Jump to content

രമ്യ ഹരിദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramya Haridas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രമ്യ ഹരിദാസ്
മുൻ പാർലമെൻ്റ് അംഗം, ലോക്സഭ
ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം
ഓഫീസിൽ
2019–2024
മുൻഗാമിപി.കെ. ബിജു
മണ്ഡലംആലത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1986-01-11) 11 ജനുവരി 1986  (39 വയസ്സ്)
കോഴിക്കോട്, കേരളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മാതാപിതാക്കൾ(s)പി.ഹരിദാസ്
രാധ
തൊഴിൽരാഷ്ട്രീയം
സാമൂഹ്യ പ്രവർത്തനം
ഉറവിടം: [1]

കേരളത്തിലെ ആലത്തൂരിൽ നിന്നുള്ള ലോക്‌സഭ അംഗമായി 2019 മുതൽ 2024 വരെ സേവനമനുഷ്ഠിച്ച പൊതുപ്രവർത്തകയും കോൺഗ്രസ് നേതാവുമാണ് രമ്യ ഹരിദാസ്.[1] കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ദളിത് വനിതാ എം.പി കൂടിയാണ്.

ജീവിതരേഖ

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസന്റെയും മഹിള കോൺഗ്രസ് നേതാവ്‌ രാധയുടെയും മകളാണ്. എസ്.എസ്.എൽ.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷൻ ഡിസൈനിംഗ് കോഴ്സും അതിനുശേഷം പ്രീപ്രൈമറി ആന്റ് ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ കോഴ്സും രമ്യ പഠിച്ചിട്ടുണ്ട്.[2] ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു.[3]

കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ് . 2015-ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ￰തെരഞ്ഞെടുക്കപ്പെട്ടു. 2012-ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.[അവലംബം ആവശ്യമാണ്] രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.[4] 2019-ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ലയിലെ ആലത്തൂരിൽ നിന്ന് വിജയിച്ചു പാർലിമെന്റ് അംഗം ആയി. 2024-ൽ ആലത്തൂരിൽ നിന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനോട് പരാജയപെട്ടു.

അധികാര സ്ഥാനങ്ങൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 ആലത്തൂർ ലോകസഭാമണ്ഡലം രമ്യ ഹരിദാസ് കോൺഗ്രസ്, യു.ഡി.എഫ്. പി.കെ. ബിജു സി.പി.എം., എൽ.ഡി.എഫ് ടി.വി. ബാബു ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2024 ആലത്തൂർ ലോകസഭാമണ്ഡലം കെ.രാധാകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ് രമ്യ ഹരിദാസ് കോൺഗ്രസ്, യു.ഡി.എഫ്. ടി.എൻ.സരസു ബി.ജെ.പി, എൻ.ഡി.എ.

അവലംബം

[തിരുത്തുക]
  1. "ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസ് പ്രചാരണം തുടങ്ങി -". www.mathrubhumi.com. Archived from the original on 2019-03-16. Retrieved 2019-03-17.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-04-11. Retrieved 2019-04-11.
  3. "പാട്ട്, നൃത്തം, പൊതുപ്രവർത്തനം; രാഹുൽ ബ്രിഗേഡിലെ മിന്നും താരമാണ് രമ്യ-". www.asianetnews.com.
  4. "അന്ന് രാഹുലിന്റെ ശ്രദ്ധ പിടിച്ചെടുത്ത പെൺകുട്ടി; ഇന്ന് ആലത്തൂരിലെ സ്ഥാനാർഥി - രമ്യ ഹരിദാസ്". wwww.manoramanews.com.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
  6. http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=രമ്യ_ഹരിദാസ്&oldid=4090372" എന്ന താളിൽനിന്ന് ശേഖരിച്ചത്