Jump to content

ദ മജീഷ്യൻസ് നെഫ്യു (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Magician's Nephew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ മജീഷ്യൻസ് നെഫ്യു
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം, ഫിക്ഷൻ
പ്രസാധകർദി ബോഡ്ലി ഹെഡ്
പ്രസിദ്ധീകരിച്ച തിയതി
2 മേയ് 1955
മാധ്യമംപ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്)
ഏടുകൾ202 pp
മുമ്പത്തെ പുസ്തകംദി ഹോഴ്സ് ആന്റ് ഹിസ് ബോയ്
ശേഷമുള്ള പുസ്തകംദി ലാസ്റ്റ് ബാറ്റിൽ

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ മജീഷ്യൻസ് നെഫ്യു. പ്രസിദ്ധീകരണ ചരിത്രമനുരിച്ച് ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനർപ്രസിദ്ധീകരണങ്ങളിൽ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ദ ക്രോണിക്കിൾസ് ഓഫ് നർനിയ എന്ന ലേഖനം കാണുക). 1954-ൽ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ ഈ പുസ്തകത്തിലും ദ സിൽവർ ചെയറിലും മാത്രമാണ് പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്തത്.