Jump to content

സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sardar Vallabhbhai Patel International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താ‍വളം
അഹമ്മദാ‍ബാദ് വിമാനത്താ‍വളം
Summary
എയർപോർട്ട് തരംപൊതുവക
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംഅഹമ്മദാബാദ്
സമുദ്രോന്നതി189 ft / 58 m
നിർദ്ദേശാങ്കം23°04′38″N 072°38′05″E / 23.07722°N 72.63472°E / 23.07722; 72.63472
വെബ്സൈറ്റ്aai.aero/allAirports/...
റൺവേകൾ
ദിശ Length Surface
ft m
05/23 11,811 3,599 കോൺക്രീറ്റ്/Asphalt
അടി മീറ്റർ

ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാ‍നതലസ്ഥാനമായ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താ‍വളം (IATA: AMDICAO: VAAH) . പൊതുവെ അഹമ്മദാബാദ് വിമാനത്താവളം എന്ന് അറിയപ്പെടുന്നു. അഹമ്മദാബാദ് റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് 8 കി.മീ (5.0 മൈ) ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഏകദേശം 150 ലധികം വിമാനങ്ങൾ ഒരു ദിവസം സേവനം നടത്തുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ്. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ആയിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പേരിലാണ് ഈ വിമാനത്താവളം നാമകരണം ചെയ്തിരിക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ നഗരങ്ങളിലെ വൈമാനിക യാത്രക്കാരുടെ പ്രധാന വിമാനത്താവളമാണ് ഇത്. 1,124 ഏക്കർ (4.55 കി.m2) വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ വിമാനത്താവളം 11,811 അടി (3,600 മീ) അളവിലുള്ള റൺ‌വേകളുണ്ട്.

വിമാനത്താവളം

[തിരുത്തുക]

വിമാനത്താവളത്തിൽ ഒരു അന്താരാഷ്ട്ര ടെർമിനലും, ഒരു ഡൊമെസ്റ്റിക് ടെർമിനലും ഒരു കാർഗോ ടെർമിനലും ഉണ്ട്. 15 പാർക്കിംഗ് ബേകൾ (parking bays) ഇപ്പോ പ്രവർത്തനത്തിലുണ്ട്, ഇതു കൂടാതെ 30 എണ്ണം നിർമ്മാണത്തിലുമുണ്ട്. ഇപ്പോൾ വിമാനത്താ‍വളം വികസനത്തിന്റെ പാതയിലാണ്. ഒരു പാട് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.


ഡൊമെസ്റ്റിക് ടെർമിനൽ

[തിരുത്തുക]

ഇപ്പോഴുള്ള ഡൊമെസ്റ്റിക് ടെർമിനൽ പുതിയതായി തുറന്നതാണ്. ഇത് പഴയ യാത്രക്കാരുടെ ശേഷി ഇരട്ടിയായി വർദ്ധിപ്പിച്ചു. ഇതിൽ 20 ചെക് ഇൻ (check-in) കൌണ്ടറുകൾ ഉണ്ട്. ഡൊമെസ്റ്റിക് ടെർമിനലിൽ ഒരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് ഉണ്ട്. ഇതു കൂടാതെ പുസ്തകശാലകൾ, ഹാൻഡിക്രാഫ്റ്റ് സ്റ്റോറൂകൾ എന്നിവയടക്കം പല സ്റ്റോറുകളുംമിവിടെ ഉണ്ട്. പുതിയ അറൈവൽ ടെർമിനലിൽ 3 ലഗേജ് ബെൽറ്റുകൾ ഉണ്ട്. ഇതു കൂടാ‍തെ സ്നാക് ബാറുകളും, ഫോറിൻ എക്സ്ചേഞ്ചും ഇവിടെ ഉണ്ട്.

അന്താരാഷ്ട്രടെർമിനൽ

[തിരുത്തുക]

പുതിയ അന്താരാഷ്ട്രടെർമിനൽ നിർമ്മാണത്തിലാണ്. ഇപ്പോ ഉള്ള റ്റെർമിനലിന്റെ ഇരട്ടി വലിപ്പമുള്ള ടെർമിനലാണ് നിർമ്മാണത്തിലുള്ളത്. ഇപ്പോ ഉള്ള ടെർമിനലിൽ 15 ചെക്ക് ഇൻ കൌണ്ടറുകൾ ഉണ്ട്. ഇത് 9 വിമാന സേവനങ്ങൾ ഉപയോഗിക്കുന്നു. ഇത് കൂടാതെ അറൈവൽ ഗേറ്റിൽ 2 ലഗേജ് ബെൽറ്റുകളും, ഡ്യൂട്ടി ഫ്രീ ഷോപ്പും ഉണ്ട്.

ഈ അന്താരാഷ്ട്ര ടെർമിനൽ കൂടാതെ ഗുജറാത്ത് സർക്കാർ ഒരു പുതിയ അന്താരാഷ്ട്ര വിമാനത്താവളം കൂടി ഖംബത്ത് തീരങ്ങളിൽ ഫെഡാര എന്ന സ്ഥലത്ത് നിർദ്ദേശിച്ചിട്ടുണ്ട്.

വിമാന സേവനങ്ങൾ

[തിരുത്തുക]
Inside View of the new terminal

ടെർമിനൽ-1 ഡൊമെസ്റ്റിക്

[തിരുത്തുക]

ടെർമിനൽ-2 അന്താരാഷ്ട്ര ടെർമിനൽ

[തിരുത്തുക]
പ്രവർത്തന സ്ഥിതിവിവരങ്ങൾ
പ്രധാന വൻനഗരങ്ങളിലേക്കുള്ള വിമാ‍നങ്ങൾ
By flight frequencies (weekly one-way)
1 മുംബൈ 121
2 ഡെൽഹി 77
3 ബെംഗളൂരു 45
4 ഹൈദരബാദ് 38
5 ചെന്നൈ 35
5 കൊൽക്കത്ത 35
6 പൂനെ 28

റ്റെർമിനൽ-3 കാർഗോ

[തിരുത്തുക]
Airside view of the domestic arrival terminal

പുതിയ അന്താരാഷ്ട്രടെർമിനലിനെ കുറിച്ച്

[തിരുത്തുക]

ഇത് കൂടി കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]