Jump to content

റോട്ടർക്രാഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rotorcraft എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
An AS332 helicopter from the Hong Kong Government Flying Service conducts a water bomb demonstration

വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളാണ് റോട്ടർക്രാഫ്റ്റുകൾ.റോട്ടർ ബ്ലേഡുകൾ എന്നറിയപ്പെടുന്ന ചിറകുകൾ തുടർച്ചയായി തിരിച്ചാണ് റോട്ടർക്രാഫ്റ്റുകൾ ലിഫ്റ്റ് അഥവാ ഉയർത്തൽ ബലം ഉണ്ടാക്കുന്നത്.യാന്ത്രികോർജ്ജമുപയോഗിച്ച് തിരിയാൻ കഴിയുന്ന റോട്ടർ എന്ന സം‌വിധാനത്തിന് ചുറ്റുമായി റോട്ടർ ബ്ലേഡുകൾ വിന്യസിച്ചിരിക്കുന്നു.

വിവിധ റോട്ടർക്രാഫ്റ്റുകൾ താഴെപ്പറയുന്നവയാണ്‌

ഹെലികോപ്റ്റർ

[തിരുത്തുക]
MD Helicopters 520N NOTAR

എൻ‌ജിൻ കൊണ്ട് പ്രവർത്തിക്കുന്ന റോട്ടറുകൾ ഉള്ള റോട്ടർക്രാഫ്റ്റുകൾ ആണ് ഹെലികോപ്റ്ററുകൾ.അവയ്ക്ക് ലംബമായി പറന്നു പൊങ്ങാനും താഴുന്നിറങ്ങാനും, വായുവിൽ സഞ്ചരിക്കാതെ തങ്ങി നിൽക്കാനും, മുൻ-പിൻ ഭാഗങ്ങളിലേക്കും, വശങ്ങളിലേക്കും പറക്കാനും സാധിക്കും.ഒന്നോ അതിൽ കൂടുതൽ റോട്ടോറുകൾ ഉള്ള വിവിധ തരം ഹെലികോപ്റ്ററുകൾ കാണാൻ സാധിക്കും.

ഓട്ടോഗൈറോ

[തിരുത്തുക]
Kellet K-2 K-3 ഓട്ടോഗൈറോ

ഹെലികോപ്റ്ററിൽ നിന്ന് വിപരീതമായി വായുഗതികബലങ്ങൾ ഉപയോഗിച്ച് റോട്ടർ പ്രവർത്തിപ്പിക്കുന്ന റോട്ടർക്രാഫ്റ്റുകൾ ആണ് ഓട്ടോഗൈറോ.എന്നാൽ ഇവയ്ക്ക് തള്ളൽ ബലം അഥവാ ത്രസ്റ്റ് നൽകുന്നത് വിമാനങ്ങളിൽ കാണുന്ന പോലുള്ള എൻ‌ജിൻ കൊണ്ട് പ്രവർത്തിക്കുന്ന രോധിനികൾ(പ്രൊപ്പല്ലർ) മൂലമാണ്.വിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ഓട്ടോഗൈറോകൾ അവ രണ്ടിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. യു.എസ്.ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓട്ടോഗൈറോകളെ ഗൈറോകോപ്റ്റേഴ്സ് എന്നാണ് പരാമർശിക്കുന്നത്.

ഗൈറോഡൈൻ

[തിരുത്തുക]
Fairey Jet Gyrodyne

വായുവിനേക്കാൾ ഭാരം കൂടിയ ഒരു ആകാശനൗകയാണ് ഗൈറോഡൈൻ.എൻ‌ജിൻ കൊണ്ട് പ്രവർത്തിക്കുന്ന റോട്ടർ ഉപയോഗിച്ചാണ് ഇവ പറന്നുയരുന്നത്.ഹെലികോപ്റ്ററുകളെപ്പോലെ ഇവക്ക് വായുവിൽ തങ്ങി നിൽക്കാനും താഴ്ന്നിറങ്ങാനും സാധിക്കും.എന്നാൽ റോട്ടർ സം‌വിധാനത്തിന് പുറമെ ഇവക്ക് മറ്റൊരു പ്രൊപ്പൽഷൻ സിസ്റ്റം കൂടി ഉണ്ടായിരിക്കും.ഉയർന്ന വേഗങ്ങളിൽ ഇവയുടെ റോട്ടർ ഓട്ടോഗൈറോകളുടേതു പോലെ പ്രവർത്തിക്കുന്നു.അതായത് ഇത്തരം വേഗങ്ങളിൽ ഗൈറോഡൈനുകളുടെ റോട്ടർ വാഹനത്തെ നിയന്ത്രിക്കാതെ ഉയർത്തൽ ബലം (ലിഫ്റ്റ്) മാത്രം നൽകുന്നു

റ്റിൽടോട്ടർ

[തിരുത്തുക]
The Bell-Boeing V-22 Osprey,റ്റിൽടോട്ടറുകൾക്ക് മികച്ച ഒരുദാഹരണം

ചലിപ്പിക്കാൻ സാധിക്കുന്ന രോധിനികൾ (പ്രപ്പല്ലറുകൾ) ഉള്ള ആകാശനൗകകളാണ് റ്റിൽടോട്ടറുകൾ.ഈ രോധിനികളെ പ്രൊപ്രൊടോർസ് എന്നു വിളിക്കുന്നു. പ്രൊപ്പൽഷനും ഉന്നത വെഗങ്ങളിൽ ഉയർത്തൽ ബലവും ഈ രോധികളാണ് നൽകുന്നത്.റ്റിൽടോട്ടറുകൾ ലംബമായി പറന്നു പൊങ്ങാൻ പ്രൊപ്രൊടോർസ് ആകാശനൗകയ്ക്ക് തിരശ്ചീമായി വെക്കുന്നു.തള്ളൽ ബലം അഥവാ ത്രസ്റ്റ് താഴോട്ടാക്കി ക്രമീകരിക്കാൻ വേണ്ടിയാണ് ഇത്.ഇത്തരത്തിൽ ഇവക്ക് ലംബമായി ഉയർന്നുപൊങ്ങാനും താഴ്ന്നിറങ്ങാനും സാധിക്കും.ഹെലികോപ്റ്ററുകളെ പോലെ വായുവിൽ തങ്ങി നിൽക്കാനും ഇവക്ക് കഴിയുന്നു.തുടർന്ന് വാഹനം നല്ല വേഗത കൈവരിക്കുന്നതിനനുസരിച്ച് പ്രൊപ്രൊടോർസ് നിലത്തിന് ലംബമായി തിരിച്ചു വക്കുന്നു.ഈ അവസ്ഥയിൽ ചിറകുകൾക്ക് പകരം പ്രൊപ്രൊടോർസ് ആണ് ഉയർത്തൽ ബലം നൽകുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റോട്ടർക്രാഫ്റ്റ്&oldid=3799632" എന്ന താളിൽനിന്ന് ശേഖരിച്ചത്