Jump to content

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Coordinates: 11°55′N 75°33′E / 11.92°N 75.55°E / 11.92; 75.55
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kannur International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
Owner/OperatorKannur International Airport Limited (KIAL)
Servesകണ്ണൂർ, തലശ്ശേരി, വടകര, വയനാട്, കാസർഗോഡ്, മൈസൂർ, കൊടക്
സ്ഥലംമൂർഖൻ പറമ്പ്, മട്ടന്നൂർ, കണ്ണൂർ,കേരളം
തുറന്നത്9 ഡിസംബർ 2018 (2018-12-09)
നിർദ്ദേശാങ്കം11°55′N 75°33′E / 11.92°N 75.55°E / 11.92; 75.55
വെബ്സൈറ്റ്kannurairport.aero
റൺവേകൾ
ദിശ Length Surface
m ft
07/25[1] 3,050[1] 10,007 asphalt
മീറ്റർ അടി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഉള്ള വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം(IATA: CNN, ICAO: VOKN)[2]. കണ്ണൂർ,തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. . 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂരിൽ നിന്നുളള ആദ്യവിമാനം10.10 ഓടെ പറന്നുയർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുളള വിമാനമാണ് ആദ്യം പുറപ്പെട്ടത്. എയർപോർട്ട് ടെർമിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടും മറ്റ് മന്ത്രിമാരോടും ഒപ്പം നിർവ്വഹിച്ചു.പ്രശസ്ത രാജ്യാന്തര എയർലൈനായ ഗോഎയർ ന്റെ ഇന്ത്യയിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ ഒന്നാണ് കണ്ണൂർ വിമാനത്താവളം[3]

വിദേശ വിമാനങ്ങൾക്കുള്ള അനുമതി കിട്ടുന്ന മുറയ്ക്ക് വിമാനത്താവളം അതിന്റെ പൂർണതയിലേക്ക് എത്തും

സർവീസുകൾ

[തിരുത്തുക]
എയർ ലൈൻസ് സ്ഥലങ്ങൾ
എയർ ഇന്ത്യ കരിപ്പൂർ, ഡൽഹി
എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ബഹ്‌റൈൻ, ദോഹ, കുവൈറ്റ് , മസ്കറ്റ്, റിയാദ്, ഷാർജ
ഗോ എയർ അബുദാബി , ദമാം , ദുബായ്, മുംബൈ, മസ്‌കറ്റ്
ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരം , ബാംഗ്ലൂർ, ചെന്നൈ, ദോഹ, ഗോവ , ഹൈദരാബാദ്, കൊച്ചി

ചരിത്രം നാൾവഴികളിലൂടെ

[തിരുത്തുക]
  • 1996 ജനുവരി 19-നു് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്.[4]
  • 1997 ആഗസ്ത് 26ന് എയർപോർട്ട് സാധ്യതാ പഠനത്തിനായി കേന്ദ്രസംഘം കണ്ണൂരിലെത്തി.
  • 1998 പ്രാരംഭ നടപടികൾ ആരംഭിച്ചു.
  • സർവ്വകക്ഷി കർമ്മ സമിതി രൂപം കൊണ്ടു.
  • 2001ൽ 198.18 ഏക്കർ ആദ്യ ഘട്ടമായി ഏറ്റെടുത്തു.
  • 2005 മാർച്ച് 30ന് കെ.കേശവനെ സർക്കാർ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
  • 2006-ൽ സർക്കാർ ഭൂമി ഏറ്റെടുക്കലിനു കിൻഫ്രയെ ഏർപ്പെടുത്തി.
  • സർക്കാർ ഫാസ്റ്റ് ട്രാക്കിൽ 2000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു.
  • 2007 മാർച്ച് 29ന് പ്രതിരോധവകുപ്പ് പദ്ധതിക്ക് അനുമതി നല്കി. 2008 ജനുവരി 17ന് വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചു.
  • 2008 ജൂലൈ: വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലായി മുൻ എയർ ഇന്ത്യ ചെയർമാനായിരുന്ന വി. തുളസീദാസിനെ വിമാനത്താവളം സ്പെഷൽ ഓഫീസറായി നിയമിച്ചു.[4]
  • 2009 ഡിസംബർ മൂന്നിന് കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) എന്ന കമ്പനി നിലവിൽ വന്നു.
  • 2010 ഫെബ്രുവരി 27: പൊതുമേഖലാ-സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയിൽ വിമാനത്താവളം പണിയാമെന്ന് തിരൂമാനിച്ച് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവിൽ വന്നു.[4]
  • 2010 ആഗസ്ത്: കിയാലിനെ പൊതുമേഖല കമ്പനിയായി പരിവർത്തിപ്പിച്ചു.
  • 2010 ഡിസംബർ 17: വി എസ് അച്യുതാനന്ദൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സംബന്ധിച്ചു.
  • ഫ 2012 ഏപ്രിൽ നാല്: എയർപോർട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാൻ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റി രൂപീകരിച്ചു
  • 2013 ജുലൈ: കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു
  • 2013 ആഗസ്ത് 20: ശ്രീ ഉമ്മൻചാണ്ടി മുഖ്യന്ത്രിയായിരിക്കെ വിമാനത്താവളത്തിലെ ഗ്രീൻ ബെൽറ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
  • 2014 ഫെബ്രുവരി 2: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
  • 2014 ജൂലൈ 5: . ടെർമിനൽ ബിൽഡിങിന്റെ നിർമ്മാണോദ്ഘാടനം
  • 2014 ആഗസ്ത് 25: ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്, എയർട്രാഫിക് കൺട്രോൾ ടവർ, ടെക്‌നിക്കൽ ബിൽഡിങ്, ഇആന്റ്എം ഉപകരണങ്ങൾ തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ 498.70 കോടി രൂപയ്ക്ക് ലാർസൺ ആന്റ് ട്രൂബ്രോ കമ്പനി ടെൻഡർ ലഭിച്ചു.
  • റൺവേ നിർമ്മാണം പൂർത്തീകരിക്കാൻ വൈകുമെന്നതിനാൽ ഫസ്റ് ഫെയ്‌സ് എന്ന പേരിൽ  3050 മീറ്ററാക്കി  ആദ്യഘട്ട നിർമ്മാണം നിജപ്പെടുത്തി.
  • 2016 ജനുവരി 30: വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ നടത്തുന്നതിന്റെ മുന്നോടിയായി ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അധികൃതർ പരിശോധിച്ചു. തുടർന്ന് ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്താൻ തീരുമാനിച്ചു.
  • 2016 ഫെബ്രുവരി 29: റൺവേ ഉദ്ഘടനം നിർവഹിച്ചു.ഡോണർ 228 എന്ന 4 എൻജിൻ വിമാനം ഉപയോഗിച്ചാണ് ഉദ്‌ഘാടനം നിർവഹിച്ചത്.
  • 2018 നവംബർ 30: റൺവേ 4000 മീറ്റർ പണി പൂർത്തീകരിക്കപ്പെട്ടു, എയർ ട്രാഫിക് കൺട്രോൾ കെട്ടിട നിർമ്മാണം, ടെർമിനലുകൾ മറ്റു അനുബന്ധ  അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർവഹിച്ചു
  • 2018 ഡിസംബർ 9ന് ഉദ്ഘാടനം.

ഇന്ത്യയിലേക്കും തന്നെ ഏറ്റവും വലിയ ഭൂമി നിരപ്പാക്കൽ ആണ് ഇവടെ നടക്കുന്നത്.[അവലംബം ആവശ്യമാണ്] ഏതാണ്ട് 3,000 ഏക്കർ ഭൂമി വീമാനതാവളത്തിനായി നിരത്തുന്നത്. ഈ വിമാനത്താവളം വരുന്നതോടെ കൊച്ചിയെ പിന്തള്ളി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ആയി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാറും.[അവലംബം ആവശ്യമാണ്]

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ടെർമിനൽ കെട്ടിടം

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

കണ്ണൂർ, തലശ്ശേരി പട്ടണത്തിൽനിന്ന് 25 കിലോമീറ്റർ കിഴക്കായും ഇരിട്ടി, പേരാവൂർ പട്ടണത്തിൽ നിന്ന് 17KM പടിഞ്ഞാറായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കണ്ണൂരും തലശ്ശേരിയും ആണ്.സംസ്ഥാന പാതകളായ SH 30(കണ്ണൂർ-മട്ടന്നൂർ), SH 36(തലശ്ശേരി-സംസ്ഥാന അതിര്ത്തിയിലെ വളവുപാറ) എന്നിവ വിമാനത്താവളത്തിന് സമീപമായി കടന്നു പോകുന്നു.[5]

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന റൺവേ

ഹരിത വിമാനത്താവളം

[തിരുത്തുക]

മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്.[അവലംബം ആവശ്യമാണ്] പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

ഗോവ, നവിമുംബൈ എന്നിവയാണ് നിർമ്മാണത്തിലുള്ള മറ്റു രണ്ടു ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ. വ്യോമയാനപ്രവർത്തന മേഖല, യാത്രക്കാരുടെ മേഖല, സാങ്കേതിക മേഖല, കാർഗോ മേഖല, വിമാനങ്ങൾ സർവീസ് ചെയ്യുന്ന സ്ഥലം, കയറ്റിറക്കുമതി മേഖല, സ്വതന്ത്രവ്യാപാര മേഖല എന്നിവ സംബന്ധിച്ചും പഠനം നടത്തുകയുണ്ടായി. രാജ്യാന്തര യാത്രക്കാർ വർഷത്തിൽ ശരാശരി 13 ലക്ഷം പേർ എന്നാണ് കണക്കാക്കിയത്. ദിവസവും 27 വിമാനങ്ങൾ സർവീസ് നടത്തുമെന്നും തിട്ടപ്പെടുത്തി.

110 കിലോ ലീറ്റർ വെള്ളം ദിനംപ്രതി ആവശ്യമുണ്ടാകും. കുടിവെള്ളം മാത്രമായി 68 കിലോ ലീറ്റർ വേണം. മലിനജലം പുറന്തള്ളുന്നത് ദിനംപ്രതി ശരാശരി 46 കിലോ ലീറ്ററും മലിനജല ശുദ്ധീകരണ ശേഷി ദിവസം 42 കിലോ ലീറ്ററും എന്നാണ് കണക്കാക്കിയത്. 517 കിലോഗ്രാം ഖരമാലിന്യങ്ങൾ ദിവസേന ഉണ്ടാകും. 2500 കിലോവാട്ട് വൈദ്യുതിയും വേണ്ടിവരും. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂർഖൻപറമ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാൻ സമീപ പ്രദേശങ്ങളിൽ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി.[അവലംബം ആവശ്യമാണ്]

ഇതുകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Airport Project". Kannur International Airport. 2010. Archived from the original on 2010-11-30. Retrieved 2 September 2010.
  2. "Kannur airport gets location code from IATA | Kochi News - Times of India". The Times of India.
  3. "GoAir Announces Daily Flight from Kannur to Kuwait". News 18. Retrieved 11 September 2019.
  4. 4.0 4.1 4.2 "ആവേശം വാനോളം; വിമാനത്താവളം നിർമ്മാണോദ്ഘാടനം ഇന്ന്". Archived from the original on 2010-12-20. Retrieved 2010-12-17.
  5. "കണ്ണൂർ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി".[പ്രവർത്തിക്കാത്ത കണ്ണി]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]