ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം
ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കുമുള്ള ശാന്തിസ്വരൂപ് ഭട്‌നഗർ പുരസ്കാരം | |
---|---|
അവാർഡ് | ശാസ്ത്രവിഷയങ്ങളിലെ ഗവേഷണത്തിന് ഇന്ത്യയിൽ നൽകുന്ന സമ്മാനം |
സ്ഥലം | വിഗ്യാൻ ഭവൻ, ന്യൂ ഡൽഹി |
നൽകുന്നത് | കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഭാരതസർക്കാർ |
ആദ്യം നൽകിയത് | 1958 |
ഔദ്യോഗിക വെബ്സൈറ്റ് | Bhatnagar Prize website |
ജൈവശാസ്ത്രം, രസതന്ത്രം, പര്യാവരണ ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധാർഹവും അദ്വിതീയവുമായ ഗവേഷണത്തിനായി ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം ( സി. എസ്. ഐ. ആർ) നൽകുന്ന വാർഷിക പുരസ്കാരം. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനത്തിന്റെ പ്രതിഷ്ഠാപകനും പ്രഥമ നിർദ്ദേശകനുമായ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.
അർഹത
[തിരുത്തുക]ഈ പുരസ്കാരം ഇന്ത്യൻ പൌരന്മാർക്കു മാത്രം അവകാശപ്പെട്ടതാണ്. മറെറാരു നിബന്ധന ഗവേഷണം പൂർണ്ണമായും ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ നടത്തിയിരിക്കണം എന്നതാണ്. 45 വയസ്സ് കവിയാത്ത ശാസ്ത്രജ്ഞരുടെ, സമ്മാന വർഷത്തിന് തൊട്ടുപിന്നിലെ 5 വർഷത്തെ ഗവേഷണനിപുണതയാണ് ഈ പുരസ്കാരത്തിന് ഗണിക്കപ്പെടുന്നത്.
പുരസ്കാരം
[തിരുത്തുക]ബഹുമതിപത്രം, ഫലകം എന്നിവക്കൊപ്പം 5 ലക്ഷം രൂപയും, 65 വയസ്സു വരെ പ്രതിമാസം 15,000 രൂപ പ്രത്യേക വേതനവും ആജീവനാന്തം വാർഷിക പുസ്തകധനമായി 10,000 രുപയും വിജേതാവിന് ലഭിക്കുന്നു
നാമനിർദ്ദേശം
[തിരുത്തുക]സി. എസ്. ഐ. ആറിന്റെ ഭരണസമിതിയിലെ അംഗങ്ങൾ, ദേശീയപ്രാധാന്യമുളള യൂണിവഴ്സിററികളിലേയോ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലേയോ നിർദ്ദേശകർ, പ്രധാന ഉപദേശകർ, പൂർവ്വവിജേതാക്കൾ എന്നിവർക്കെല്ലാം നാമനിർദ്ദേശം ചെയ്യാവുന്നതാണ്. നാമനിർദ്ദേശം മൂന്നു വർഷം വരെ സമ്മാനദാന സമിതിയുടെ പരിഗണനയിലിരിക്കന്നതാണ്.
അവാർഡ്
[തിരുത്തുക]തിരഞ്ഞെടുത്ത ഏഴുശാസ്‌ത്ര ശാഖകൾക്കാണ് ഈ അവാർഡ് നൽകി വരുന്നത്
- ജീവശാസ്ത്രം
- രസതന്ത്ര ശാസ്‌ത്രം
- ഭുമി, കാലാവസ്ഥ ശാസ്‌ത്രം
- യന്ത്രശാസ്‌ത്രം
- ഗണിതശാസ്ത്രം
- വൈദ്യശാസ്‌ത്രം
- ഭൌതിക ശാസ്‌ത്രം
അവലംബം
[തിരുത്തുക]- http://www.csir.res.in/External/Utilities/Frames/career/main_page.asp?a=topframe.htm&b=leftcon.htm&c=../../../Heads/career/awards.htm Archived 2012-02-10 at the Wayback Machine.