പുതുവൈപ്പ്
പുതുവൈപ്പ് പുതുവൈപ്പിൻ | |
---|---|
നഗരപ്രാന്തം | |
തീരത്ത് നിന്നുള്ള ചിത്രം | |
Country | India |
State | Kerala |
District | Ernakulam |
• ഭരണസമിതി | Elamkunnapuzha |
(2012) | |
• ആകെ | 60,000 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 682 508 |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-07,KL-42 |
Lok Sabha constituency | Ernakulam |
Vidhan Sabha constituency | Vypin |
Civic agency | Elamkunnapuzha |
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ ഒരു ഗ്രാമമാണ് പുതുവൈപ്പ്. ഇന്ന് നിരവധി വികസനപ്രവർത്തനങ്ങൾ നടക്കുന്ന ഒരു പ്രദേശമാണിത്.
ചരിത്രം
[തിരുത്തുക]1334 ൽ വൈപ്പിൻ കര ഉത്ഭവിച്ചപ്പോൾ പുതുവൈപ്പ് രൂപപ്പെട്ടിരുന്നില്ല(കടൽ വെച്ചുണ്ടായത് കൊണ്ടാണ് ഈ കരയ്ക്ക് 'വയ്പ്പ്' എന്ന പേര് ഉണ്ടായത് പിന്നീട് ഇത് വൈപ്പിൻ എന്നായി)1950ലെ വർഷക്കാലത്ത് കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴപെയ്തപ്പോൾ മണ്ണും ചെളിയും കലർന്ന മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ചു, ഒരു ദിവസം വെളുപ്പിന് ഓച്ചൻ തുരുത്തുകാർ പടിഞ്ഞാറോട്ട് നോക്കിയപ്പോൾ കടൽ നിന്ന ഭാഗത്ത് നീളത്തിലും വീതിയിലും ഗോതമ്പിന്റെ നിറമുള്ള കുറുക്ക് പോലത്തെ ചെളി അടിഞ്ഞു കൂടി കിടക്കുന്നു. ദിവസങ്ങൾ കഴിയുംത്തോറും കടൽ പുറകോട്ട് മാറുകയും ചെളിവെച്ച കരയുണ്ടാകുകയും ചെയ്തു. അങ്ങനെ പുതുതായി വെച്ച കരയായത് കൊണ്ടാണ് ഈ കരയ്ക്ക് പുതുവൈപ്പ് എന്ന പേര് കിട്ടിയത്. ചെളിയിൽ പല ഭാഗത്തായി കെട്ടികിടന്ന വെള്ളം ചെറിയ തോടുകളും വലിയ തോടുകളും ഉണ്ടാക്കി. ഇതിൽ എറ്റവും വലിയ തോടാണ് വൈപ്പിൻ മുതൽ മാലിപ്പുറം വരെ നീണ്ട് കിടക്കുന്ന പൊഴി എന്നറിയപ്പെടുന്ന ആർ.എം.പി തോട്. വളക്കൂറുള്ള ചെളി കലർന്ന മണ്ണിൽ പുല്ലുകൾ തഴച്ചു വളർന്നു.ദൂരസ്തലങ്ങളിൽ നിന്നും കന്നുകാലികൾക്ക് പുല്ല് ശേഖരിക്കുവാൻ ആളുകൾ വന്ന് തുടങ്ങി,ചിലർ കന്നുകാലികളെ മേയ്ക്കുന്നതിനായി ഈ പ്രദേശം ഉപയോഗിച്ചു.സാവകാശം പലരും ഭൂമി കയ്യേറാൻ തുടങ്ങി. കടൽ ഓച്ചൻതുരുത്തായിരുന്നപ്പോൾ അവിടെ താമസിച്ചിരുന്ന മത്സ്യതൊഴിലാളികൾ പുതിയ കരയിൽ കടലിനടുത്തേക്ക് നീങ്ങി ഭൂമികയ്യേറി താമസം തുടങ്ങി.ചിലർ ചീന വലകൾ സ്താപിച്ചു.ഇന്നത്തെ പുതുവൈപ്പ് ലൈറ്റ്ഹൗസ് നിൽക്കുന്ന ഭൂമിയിൽ 32 ചീനവലകളുണ്ടായിരുന്നു.1950ൽ തന്നെയാണ് വൈപ്പിൻ-മുനമ്പം റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നത്.
നിലവിൽ
[തിരുത്തുക]നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശമാണ് പുതുവൈപ്പ്, ഗെയ്ലിന്റെ എൽ.എൻ.ജി പ്രോജക്ട് , കെ.ആർ.എൽ ന്റെ എസ്.പി.എം പ്രോജക്ട് , ഐ.ഒ.സി യുടെ എൽ.പി.ജി പ്രോജക്ട്, തുടങ്ങിയ കോടിക്കണക്കിന് രുപയുടെ പദധതികൾ ഇവിടെ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നു. എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൻടെ തീര പ്രദേശത്തെ തെക്കേയറ്റം വൈപ്പിൻ മുതൽ പുതുവൈപ്പ് വരെ ആറ് കിലോ മീറ്റർ നീളത്തിലായി ഈ പദധതികൾ നടക്കുന്നു.പുതുവൈപ്പിനെ പ്രത്യേക സെസ് മേഖലയായി മാറ്റിയിരിക്കുന്നു. നിർദ്ദിഷ്ട വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പുതുവൈപ്പിനു സമീപത്താണ്
പുതുവൈപ്പ് ലൈറ്റ്ഹൗസ്
[തിരുത്തുക]1979 നവംബർ 15ന് പണിത് തീർത്ത ലൈറ്റ്ഹൗസ് 1980 ഏപ്രിൽ 5നാണ് പ്രവർത്തനം തുടങ്ങിയത്. ഇതിണ്ടെ ഉയരം 163 അടിയാണ് ആദ്യം കൊച്ചിൻ ലൈറ്റ്ഹൗസ് എന്നായിരുന്ന ഇതിന്റെ പേര് ഇപ്പോൾ വൈപ്പിൻ ലൈറ്റ്ഹൗസ് എന്നാക്കി മാറ്റി. വൈകുന്നേരം 3 മുതൽ 5 വരെ പ്രവേശനമുള്ള ഇവിടെ ചുറ്റി ചുറ്റിയുള്ള കോവണി പടികൾ കയറി മുകളിലെത്തിനോക്കിയാൽ എറണാകുളം ജില്ലയുടെയും അയൽജില്ലകളൂടെ ചില ഭാഗങ്ങളുടെയും പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയും ഈ മനോഹാരിത നേരിൽക്കാണുവാൻ വിദേശികളടക്കം പല ടൂറിസ്റ്റുകളും ദിവസവും എത്തിച്ചേരാറുണ്ട്. കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്കും, ബോട്ടുകൾക്കും, കപ്പലുകൾക്കും രാത്രിയിൽ ദിശയറിയുന്നതിന് ലൈറ്റ്ഹൗസിൽ നിന്നുമുള്ള വെളിച്ചം 26 കി.മി. വരെ പ്രവഹിക്കുന്നു. മലയാറ്റൂർ മലയിൽ നിന്നാൽ ലൈറ്റ്ഹൗസിൽ നിന്നും പ്രവഹിക്കുന്ന പ്രകാശം കാണാം. വൈകുന്നേരം 6 മുതൽ രാത്രി മുഴുവനും ഇതിൽ നിന്നും 'കറങ്ങുന്ന പ്രകാശം' വന്നു കൊണ്ടിരിക്കും.