥാപനം നിലവിൽ വരികയും ചെയ്തു. ആസൂത്രണ കമ്മീഷനെ അപേക്ഷിച്ച് കുറച്ചുകൂടി വിശാലമായ ഘടനയാണ് നീതി ആയോഗിനുള്ളത്. ഇതിന്റെയും അദ്ധ്യക്ഷൻ പ്രധാനമന്ത്രി തന്നെ. എന്നാൽ, പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവി വന്നിട്ടുണ്ട്.