Jump to content

വിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്യങ്ങളുടെ പ്രധാനപ്പെട്ട പ്രത്യുൽപാദന പ്രക്രിയയുടെ ഭാഗമാണ് വിത്തുകൾ (ഇംഗ്ലീഷ്: Seed). സസ്യങ്ങളുടെ വിത്തുകളും തൈകളുമാണ് അവയുടെ വംശം നിലനിർത്തുന്നത്. ബീജാന്നം എന്ന ആഹാരകോശത്താൽ ചുറ്റപ്പെട്ട ഭ്രൂണവും അതിനെ പൊതിഞ്ഞു നേർത്ത ആവരണവും കട്ടിയുള്ള പുറന്തോടും ചേർന്നാണ് വിത്തുണ്ടാകുന്നത്. പരാഗണത്തിന് ശേഷം അണ്ഡവും ബീജവും യോജിച്ച്, പിന്നീടുള്ള കോശവിഭജനം വഴി ആഹാരകോശങ്ങളും ബാഹ്യാവരണവും രൂപപ്പെടുന്നു. അതിനുശേഷം വിത്തിലെ ജലാംശം കുറഞ്ഞ് പുതിയ തലമുറയെ മുളപ്പിക്കാൻ പാകത്തിനുള്ള വിത്തായിത്തീരുന്നു.

"https://ml.wikipedia.org/w/index.php?title=വിത്ത്&oldid=3007259" എന്ന താളിൽനിന്ന് ശേഖരിച്ചത്