Jump to content

എയർ ഇന്ത്യ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എയർ ഇന്ത്യ എക്സ്പ്രസ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എയർ ഇന്ത്യ എക്സ്പ്രസ്സ്‌
IATA
IX
ICAO
AXB
Callsign
EXPRESS INDIA
തുടക്കംMay 2004
തുടങ്ങിയത്29 April 2005
Operating bases
Focus cities
AllianceStar Alliance (affillate)
Fleet size25
ലക്ഷ്യസ്ഥാനങ്ങൾ26
ആപ്തവാക്യം"Simply Priceless"
മാതൃ സ്ഥാപനംAir India Limited
ആസ്ഥാനംKochi
പ്രധാന വ്യക്തികൾChairman:Rohit Nandan
CEO: K. Shyamsundar
വെബ്‌സൈറ്റ്www.airindiaexpress.in

കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.

അവലോകനം

[തിരുത്തുക]
എയർഇന്ത്യാ എക്സ്പ്രസ്സ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു

എയർ ഇന്ത്യയുടെ അനുബന്ധമായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പ്രധാനമായും പ്രവർത്തിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽനിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കുമാണ്. ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്, ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു. 2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തിൽനിന്നും അബുദാബി വരെ ആയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൻറെ ആദ്യ വിമാനം ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽനിന്നും 2005 ഫെബ്രുവരി 22-നു വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737-86 വിമാനമാണ്. 2014 ഫെബ്രുവരി 20-നു എയർലൈനിനു ബോയിംഗ് 737-800 ഉൾപ്പെടെ 20 വിമാനങ്ങളുണ്ട്. എയർലൈനിൻറെ ആസ്ഥാനം കൊച്ചിയാണ്. 2013 ജനുവരി മുതൽ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള അഭ്യർത്ഥനക്കു 2012 ഡിസംബറിൽ എയർ ഇന്ത്യ ഡയറക്ടർ ബോർഡ്‌ അംഗീകാരം നൽകി.[1]ആസ്ഥാനം മാറുന്നത് ഘട്ടം ഘട്ടമായി ആയിരിക്കുമെന്നും കൊച്ചി പ്ഫ്ഫിസ് പ്രവർത്തനം ജനുവരി 1-നു (പുതുവത്സര ദിവസം) ആരംഭിക്കുമെന്നും കെ. സി. വേണുഗോപാൽ, കേന്ദ്ര വ്യോമയാന മന്ത്രി, പറഞ്ഞു.[2]

ലക്ഷ്യസ്ഥാനം

[തിരുത്തുക]

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു.

ആഭ്യന്തരം

[തിരുത്തുക]
സംസ്ഥാനം നഗരം വിമാനത്താവളം കുറിപ്പികൾ അവലംബം
ഇന്ത്യ India (Andhra Pradesh) Vijayawada Vijayawada Airport [3]
ഇന്ത്യ India (Chandigarh) Chandigarh Chandigarh Airport [3][4]
ഇന്ത്യ India (Delhi) Delhi Indira Gandhi International Airport [3][5]
ഇന്ത്യ India (Gujarat) Surat Surat Airport [6]
ഇന്ത്യ India (Jammu and Kashmir) Srinagar Sheikh ul-Alam International Airport Terminated [6]
ഇന്ത്യ India (Karnataka) Bangalore Kempegowda International Airport [7]
Mangalore Mangalore International Airport Secondary hub [3]
ഇന്ത്യ India (Kerala) Kannur Kannur International Airport Secondary hub [8]
Kochi Cochin International Airport Hub [3]
Kozhikode Calicut International Airport Secondary hub [3][9]
Thiruvananthapuram Trivandrum International Airport Secondary hub [3]
ഇന്ത്യ India (Maharashtra) Mumbai Chhatrapati Shivaji Maharaj International Airport [3]
Nagpur Dr. Babasaheb Ambedkar International Airport Terminated [6]
Pune Pune Airport [3]
ഇന്ത്യ India (Punjab) Amritsar Sri Guru Ram Dass Jee International Airport [3]
ഇന്ത്യ India (Rajasthan) Jaipur Jaipur International Airport [3]
ഇന്ത്യ India (Tamil Nadu) Chennai Chennai International Airport [3]
Coimbatore Coimbatore International Airport [3]
Madurai Madurai Airport [6]
Tiruchirappalli Tiruchirappalli International Airport Secondary hub [10]
ഇന്ത്യ India (Telangana) Hyderabad Rajiv Gandhi International Airport [6]
ഇന്ത്യ India (Uttar Pradesh) Lucknow Chaudhary Charan Singh Airport [3]
Varanasi Lal Bahadur Shastri Airport [3]
ഇന്ത്യ India (West Bengal) Kolkata Netaji Subhas Chandra Bose International Airport Terminated [3][11]

അന്താരാഷ്ട്രം

[തിരുത്തുക]
രാജ്യം നഗരം വിമാനത്താവളം കുറിപ്പുകൾ Ref
ബഹ്റൈൻ ബഹ്റൈൻ മനാമ Bahrain International Airport [3]
ബംഗ്ലാദേശ് Bangladesh ധാക്ക Shahjalal International Airport Terminated
Malaysia Malaysia Kuala Lumpur Kuala Lumpur International Airport Terminated [6]
ഒമാൻ ഒമാൻ Muscat Muscat International Airport [3]
Salalah Salalah Airport [3]
Qatar Qatar Doha Hamad International Airport [3]
സൗദി അറേബ്യ Saudi Arabia Dammam King Fahd International Airport [3]
Riyadh King Khalid International Airport [3][11]
സിംഗപ്പൂർ Singapore Singapore Changi Airport [3]
ശ്രീലങ്ക Sri Lanka Colombo Bandaranaike International Airport Terminated [6]
തായ്‌ലൻഡ് Thailand Bangkok Suvarnabhumi Airport Terminated [6]
United Arab Emirates United Arab Emirates Abu Dhabi Abu Dhabi International Airport [3]
Al Ain Al Ain International Airport [3]
Dubai Dubai International Airport [3]
Ras Al Khaimah Ras Al Khaimah International Airport [3]
Sharjah Sharjah International Airport [3]

സേവനങ്ങളും ബാഗ്ഗേജുകളും

[തിരുത്തുക]

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എല്ലാ യാത്രക്കാർക്കും ഉപചാരമായി ലഘു ഭക്ഷണങ്ങളും മിനറൽ വെള്ളവും നൽകുന്നു[12]. സ്നാക്ക്സുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, മറ്റു വിനോദ കാര്യങ്ങൾ വിമാനത്തിൽനിന്നും വാങ്ങാവുന്നതാണ്. വിനീതരായ സ്റ്റാഫുകൾ നമുക്ക് നല്ല യാത്രാനുഭവം പകരാൻ സഹായങ്ങൾ നൽകാൻ സദാ തയ്യാറാണ്. ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗ്ഗേജ് പരിധി നിശ്ചയിക്കുന്നു. ചെറിയ കുട്ടികൾക്ക് 10 കിലോഗ്രാം സൗജന്യ ബാഗ്ഗേജ് അനുവദിക്കും. ഓരോ യാത്രക്കാരനും കയ്യിൽ 7 കിലോഗ്രാമിൽ താഴേയുള്ള ചെറിയ ബാഗ്‌ കൊണ്ടുപോവുന്നതും അനുവദനീയമാണ്. അതിൽ കൂടുതൽ ഹാൻഡ്‌ ബാഗിൽ അനുവദനീയമല്ല. സൗജന്യ ബാഗ്ഗേജ് പരിധിയിൽ കൂടുതലുള്ള ബാഗ്ഗേജുകൾക്ക് അധിക പണം നൽകേണ്ടതാണ്.

അപകടങ്ങൾ

[തിരുത്തുക]

മെയ്‌ 22, 2010-ൽ ദുബായ് – മംഗലാപുരം, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 812, ബോയിംഗ് 737-800 വിമാനം, മംഗലാപുരം എയർപോർട്ട് റൺവേ നമ്പർ 24-ൽ ഇറങ്ങുമ്പോൾ തെന്നി നീങ്ങി വിമാനത്തിലുണ്ടായിരുന്ന 166 ആളുകളിൽ 152 യാത്രക്കാരും 6 ക്രൂ മെമ്പർമാരും കൊല്ലപ്പെട്ടു. വിമാനം റൺവേയിൽനിന്നും മരങ്ങളുള്ള താഴെ ഭാഗത്തേക്ക് വീഴുകയും തീ പിടിക്കുകയും ചെയ്തു. 8 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും 8 യാത്രക്കാർ വിമാനത്തിൽ കയറിയതുമില്ല.[13][14] മെയ്‌ 25, 2010-ൽ ദുബായിൽനിന്നും പൂനെയിലേക്ക് പറന്ന ബോയിംഗ് 737-800 വിമാനം, പെട്ടെന്ന് 7000 അടി താഴേക്കു പോയി. തൻറെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കോ-പൈലറ്റ് അബദ്ധത്തിൽ നിയന്ത്രണ കോളത്തിൽ തട്ടിയതാണ് ഇതിനു കാരണമായത്. ഈ സമയത്ത് കോക്ക്പിറ്റിൻറെ പുറത്ത് ഉണ്ടായിരുന്ന ക്യാപ്റ്റൻ, തിരിച്ചു കോക്ക്പിറ്റിൽ എത്തി വിമാനം നിയന്ത്രിച്ചു അപകടം ഒഴിവാക്കി.[15][16]

വാലിലെ ചിത്രപ്പണികൾ

[തിരുത്തുക]

ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിവധ വേഷപ്പകർച്ചകൾ‍
രജിസ്ട്രേഷൻ ഇടത് വാൽ ഫോട്ടോ വലത് വാൽ ഫോട്ടോ
1 VT-AXA[A] തൃശൂർ പൂരത്തിലെ ആന പുഷ്കർ മേളയിലെ ഒട്ടകം
2 VT-AXB[A] രംഗോലി ഇന്ത്യൻ പട്ടം
3 VT-AXC[A] സിത്താർ തബല
4 VT-AXD നിലവിളക്ക് ചെരാത്

5 VT-AXE കഥകളി ഭരതനാട്യം
6 VT-AXF കൊണാർക്ക് സൂര്യക്ഷേത്രം താജ്മഹൽ
7 VT-AXG ഇന്ത്യൻ കണ്ഠഹാരം സാരി
8 VT-AXH ഇന്ത്യാ ഗേറ്റ് ഗേറ്റ്‌വേ ഓഫ് ഇന്ത്യ
9 VT-AXI രജപുത്ര പെയിന്റിംഗ് രാഗമാല പെയിന്റിംഗുകൾ
10 VT-AXJ ചെങ്കോട്ട ഗ്വാളിയോർ കോട്ട
11 VT-AXM മെഹറാംഗഢ് കോട്ട മൈസൂർ കൊട്ടാരം
12 VT-AXN ഹവാമഹൽ ഉജ്ജയന്താ കൊട്ടാരം
13 VT-AXP ഹംസവും ദമയന്തിയും (രവിവർമ്മച്ചിത്രം) രവിവർമ്മച്ചിത്രം
14 VT-AXQ കുത്തബ് മിനാർ ജന്തർ മന്തർ
15 VT-AXR വള്ളംകളി കളരിപ്പയറ്റ്
16 VT-AXT മയിൽ കൊക്ക്
17 VT-AXU ബിഹു ഗർബാ നൃത്തം
18 VT-AXV[B] വിക്ടോറിയാ മെമ്മോറിയൽ കൊണാർക്ക് സൂര്യക്ഷേത്രം
19 VT-AXW സാഞ്ചിയിലെ സ്തൂപം ചാർമിനാർ
20 VT-AXX കടൽത്തീരം ഹിമാലയം
21 VT-AXZ ദാൽ തടാകം താർ മരുഭൂമി
22 VT-AYA എല്ലോറയിലെ ഗജപ്രതിമ അജന്ത ഗുഹാച്ചിത്രങ്ങൾ
23 VT-AYB വെള്ളക്കടുവ പുള്ളിമാൻ
24 VT-AYC നാഗാ ഷാൾ പാട്യാല സാരി
25 VT-AYD നാഗാ നാടോടിനൃത്തം മണിപ്പുരി നൃത്തം
  • ^ Have been returned to Lessors.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ramavarman, T. "Shifting of Air India Express headquarters to Kochi gets nod Archived 2013-06-15 at the Wayback Machine." Times of India. 14 December 2012. Retrieved on 2015-07-24.
  2. Staff Reporter. "Air India Express route scheduling from city soon." The Hindu. 7 January 2013. Retrieved on 2015-07-24.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 3.15 3.16 3.17 3.18 3.19 3.20 3.21 3.22 3.23 3.24 3.25 3.26 3.27 "Summer timetable 2017: 26th March 2017 to 28th October 2017" (PDF). Air India Express. Archived from the original (PDF) on 18 September 2017. Retrieved 13 September 2017.
  4. "First international flight will take off from Chandigarh on September 15: Air India". The Indian Express. 11 August 2016. Retrieved 11 August 2016.
  5. "Air India Express to Spread Wings, Adds Delhi in its Network". The New Indian Express. 4 February 2016. Archived from the original on 2016-02-05. Retrieved 4 February 2016.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 "Air India Express". Timetableimages.com.
  7. "Bengaluru -> Singapore". Air India Express. Retrieved 21 January 2022.
  8. "Newest Indian airport in Kannur will have 4 weekly Doha services by Air India Express from December". The Peninsula Qatar. 12 November 2018. Retrieved 12 November 2018.
  9. "Air India Express airline profile". Centreforaviation.com. Retrieved 13 September 2017.
  10. "Trichy AIX Base Station". Twitter (in ഇംഗ്ലീഷ്). 26 October 2021. Archived from the original on 26 October 2021. Retrieved 26 October 2021.
  11. 11.0 11.1 "Air India Express To Start Kolkata Singapore and Delhi Tehran Service - BW Businessworld". Businessworld.in. Retrieved 2016-10-29.
  12. "Airindia Express flights Services". cleartrip.com. Retrieved 2015-07-24.
  13. "Jet crash kills 158 in India; 8 survive". 2010-05-23. Archived from the original on 2010-05-24. Retrieved 2015-07-24.
  14. "Air India flight from Dubai crashes in India". MSNBC. 2010-05-21. Archived from the original on 2012-11-03. Retrieved 2015-07-24.
  15. "Report Cites 'Panicked' Co-Pilot in Air India Jetliner Dive". The Wall Street Journal. 2010-11-28. Retrieved 2015-07-24.
  16. "'Panicky pilot' caused Indian passenger jet plunge". AFP. 2010-11-29. Retrieved 2015-07-24.[പ്രവർത്തിക്കാത്ത കണ്ണി]