സാംസങ് ഗാലക്സി സ്റ്റാർ
നിർമ്മാതാവ് | സാംസങ് |
---|---|
ശ്രേണി | സാംസങ് ഗാലക്സി |
പ്രവർത്തിക്കുന്ന നെറ്റ്വർക്കുകൾ | GSM GPRS/EDGE 850, 900, 1800, 1900[1] |
പുറത്തിറങ്ങിയത് | മേയ് 2013[2] |
പിൻഗാമി | സാംസങ് ഗാലക്സി സ്റ്റാർ പ്രോ സാംസങ് ഗാലക്സി ഗ്രാൻഡ് സാംസങ് ഗാലക്സി സ്റ്റാർ 2 |
ബന്ധപ്പെട്ടവ | സാംസങ് ഗാലക്സി യങ് സാംസങ് ഗാലക്സി ഫെയിം സാംസങ് ഗാലക്സി സ്റ്റാർ 2 പ്ലസ് |
തരം | സ്മാർട് ഫോൺ |
ആകാരം | Candy bar |
അളവുകൾ | 105.2 x 58.5 x 11.9 മി.മീ.[1] |
ഭാരം | 102.5 ഗ്രാം[1] |
ഓപ്പറേറ്റിങ് സിസ്റ്റം | ആൻഡ്രോയ്ഡ് 4.1.2 ജെല്ലിബീൻ[1] |
സി.പി.യു. | Spreadtrum SC8810 Single-core ARM Cortex-A5 at 1 GHz[3] |
ജി.പി.യു. | Mali-300[4] |
മെമ്മറി | 512 MB RAM[1] |
ഇൻബിൽറ്റ് സ്റ്റോറേജ് | 4 GB (2 GB user available)[1] |
മെമ്മറി കാർഡ് സപ്പോർട്ട് | microSD support for up to 32 GB[1] |
ബാറ്ററി | Li-ion 1200 mAh(internal) Standard battery[1] |
ഇൻപുട്ട് രീതി | Multi-touch capacitive touchscreen, Accelerometer[3] |
സ്ക്രീൻ സൈസ് | 3 inch 240x320 px QVGA LCD at 133 ppi[3] |
പ്രൈമറി ക്യാമറ | 2 MP with 2x digital zoom, supports QVGA video recording[3] |
സെക്കന്ററി ക്യാമറ | None |
സപ്പോർട്ടഡ് മീഡിയ തരങ്ങൾ | 3G2, 3GP, H.263, H.264, MPEG4, MKV WebM, AAC, AAC+, AMR, AMR-NB, AMR-WB, eAAC+, I-Melody, MIDI, MP3, OGG, SP-Midi, FLAC[1] |
കണക്ടിവിറ്റി | microUSB, 3.5 mm audio jack, Bluetooth 4.0 with A2DP, Wi-Fi 802.11 b/g/n[5] |
Other | ChatON Samsung Apps TouchWiz |
2013-ൽ സാംസങ് ഇലക്ട്രോണിക്സ് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി സ്റ്റാർ (ഇംഗ്ലീഷ്: Samsung Galaxy Star). ആൻഡ്രോയ്ഡ് 4.1.2 ജെല്ലിബീൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന് ആൻഡ്രോയ്ഡ് 4.4, 5.1, 6.0.1, 7.1 എന്നീ റോമുകളിൽ പ്രവർത്തിക്കുന്ന അനൗദ്യോഗിക പതിപ്പുകളുമുണ്ട്. 2013 ഏപ്രിലിൽ സാംസങ് പ്രഖ്യാപിച്ച ഈ ഫോൺ അതേവർഷം മേയിലാണ് പുറത്തിറക്കിയത്.[2][6]
സാംസങ് ഗാലക്സി ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി സ്റ്റാർ.[7] ഗാലക്സി സീരീസിലെ മറ്റു ഫോണുകളെപ്പോലെ ഈ ഫോണും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.[1] ഒരു സിം കാർഡ് ഇടാവുന്ന GT-S5280, രണ്ടു സിം കാർഡുകൾ ഇടാവുന്ന GT-S5282 എന്നീ രണ്ടു പതിപ്പുകളിലാണ് ഫോൺ പുറത്തിറക്കിയത്.[2] നോക്കിയ ആഷ ശ്രേണിയിലുള്ള സ്മാർട്ട് ഫോണുകളോടും, ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, സപൈസ് ഡിജിറ്റൽ, സെൽകോൺ എന്നിവയുടെ വിലകുറഞ്ഞ സ്മാർട്ട് ഫോണുകളോടും മത്സരിച്ചാണ് ഗാലക്സി സ്റ്റാർ വിപണിയിലെത്തിയത്.[2] വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾക്കു ജനപ്രീതിയുള്ള ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമാർ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ ഏഷ്യൻ രാജ്യങ്ങളിലും മൊറോക്കോ, അൾജീരിയ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി, റഷ്യ, ഉക്രെയിൻ എന്നീ രാജ്യങ്ങളിലും ഗാലക്സി സ്റ്റാർ വിൽപ്പനയ്ക്കെത്തിയിരുന്നു.
പ്രത്യേകതകൾ
[തിരുത്തുക]ഹാർഡ്വെയർ
[തിരുത്തുക]ഒരു ഗിഗാഹെർട്സ് സിംഗിൾ കോർ എ.ആർ.എം. കോർടെക്സ് - എ5 പ്രോസസറും മാലി-300 ഗ്രാഫിക്സ് പ്രോസസറുമുള്ള സാംസങ് ഗാലക്സി സ്റ്റാറിന് 512 എം.ബി. റാം ആണുള്ളത്. 4 ജി.ബി. ഇന്റേണൽ മെമ്മറിയുണ്ടെങ്കിലും 2 ജി.ബി. മാത്രമാണ് ഉപയോക്താവിനു ലഭിക്കുക. മൈക്രോ എസ് ഡി കാർഡുപയോഗിച്ച് ഇന്റേണൽ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കുവാൻ കഴിയുന്നു.[1][3][4]
പ്രത്യേക ആംഗ്യങ്ങൾ (gestures) തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ആക്സലറോമീറ്റർ സംവിധാനം ഈ ഫോണിന്റെ ഒരു പ്രധാന സവിശേഷതയാണ്. ഈ സംവിധാനം പ്രവർത്തനസജ്ജമാക്കിയാൽ ചില ആംഗ്യങ്ങളുപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാം. ഫോണിലേക്കു കോൾ വരുമ്പോൾ ഫോൺ കമഴ്ത്തിവച്ചാൽ റിംഗിംഗ് നിലയ്ക്കുന്നതും ഫോണിനെ വശങ്ങളിലേക്കു തിരിക്കുമ്പോൾ ബ്ലൂടൂത്ത്, വൈ-ഫൈ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാകുന്നതും ഇതിനുദാഹരണങ്ങളാണ്.[8] പക്ഷെ ഈ ആക്സലറോമീറ്റർ സംവിധാനത്തിനു പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിച്ചില്ല. ആംഗ്യങ്ങൾ തിരിച്ചറിയുന്നതിൽ പരാജയം സംഭവിക്കുമ്പോൾ ഫോൺ അനിയന്ത്രിതമായി പെരുമാറുന്നതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ആംഗ്യങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സംവിധാനം ഇതിനുമുമ്പ് HTC Desire Z എന്ന കമ്പനി 2010-ൽ അവതരിപ്പിച്ചിരുന്നു.[9]
3 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഗാലക്സി സ്റ്റാറിനുള്ളത്. ഡിസ്പ്ലേയുടെ 133 പാർട്സ് പെർ ഇഞ്ച് (ppi) ഭാഗത്ത് 240×320 പിക്സൽ റെസൊല്യൂഷനാണുള്ളത്.[3] ഫോണിലെ 2 മെഗാപിക്സൽ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ, വീഡിയോ എന്നിവ റെക്കോർഡ് ചെയ്യാൻ സാധിക്കുന്നു. ഫോണിനു മുൻപിൽ ക്യാമറയില്ല.[3] മൈക്രോ സിം കാർഡ് മാത്രമാണ് ഗ്യാലക്സി സ്റ്റാറിൽ ഉപയോഗിക്കുവാൻ കഴിയുന്നത്.[3] 1200 mAh ബാറ്ററിയിലുള്ള പ്രവർത്തനമായതിനാൽ ബാറ്ററിയുടെ ചാർജ് പെട്ടെന്നു നഷ്ടമാകുന്നു. എന്നാൽ ഒറ്റ സിം മാത്രമുപയോഗിക്കുമ്പോൾ 2 ദിവസം വരെ ബാറ്ററിയുടെ ചാർജ് നിലനിൽക്കുന്നു.[10] ക്യാൻഡിബാർ ഫോംഫാക്ടർ പിന്തുടരുന്ന സാംസങ് ഗാലക്സി സ്റ്റാറിന് പ്ലാസ്റ്റിക് ആവരണമുള്ള പുറംചട്ടയാണുള്ളത്.[10]
ഗ്യാലക്സി സ്റ്റാർ GT-S5282
[തിരുത്തുക]ഗാലക്സി സ്റ്റാർ GT-S5280 ഉം ഗാലക്സി സ്റ്റാർ GT-S5282 ഉം തമ്മിൽ ഒരു വ്യത്യാസം മാത്രമാണുള്ളത്. ആദ്യത്തേതിൽ ഒരു സിം മാത്രമാണ് ഉപയോഗിക്കുവാൻ കഴിയുന്നത്. GT-S5282-ൽ ഒരേസമയം രണ്ടു സിമ്മുകൾ ഉപയോഗിക്കുവാനാകും.
കണക്ടിവിറ്റി
[തിരുത്തുക]മറ്റ് സ്മാർട്ട് ഫോണുകളിൽ നിന്നു വ്യത്യസ്തമായി ഈ ഫോണിൽ എഡ്ജ് നെറ്റ്വർക്ക് കണക്ടിവിറ്റിയാണ് ലഭിക്കുന്നത്. അതിനാൽ 3ജി സൗകര്യം ലഭ്യമല്ല.[3] ബ്ലൂടൂത്ത്, വൈ-ഫൈ സംവിധാനങ്ങളുണ്ടെങ്കിലും ജി.പി.എസ്. സംവിധാനം ലഭ്യമല്ല.[5]
സോഫ്റ്റ്വെയർ
[തിരുത്തുക]മറ്റു സാംസങ് ഗാലക്സി സ്മാർട്ട് ഫോണുകളെപ്പോലെ ഗാലക്സി സ്റ്റാറും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയ്ഡ് 4.1.2 ജെല്ലിബീൻ പതിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.[8] ഇത് സി.പി.യു. ഉപയോഗം കുറച്ചുകൊണ്ട് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് സാംസങ് പ്രസ്താവിച്ചിരുന്നു.[8] മറ്റ് ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലേതു പോലെ ഇതിൽ ഗൂഗിൾ ക്രോം, ജിമെയിൽ, ഗൂഗിൾ പ്ലസ്, ഗൂഗിൾ പ്ലേസ്റ്റോർ, ഗൂഗിൾ ഹാങ്ങൗട്ട്സ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾ ലഭ്യമാണ്.[7]
സ്വീകരണം
[തിരുത്തുക]മിശ്ര പ്രതികരണമാണ് സാംസങ് ഗ്യാലക്സി സ്റ്റാറിനു ലഭിച്ചത്. കുറഞ്ഞ വില, മികച്ച ബാറ്ററി ആയുസ്സ് എന്നിവ പ്രശംസ നേടിയെങ്കിലും ചെറിയ സ്ക്രീൻ വലിപ്പം, കുറഞ്ഞ റെസല്യൂഷൻ, മികച്ച രീതിയിലല്ലാത്ത പ്രകടനം, മറ്റു പരിമിത സൗകര്യങ്ങൾ എന്നിവയെല്ലാം ഗ്യാലക്സി സ്റ്റാറിന്റെ പോരായ്മകളായി പറയപ്പെടുന്നു.[7][11][10]
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 Galaxy Star
- ↑ 2.0 2.1 2.2 2.3 Samsung Galaxy Star officially launched for Rs. 5,240
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "Samsung GALAXY Star". Archived from the original on 2023-02-05. Retrieved 2018-02-09.
- ↑ 4.0 4.1 Samsung Galaxy Star Duos GT-S5282 Benchmarks
- ↑ 5.0 5.1 Samsung Galaxy Star with Android 4.1, 3-inch display listed online
- ↑ Samsung announces Galaxy Star and Galaxy Pocket Neo dual-SIM smartphones with Android 4.1
- ↑ 7.0 7.1 7.2 "Galaxy Star review: Cheapest Android from Samsung". Archived from the original on 2013-07-13. Retrieved 2018-02-09.
- ↑ 8.0 8.1 8.2 "Samsung presents GALAXY Star and GALAXY Pocket Neo". Archived from the original on 2016-10-31. Retrieved 2018-02-09.
- ↑ HTC Desire 600 Dual Desire[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 10.0 10.1 10.2 Galaxy Star (GT-S5282) Review
- ↑ Samsung Galaxy Star Philippines Price Php 3,990, Complete Specs, Features : Cheapest Galaxy Smartphone