Jump to content

യൂണിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Unity (user interface) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂണിറ്റി
Unity Logo
യൂണിറ്റി 5.2 ഉബുണ്ടു 12.04 പ്രിസൈസ് പാൻഗോലിനിൽ, ഡാഷും ലോഞ്ചറും കാണിച്ചിരിക്കുന്നു.
ആദ്യപതിപ്പ്ജൂൺ 9, 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-06-09)[1]
Stable release
7.5 / മേയ് 25, 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-05-25)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷVala, C++[2], QML
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്
പ്ലാറ്റ്‌ഫോംPersonal Computer, Netbook, Tablet
ലഭ്യമായ ഭാഷകൾബഹുഭാഷ
തരംഷെൽ
അനുമതിപത്രംGNU General Public License (GPLv3), GNU Lesser General Public License (LGPLv3)
വെബ്‌സൈറ്റ്unity.ubuntu.com

കാനോനിക്കൽ തങ്ങളുടെ ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റം ശ്രേണികൾക്കായി പുറത്തിറക്കിയ പണിയിട സംവിധാനമാണ് യൂണിറ്റി. ഉബുണ്ടൂ 10.10 നെറ്റ്‌ബുക്ക് എഡിഷനിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഉള്ള പണിയിടം കൂടുതൽ മെച്ചപ്പെട്ടതും ഈടുറ്റതുമായ ഉപയോഗത്തിന് സാധ്യമാക്കും വിധമാണ് യൂണിറ്റിയുടെ നിർമ്മിതി. ഇതൊരു സമ്പൂർണ്ണ പണിയിടമല്ല, പകരം ഗ്നോമിനുള്ളൊരു സമ്പർക്കമുഖം മാത്രമാണ്. മറ്റു പണിയിട പരിസ്ഥിതികളായ ഗ്നോം, കെഡിഇ, എക്സ്എഫ്സിഇ എന്നിവയപ്പോലെ യൂണിറ്റിയൊരു കൂട്ടം ആപ്ലികേഷനുകളല്ല, പകരം ജിടികെ+ ആപ്ലികേഷനുകൾ പ്രവർത്തിപ്പിക്കാനുള്ളൊരിടം മാത്രമാണ്.

സവിശേഷതകൾ

[തിരുത്തുക]

ആയത്തനാ പ്രൊജക്ടിന്റെ ഭാഗമായാണ് യൂണിറ്റി നിർമ്മിക്കപ്പെട്ടത്. ഉബുണ്ടു ഉപയോക്താക്കൾക്ക് കൂടുതൽ മികവുറ്റ അനുഭവം നൽകുക എന്നതാണ് ആയത്തനാ പ്രൊജക്ടിന്റെ ലക്ഷ്യം. യൂണിറ്റിയെക്കൂടാതെ ആപ്ലികേഷൻ സൂചകങ്ങൾ, അറിയിപ്പുകൾ തരാനുള്ള നോട്ടിഫൈ ഓഎസ്ഡി, മ്യൂസിക്ക് ആപ്ലികേഷനുകളെ ഉബുണ്ടുവിലേക്ക് സമന്വയിപ്പിക്കുന്ന മിമെനു എന്നിവയാണ് ആയത്തനയുടെ മറ്റു പ്രൊജക്ടുകൾ.

സാധാരണയായി ഗ്നോം റ്റുവിലുണ്ടാകുന്ന ലളിതമായ ആപ്ലികേഷൻ മെനുവിന് പകരമുള്ള ഡാഷും[3] മാക് ഡോക്കിനോടു സാദൃശ്യമുള്ള, സ്ക്രീനിന്റെ വലതു വശത്ത് കത്തനെയായി കാണുന്ന[4] ലോഞ്ചറുമാണ്[5] യൂണിറ്റിയുടെ പ്രധാന പ്രത്യേകതകളായി കാനോനിക്കൽ എടുത്തു കാണിക്കുന്നത്. മാക്കിലേതു പോലെ എല്ലാ ആപ്ലികേഷനുകളുടെയും മെനു പാനെലിൽ ദൃശ്യമാക്കുന്ന ഗ്ലോബൽ മെനു[6] (ആപ്പ് മെനുവെന്നും പറയപ്പെടുന്നു) ആണ് യൂണിറ്റിയുടെ മറ്റൊരു പ്രത്യേകത. വളരെയേറെ വിമർശനങ്ങൾക്ക് കാരണമായ ഗ്ലോബൽ മെനു[7] ഒഴിവാക്കാൻ വിവിധ രീതികളും ആപ്ലികേഷനുകളും ലഭ്യമാണ്.[8][9] ഇതിനെത്തുടർന്ന് ഉബുണ്ടു 12.04 പ്രിസൈസ് പാൻഗോലിനിൽ ഗ്ലോബൽ മെനു ഒഴിവാക്കാനുള്ള ഓപ്ഷൻ സ്വതേ ഉൾപ്പെടുത്തിയിട്ടുണ്ട്.[10] ഡാഷിൽ നിന്നു തന്നെ ഇന്റർനെറ്റിലെ വിവിധ കാര്യങ്ങൾ തിരയാവുന്ന ലെൻസുകൾ (സ്കോപ്പെന്നും അറിയപ്പെടുന്നു) ആണ് യൂണിറ്റിയുടെ മറ്റൊരാകർഷണം.[11] യുട്യൂബ്,[12] വിക്കിപീഡിയ,[13] വിവിധ സംഗീത ആപ്ലികേഷനുകൾക്കുള്ള മ്യൂസിക് ലെൻസ്,[14] ഗ്രാഫിക്സ് ലെൻസ്,[15] വീഡിയോ ലെൻസ്[16] എന്നിവയാണ് പ്രധാനപ്പെട്ട ലെൻസുകൾ.[17] എല്ലാ ആപ്ലികേഷനുകളുടെയും ക്രമീകരണങ്ങളും മെനുവും ഡാഷിൽ നിന്ന് കൈകാര്യം ചെയ്യാവുന്ന ഹഡ്(ആംഗലേയം: HUD - Heads Up Display) ഉബുണ്ടു 12.04 മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[18]

ലെൻസുകളിൽ പ്രിവ്യൂ കാണാൻ കഴിയുന്ന തരം തിരച്ചിൽ സംവിധാനമായ പ്രിവ്യൂസ് ഉബുണ്ടു 12.10ൽ ഉണ്ടാകും.[19]

ആയത്തനയും[20] യൂണിറ്റിയുമെല്ലാം വികസിപ്പിച്ചത് ഉബുണ്ടുവിന് വേണ്ടിയാണ്. ഇവയിലുള്ള മാറ്റങ്ങളെല്ലാം ആദ്യം ദൃശ്യമാവുക ഉബുണ്ടുവിലാണ്. ഉബുണ്ടുവിന്റെ വിവിധ ഉപവിതരണങ്ങളിലും യൂണിറ്റി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഉബുണ്ടുയിതര ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മാതാക്കളുംആയത്തനയുടെ വിവിധ ഘടകങ്ങളെ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിലതെല്ലാം വിജയിച്ചിട്ടുമുണ്ട്. മറ്റുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ ആയത്തനയുടെ ഘടകങ്ങളിൽ ധാരാളം മാറ്റം വരുത്തേണ്ടതുണ്ട്. ഇത് യൂണിറ്റി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവർക്ക് സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു.

  • ആർച്ച് ലിനക്സ് യൂണിറ്റിയ്ക്കും യൂണിറ്റി ടുഡിയ്ക്കും ഉൾപ്പെടെ ധാരാളം ആയത്തനാ ഘടകങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.[21] എന്നാൽ 2011 നവംബർ മുതൽ ആർച്ച് ലിനക്സിൽ യൂണിറ്റി മാത്രമേ ലഭ്യമായിട്ടുള്ളൂ.[22]
  • ഫെഡോറ നിർമ്മാതാക്കൾ അവർക്ക് യൂണിറ്റിയിലുള്ള താത്പര്യം വെളിപ്പെടുത്തിയിട്ടുണ്ട്.[23] എന്നാൽ ഇത് പിന്നീട് ഫെഡോറ 15ന്റെ പുറത്തിറക്കൽ വരെ നീട്ടി.[24] ഫെഡോറ 17 ഇറങ്ങിയതിന് ശേഷം 2012 ജൂലൈ 19ന് [25] കൂടിയ യൂണിറ്റി ഫെഡോറയിലെത്തി. എന്നാൽ ഡാഷ് ബട്ടണിൽ ഉബുണ്ടുവിന്റെ ലോഗോ തന്നെയായിരുന്നു ഉണ്ടായിരുന്നത്. [26]
  • ഫ്രൂഗൽവെയർ യൂണിറ്റിയും യൂണിറ്റി ടുഡിയും അടക്കം എല്ലാ ആയത്തന ഘടകങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്.[27]
  • ഓപ്പൺസൂസി ആയത്തനയുടെ വിവിധ ഗ്നോം ഘടകങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്.[28] എന്നാൽ കോമ്പിസുമായുള്ള പ്രശ്നങ്ങളെ ഓപ്പൺസൂസി ഡെവലപ്പേഴ്സ് എടുത്തുകാണിക്കുകയുണ്ടായി.[29]

വികസനം

[തിരുത്തുക]

ഉബുണ്ടു ആദ്യകാലത്ത് ഗ്നോമായിരുന്നു പണിയിടമായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഗ്നോമിന്റെ സമ്പർക്കമുഖം ഉബുണ്ടുവിന്റെ ലക്ഷ്യങ്ങളുമായി ഒത്തു പോകുന്നില്ല എന്ന കാരണത്താൽ കാനോനിക്കൽ നെറ്റ്ബുക്കുകൾക്കായി നിർമ്മിച്ച യൂണിറ്റി ഉബുണ്ടുവിലും ഉപയോഗിക്കാൻ ആരംഭിച്ചു. ഉബുണ്ടു 11.04 നാറ്റി നാർവാൾ ആയിരുന്നു യൂണിറ്റി ഉപയോഗിക്കുന്ന ആദ്യത്തെ ഉബുണ്ടു പതിപ്പ്.[30]

2010 നവംബറിൽ ഉബുണ്ടു കാര്യനിർവാഹകനായ ജോണോ ബേക്കൺ പറഞ്ഞു "ഉബുണ്ടു ഗ്നോമിനുള്ള എല്ലാ പിന്തുണയും തുടരും. ഗ്നോം ആപ്ലിക്കേഷനുകൾക്കും പണിയിട പരിസ്ഥിതിക്കും ഉൾപ്പെടെ. എന്നാൽ ഒരു വ്യത്യാസം മാത്രം, ഉബുണ്ടുവിൽ ഗ്നോമിന് സ്വതേയുള്ള സമ്പർക്കമുഖം ഇനി മുതൽ യൂണിറ്റി ആയിരിക്കും.[30]" പിന്നീട് ഡെസ്ക്ടോപ്പിനുള്ള യൂണിറ്റി വികസിപ്പിച്ചെടുത്തെന്നും ഉബുണ്ടു 11.04 നാറ്റി നാർവാളിൽ സ്വതേയുള്ള സമ്പർക്കമുഖം യൂണിറ്റി ആണെന്നും കാനോനിക്കൽ പ്രഖ്യാപിച്ചു.[31]

ഗ്നോം3 സമ്പർക്കമുഖം നാറ്റി നാർവാളിൽ ലഭ്യമായിരുന്നില്ല. കാരണം ആ സമയത്ത് ഗ്നോം3 സമ്പർക്ക മുഖത്തിന്റെ വികസനം പൂർത്തിയായിരുന്നില്ല. പക്ഷേ പിപിഎയിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാമായിരുന്നു.[32] ഉബുണ്ടു 11.10 ഒനീറിക് ഒകെലോട്ട് മുതൽ ഗ്നോം3 സമ്പർക്ക മുഖം ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യാൻ ലഭ്യമാണ്.[33] 2010 നവംബറിൽ യൂണിറ്റി എക്സ് ജാലകസംവിധാനത്തിൽ നിന്നും വേലാൻഡിലേക്ക് മാറുകയാണെന്ന് മാർക്ക് ഷട്ടിൽവർത്ത് വെളിപ്പെടുത്തി.[34]

2010 ഡിസംബറിൽ യൂണിറ്റിയിലുള്ള ലോഞ്ചർ ഇടതു വശത്തു നിന്നും വലതു വശത്തേക്ക് മാറ്റാൻ കഴിയുന്നതാക്കണം എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ അത് യൂണിറ്റിയുടെ രൂപീകരണലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഷട്ടിൽവർത്തിന്റെ മറുപടി. മാത്രമല്ല ഉബുണ്ടു ബട്ടണ് അടുത്തായി എപ്പോഴും ലോഞ്ചർ ഇരിക്കേണ്ടതുണ്ടെന്നും ഷട്ടിൽവർത്ത് കൂട്ടിച്ചേർത്തു.[35] പക്ഷേ ഉബുണ്ടു 11.10 മുതൽ ഉബുണ്ടു ബട്ടൺ ലോഞ്ചറിലേക്ക് ചേർക്കപ്പെട്ടു. ഉബുണ്ടു ലോഞ്ചറിനെ മാക്കിലേതു പോലെ താഴെയാക്കാനുള്ള ഒരു പ്ലഗ് ഇൻ തേഡ് പാർട്ടി ഡെവലപ്പർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[36] പിന്നീട് യൂണിറ്റി ക്ലട്ടറിനു പകരമായി നക്സും[37] ഗ്നോമിന്റെ ജാലകസംവിധാനമായ മട്ടറിനേക്കാൾ വേഗതയുണ്ടെന്ന അഭിപ്രായത്തിൽ[38] കോമ്പിസിന്റെ പ്ലഗ് ഇന്നുകളും[39] ഉപയോഗിക്കാൻ തുടങ്ങി.

പിന്നീട് 2011 ജനുവരിയിൽ കാനോനിക്കൽ യൂണിറ്റിയിലെ കോമ്പിസ് പ്രവർത്തിക്കാത്ത കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാൻ വേണ്ടി ക്യൂട്ടിയിലും ക്യു.എം.എല്ലിലും എഴുതിയ[40] യൂണിറ്റി ടുഡി വികസിപ്പിച്ചു. ഉബുണ്ടു 11.04 നാറ്റി നാർവാളിൽ ഗ്നോം റ്റു ലഭ്യമായിരുന്നെങ്കിൽ ഉബുണ്ടു 11.10 മുതൽ യൂണിറ്റിയോടൊപ്പം യൂണിറ്റി റ്റുഡിയായിരുന്നു ലഭ്യമായിരുന്നത്.[41][42] പിന്നീട് ഉബുണ്ടു 12.04ൽ യൂണിറ്റി റ്റുഡിയെ കൂടുതൽ സംയോജിപ്പിച്ച് ചേർക്കുമെന്നും കാനോനിക്കൽ ഉബുണ്ടു ഡെവലപ്പർ സമ്മിറ്റിൽ വ്യക്തമാക്കി. എന്നാൽ ഉബുണ്ടു 12.10 മുതൽ യൂണിറ്റി റ്റുഡി ലഭ്യമാകില്ലെന്നാണ് എറ്റവും ഒടുവിൽ കാനോനിക്കൽ അറിയിച്ചത്. [43] [44]

യൂണിറ്റിയും യൂണിറ്റി ടുഡിയും

[തിരുത്തുക]
യൂണിറ്റി ടുഡി കെഡിഇയിൽ പ്രവർത്തിക്കുന്നു
യൂണിറ്റി ടുഡിയുടെ റാം ഉപയോഗം

കാനോനിക്കൽ യൂണിറ്റിയുടെ രണ്ട് രൂപങ്ങളെ പരിപാലിക്കുന്നുണ്ട്. കാഴ്ചയിൽ ഒരു പോലെയാണെങ്കിലും ഇവ സാങ്കേതികമായി വളരെയേറെ വ്യത്യാസപ്പെട്ടതാണ്.

യൂണിറ്റി കോമ്പിസിന്റെ ഒരു പ്ലഗ് ഇന്നാണ്.[39] യൂണിറ്റി എഴുതപ്പെട്ടിരിക്കുന്നത് സി++ലും വലയിലുമാണ്. സാധാരണയായി ഉപയോഗിക്കാത്ത നക്സ് ടൂൾകിറ്റും ഉപയോഗിച്ചിരിക്കുന്നു. കോമ്പിസിനുള്ള പ്ലഗിൻ ആയതു കൊണ്ട് യൂണിറ്റി, പിന്തുണയുള്ള കമ്പ്യൂട്ടറുകളിൽ ജിപിയു ത്വരണത്തോടെയുള്ള പ്രവർത്തനം കാഴ്ച വെക്കുന്നു.

എന്നാൽ യൂണിറ്റി ടുഡി തികച്ചും വ്യത്യസ്തമായി, ഒരു കൂട്ടം ആപ്ലികേഷനുകളാണ്.[45] ക്യൂട്ടിയുടെ മറ്റൊരു രൂപമായ ക്യുഎംഎല്ലാണ്[40] സമ്പർക്കമുഖ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. യൂണിറ്റി ടുഡിയുടെ സ്വതേയുള്ള ജാലകസംവിധാനം മെറ്റാസിറ്റിയാണ്.[45] എന്നാൽ ക്വിനോ കോമ്പിസോ ഉപയോഗിക്കുകയുമാവാം. സുതാര്യതാ ഇഫക്ടുകൾക്ക് ഉബുണ്ടു 11.10ൽ യൂണിറ്റി ടുഡി ഉപയോഗിച്ചിരിക്കുന്നത് മെറ്റാസിറ്റിയുടെ എക്സ്റെൻഡർ അടിസ്ഥാനമാക്കിയ കമ്പോസിറ്ററായിരുന്നു. ഉബുണ്ടു 11.10 മുതൽ കാനോനിക്കൽ ഗ്നോമിന് പകരം യൂണിറ്റി ടുഡി ഉപയോഗിക്കാൻ തുടങ്ങി.[42] എന്നാൽ ഉബുണ്ടു 12.10 മുതൽ യൂണിറ്റി ടുഡി ഉബുണ്ടുവിൽ ഉണ്ടാകില്ല.[43][44][46] ഉബുണ്ടു ടിവിയിൽ യൂണിറ്റി ടുഡിയാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രതികരണങ്ങൾ

[തിരുത്തുക]

യൂണിറ്റിക്ക് ഒരു സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. യൂണിറ്റിയുടെ രൂപവും നിർവ്വഹണവും അതിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ ഗ്നോം റ്റുവിനേക്കാൾ കാലാനുസൃതമായ ഒരു മാറ്റം യൂണിറ്റിയിലുണ്ടെന്ന് മറ്റൊരു വിഭാഗം അവകാശപ്പെട്ടു.[47][48][49][50][51] എന്നാൽ പിന്നീട് യൂണിറ്റി കൂടുതൽ വികസിപ്പിച്ചതിനു ശേഷം പുറത്തിറങ്ങിയ ഉബുണ്ടു 12.04ന് കൂടുതലും അനുകൂലമായ പ്രതികരണങ്ങളായിരുന്നു.

യൂണിറ്റി ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഉബുണ്ടു നെറ്റ്ബുക്ക് എഡിഷനിലായിരുന്നു. ഒരു നെറ്റ്ബുക്കിന്റെ സ്ഥലപരിമിതികളെ മറികടക്കാനുള്ളൊരു ശ്രമമായിരുന്നു യൂണിറ്റി. പിന്നീടിത് ഡെസ്ക്ടോപ്പിലേക്കും ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗക്ഷമമാക്കി. ആദ്യമായി ആൽഫാ വേർഷൻ പ്രത്യക്ഷപ്പെട്ടപ്പോൾ ആഴ്സ് ടെക്നിക്കയിലെ റിയാൻ പോൾ യൂണിറ്റിയിലെ പ്രശ്നങ്ങളെ എടുത്തുകാട്ടി. ലോഞ്ചറിന്റെ കഴിവില്ലായ്മയും ജാലകസംവിധാനത്തിന്റെ പോരായ്മകളുമായിരുന്നു പ്രധാനമായും. അദ്ദേഹം അഭിപ്രായപ്പെട്ടു, "ഞങ്ങളുടെ പരീക്ഷണത്തിൽ യൂണിറ്റി വളരെ കഴിവുകളുള്ളൊരു ഡെസ്ക്ടോപ്പാണ്. അത് ഉബുണ്ടു നെറ്റ്ബുക്ക് എഡിഷന്റെ മൂല്യം വർധിപ്പിക്കും. അതിന്റെ ഏകീകൃത ദൃശ്യരൂപം ഉബുണ്ടുവിന്റെ സ്വതേയുള്ള തീമുമായി നല്ലരീതിയിൽ ചേരുന്നതും ഇതിന്റെ ആശയവിനിമയ മാതൃക ചെറുസ്ക്രീനുകൾക്ക് അനുയോജ്യമായതുമാണ്".[47][48]


2010 ഒക്ടോബറിൽ യൂണിറ്റിയുടെ ഔദ്യോഗിക പുറത്തിക്കലിനു ശേഷം റിയാൻ പോൾ കുറച്ചു കൂടി സമഗ്രമായ വിലയിരുത്തലിൽ അഭിപ്രായപ്പെട്ടു, "യൂണിറ്റി ഉയർന്ന ലക്ഷ്യങ്ങളുള്ള ഒന്നാണ്. അത് ഉബുണ്ടുവിന്റെ പരമ്പരാഗതമായ രീതിയേക്കാൾ മികച്ച ഒരു അനുഭവം വാഗ്ദാനം ചെയ്യുന്നു." എന്നാൽ ആപ്ലികേഷൻ ലോഞ്ചർ, കാഴ്ചയിലെ മനോഹാരിത പ്രവർത്തനത്തിൽ കാണിക്കുന്നില്ലെന്നും ജാലകസംവിധാനത്തിൽ ധാരാളം പോരായ്മകളുണ്ടെന്നും റിയാൻ പോൾ ചൂണ്ടിക്കാണിച്ചു. ഇവയുടെ അടിസ്ഥാന ലക്ഷ്യം നല്ല ഒന്നാണെന്നും യൂണിറ്റി വളരുമ്പോൾ ഇവയെല്ലാം നല്ലരീതിയിലുള്ള പ്രവർത്തനം കാഴ്ചവെക്കുമെന്നും റിയാൻ പോൾ പ്രത്യാശ പ്രകടിപ്പിച്ചു.[49][50]

ഉബുണ്ടു നെറ്റ്ബുക്കിൽ യൂണിറ്റി ഉൾപ്പെടുത്തിയത് ഉബുണ്ടു ഉപയോക്താക്കളെ സാരമായി ബാധിച്ചില്ല. കാരണം ഭൂരിഭാഗവും ഡെസ്ക്ടോപ്പ് ഉപയോക്താക്കളായിരുന്നു. യൂണിറ്റി ഉൾപ്പെടുത്തിയ ആദ്യ ഡെസ്ക്ടോപ്പ് പതിപ്പ് ഉബുണ്ടു 11.04 ആയിരുന്നു.

ഉബുണ്ടു 11.04ന്റെ ബീറ്റാ പുറത്തിത്തിറങ്ങിയപ്പോൾ ഓഎംജി ഉബുണ്ടുവിലെ ബെഞ്ചമിൻ ഹംഫ്രി യൂണിറ്റിയെ വിമർശനാത്മകമായാണ് നേരിട്ടത്. യൂണിറ്റി മികച്ചൊരു ഉപയോക്താനുഭവം നൽകുന്നതിൽ നിന്ന് വഴിതെറ്റിപ്പോയെന്നും അത് ഉപയോക്താക്കളോട് സമയാസമയം പ്രതികരിക്കുന്നില്ലെന്നും ബെഞ്ചമിൻ ഹംഫ്രി ആരോപിച്ചു. യൂണിറ്റി നിർമ്മാതാക്കൾക്കിടയിൽ അവിശ്വസനീയമായ രീതിയിൽ ആശയവിനിമയത്തിന്റെ കുറവുണ്ടെന്നും യൂണിറ്റി സ്ഥിരതയാല്ലാത്തതുമാണെന്നും ഹംഫ്രി പറഞ്ഞു. എന്നാൽ യൂണിറ്റി വളരെ മോശമല്ലെന്നും, പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂണിറ്റിയുടെ ലക്ഷ്യങ്ങൾ വളരെ ഉയർന്നതാണെന്നും, മറ്റു സ്വതന്ത്ര പണിയിടങ്ങൾക്ക് ആത്മവിശ്വാസമില്ലാത്തതു കൊണ്ടു തന്നെ ഇത്തരത്തിലുള്ളൊരു ശ്രമത്തിന് കാനോനിക്കൽ അഭിനന്ദനം അർഹിക്കുന്നുവെന്നും ഹംഫ്രി കൂട്ടിച്ചേർത്തു.[48]

2011 എപ്രിൽ 14നു ആഴ്സ് ടെക്നിക്കയിലെ റിയാൻ പോൾ പുറത്തിറക്കലിനു രണ്ടു ദിവസം മുമ്പ് ഉബുണ്ടു 11.04 ബീറ്റയെ വിലയിരുത്തി. അദ്ദേഹം അഭിപ്രായപ്പെട്ടു, "....യൂണിറ്റിയിലെ വിവിധ ഭാഗങ്ങളിലേക്ക് സൂക്ഷ ശ്രദ്ധ നൽകുമ്പോൾ അവ വളരെ മികച്ചതാണ്. മെനു വളരെ വൃത്തിയുള്ളതും കഴിവുറ്റതുമാണ്. ഇടതു വശത്തുള്ള ഡോക്ക് മനോഹരവും ആപ്ലികേഷനുകൾ മറച്ചുവെക്കേണ്ടി വരുന്ന സമയത്ത് സ്വതേ നല്ല പ്രവർത്തനം കാഴ്ച വെക്കുന്നതുമാണ്." അദ്ദേഹം യൂണിറ്റിയുടെ പോരായ്മകളെയും ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ച് ലോഞ്ചറിലില്ലാത്ത ആപ്ലികേഷനുകൾ തിരയാനുള്ള ബുദ്ധിമുട്ടും വിവിധ ആപ്ലികേഷൻ വർഗങ്ങൾ ഉപയോഗിക്കുന്നതിലുള്ള അസൗകര്യവും. അദ്ദേഹത്തിന്റെ വാക്കുകളിൽ,"....റെപ്പോസിറ്ററിയിൽ നിന്നുള്ള പാക്കേജുകൾ, അവ ഇൻസ്റ്റാൾ ചെയ്യാനായി അവതരിപ്പിച്ചിരിക്കുന്ന രീതി വളരെ അനാവശ്യവും നിരാശാജനകവും ആണ്. ഇനിയും യൂണിറ്റി ഒരുപാട് മെച്ചപ്പെടുത്തേണ്ടതുണ്ട്.എന്നാൽ പരമ്പരാഗതമായ ഗ്നോം 2വിനെ അപേക്ഷിച്ച് ദൈനം ദിന ഉപയോഗത്തിന് യൂണിറ്റി വളരെ ഉപകാരപ്രദമാണ്. ഈ മാറ്റങ്ങൾ ചില ഉപയോക്താക്കളെയെങ്കിലും നിരാശപ്പെടുത്തിയേക്കാം. എന്നാൽ മാസാവസാനം യൂണിറ്റി ഡെസ്ക്ടോപ്പിലെത്തുമ്പോൾ ഭൂരിഭാഗം പേരും അതിനെ ഇഷ്ടപ്പെടും."[50] പിന്നീട് രണ്ടാഴ്ചക്ക് ശേഷം യൂണിറ്റിയെ ക്രമീകരിച്ചെടുക്കാൻ കഴിയുന്നില്ല എന്നതും വിമർശനങ്ങളിലേക്ക് കൂട്ടിച്ചേർത്തു.[52] പിന്നീട് ഉബുണ്ടു 11.04 പുറത്തിറങ്ങി രണ്ടാഴ്ചക്ക് ശേഷം റിയാൻ പോൾ, യൂണിറ്റി , ഉബുണ്ടുവിന് അനുകൂലമായ ഒരു പുരോഗതിയാണെന്നും എന്നാൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ യൂണിറ്റി ധാരാളം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. [53]

ഉബുണ്ടു 11.04 പുറത്തിറങ്ങുന്നതിനു ഒരു ദിവസം മുമ്പ് ഡാറ്റാമേഷനിലെ നിരൂപകനായ മാറ്റ് ഹാർട്ട്ലി, യൂണിറ്റിയെ വളരെയേറെ വിമർശിച്ചു. യൂണിറ്റിയേക്കാൾ മികച്ചതാണ് എക്സ്എഫ്സിഇയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. [54]

എന്നാൽ ഓഎംജി ഉബുണ്ടുവിലെ ജോയ് സ്നെഡൺ യൂണിറ്റിക്ക് അനുകൂലമായാണ് എഴുതിയത്. യൂണിറ്റി മോശമായ ഒന്നെല്ലന്നും, അതിന് ഒരു അവസരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, അദ്ദേഹം, യൂണിറ്റി സ്ക്രീൻ ഉപയോഗിക്കുന്ന രീതിയേയും, യൂണിറ്റിയുടെ രൂപകൽപനയേയും പ്രശംസിക്കുകയും യൂണിറ്റി ഉപയോക്താക്കൾക്ക് അനുയോജ്യമായതാണന്ന് അഭിപ്രായപ്പെടുകയും ചെയ്തു.[55]

ഉബുണ്ടു 11.04 പുറത്തിറക്കിയതിനു ശേഷം കാനോനിക്കൽ ലിമിറ്റഡ് സ്ഥാപകൻ മാർക്ക് ഷട്ടിൽവർത്ത്, യൂണിറ്റി പുറത്തിറങ്ങുന്നതിൽ താൻ സന്തോഷവാനാണെന്നും, യൂണിറ്റിക്ക് ചില പോരായ്മകളുണ്ടെന്നും ഉബുണ്ടു 11.10ൽ അതു തിരുത്താതെ താൻ സംതൃപ്തനാകില്ലെന്നും പറഞ്ഞു.യൂണിറ്റി ഒരു ശരാശരി ഉപയോക്താവിന് ഉപയോഗപ്രദമാണെന്നും പുതിയ സാങ്കേതികവിദ്യകൾ (കോമ്പിസും നക്സും) നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഷട്ടിൽവർത്ത് കൂട്ടിച്ചേർത്തു.[56]

2011 മെയ് 9നു ഡിസ്ട്രോവാച്ചിലെ ജെസി സ്മിത്ത് യൂണിറ്റിയെ ക്രമീകരിച്ചെടുക്കാൻ കഴിയായ്കയേയും മെനു കൈകാര്യം ചെയ്യുന്നതിനേയും ഹാർഡ് വെയർ ആവശ്യകതയേയും വിമർശിച്ചു. ആരും ത്രീഡി ത്വരണം ആവശ്യപ്പെടുന്നില്ലെന്നും ബഹുസ്ക്രീൻ ഉപയോഗകമ്പ്യൂട്ടറുകളെ യൂണിറ്റി നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.[57] 2011 മെയ് 11നു ലിനക്സ് ഇൻസൈഡറിലെ ജാക്ക്. എം. ജെർമെയിൻ യൂണിറ്റിയെ താൻ വെറുക്കപ്പെട്ടവയുടെ ഗണത്തിപ്പെടുത്തിയെന്ന് പറഞ്ഞു.[58]

ഉബുണ്ടു 11.10 പുറത്തിറങ്ങിയപ്പോൾ കൂടുതൽ വിമർശനങ്ങളുണ്ടായി. 2011 നവംബറിൽ ഡിസ്ട്രോ വാച്ചിലെ റോബർട്ട് സ്റ്റോറി യൂണിറ്റി നിർമ്മാതാക്കൾ കുറച്ച് കാര്യങ്ങൾ ചെയ്യാൻ ഒരുപാട് സമയം എടുക്കുന്നുവെന്ന് വിമർശിച്ചു. വിപ്ലവാത്മകമായ മാറ്റങ്ങൾ ഡെസ്ക്ടോപ്പിൽ ഉണ്ടാകുകയില്ലെന്ന് യൂണിറ്റിയെ വിമർശിച്ച് അദ്ദേഹം പറഞ്ഞു.[59]

2011 നവംബറിൽ ഓഎംജി ഉബുണ്ടു തങ്ങളുടെ വായനക്കാർ ഉബുണ്ടു 11.10ൽ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ഏതാണെന്നറിയാൻ ഒരു കണക്കെടുപ്പ് നടത്തി. 15988 പേർ പങ്കെടുത്ത സർവ്വേയിൽ 46.78 ശതമാനവും യൂണിറ്റിയാണ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തി. ഗ്നോം - 28.42%, എക്സ്എഫ്സിഇ - 7.58%, കെഡിഇ - 6.92%, എൽഎക്സ്ഡിഇ - 2.7% എന്നിങ്ങനെയായിരുന്നു മറ്റു ഡെസ്ക്ടോപ്പുകളുടെ ഉപയോഗം.[60]

വിവിധ ഉബുണ്ടു ഉപവിതരണക്കാരും യൂണിറ്റിയുടെ പോരായ്മകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ്എക്സിന്റെയും യൂബർസ്റ്റുഡന്റിന്റേയും നിർമ്മാതാക്കൾ യൂണിറ്റിയോട് പ്രതികൂലമായാണ് പ്രതികരിച്ചത്.[61] ഉബുണ്ടുവിന്റെ ഉപവിതരണവും ലിനക്സ് വിതരണങ്ങളിൽ രണ്ടാം സ്ഥാനത്തുമുള്ള ലിനക്സ് മിന്റ് ഒരിക്കലും യൂണിറ്റി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചില്ല. ലിനക്സ് മിന്റ് ടീം ഗ്നോമും ഗ്നോമിന് ചില മാറ്റങ്ങൾ വരുത്തിയ മേറ്റും (ആംഗലേയം: MATE), ഗ്നോം റ്റുവിനോട് സാദൃശ്യമുള്ള സിന്നമോണും ആണ് പ്രദാനമായും ഉപയോഗിക്കുന്നത്. അവർ കെഡിഇ, എൽഎക്സ്ഡിഇ, എക്സ്എഫ്സിഇ വിതരണങ്ങളും നിർമ്മിക്കുന്നുണ്ട്.[62]

എന്നാൽ ഉബുണ്ടു 12.04ന്റെ പുറത്തിറങ്ങലോടു കൂടി കൂടുതലും അനുകൂലാഭിപ്രായങ്ങളായിരുന്നു. ഡിസ്ട്രോവാച്ചിലെ ജെസി സ്മിത്ത് താനടക്കമുള്ളവർ കാനോനിക്കലിന്റെ ദിശാ വ്യതിയാനത്തിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും എന്നാൽ യൂണിറ്റി കൂടുതൽ മനോഹരമായിത്തീരുകയാണെന്നും അഭിപ്രായപ്പെട്ടു.[63]

2017 ഏപ്രിൽ 5 ന് കനോനിക്കൽ സാരഥി മാർക്ക് ഷട്ടിൽവർത്ത് യൂനിറ്റി 8 ന്റെ വികസനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടൊപ്പം യൂണിറ്റി റ്റച്ച് ഒഎസ്സും, അതുവഴി അവരുടെ ഡെസ്ക്ടോപ്പ്-റ്റാബ്ലെറ്റ്-സ്മാർട്ഫോൺ 'ഒരുമിപ്പിക്കൽ' (Convergence) പദ്ധതിയും അവസാനിപ്പിക്കുകയാണെന്നു വെളിപ്പെടുത്തി. കനോണിക്കലിന്റെ സ്വന്തം ഡിസ്പ്ലേ സെർവർ ആയ മിറിന്റെ (Mir Display Server) വികസനവും ഇതോടെ ഏറെക്കുറെ അവസാനിച്ചതായി ഇതോടൊപ്പം ചേർത്തുവായിക്കാം. 2018 -ഇൽ പുറത്തിറങ്ങാൽ പോകുന്ന ഉബുൺടുവിൽ യൂനിറ്റി 7 നു പകരം ഗ്നോം ആണെന്ന് അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു[64].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Canonical Ltd (2010). "Publishing history of "unity" package in Ubuntu". Retrieved 9 December 2010. {{cite web}}: Unknown parameter |month= ignored (help)
  2. Jagdish Patel, Neil (2010). "~unity-team/unity/trunk : 573". Retrieved 13 December 2010. {{cite web}}: Unknown parameter |month= ignored (help)
  3. "Welcome to Ubuntu 11.04". Archived from the original on 2011-08-13. Retrieved 2012-06-13.
  4. Proffitt, Brian (2010-05-10). "Ubuntu Unity Interface Tailored for Netbook Screens". ITWorld. Archived from the original on 2010-10-31. Retrieved 28 October 2010.
  5. "Welcome to Ubuntu 11.04". Ubuntu Official Documentation. Ubuntu documentation team. Archived from the original on 2011-08-13. Retrieved 2011-06-13.
  6. "Unity - Ubuntu". Archived from the original on 2010-10-30. Retrieved 2012-06-13.
  7. "unity - How do I disable the global application menu? - Ask Ubuntu". Retrieved 2012-06-13.
  8. "How to Disable Ubuntu's Annoying Global Menu Bar". Archived from the original on 2012-06-03. Retrieved 2012-06-13.
  9. "Unsettings: Tool To Disable Global Menu, Overlay Scrollbars And Tweak Unity ~ Web Upd8: Ubuntu / Linux blog". Retrieved 2012-06-13.
  10. "Unity Global Menu To Become Optional in Ubuntu 12.04?". Retrieved 2012-06-13.
  11. "Unity/Lenses - Ubuntu Wiki". Retrieved 2012-06-13.
  12. "Unity YouTube Lens Updates with Browser Free Video Playback". Retrieved 2012-06-13.
  13. "Introducing Ubuntu Wikipedia Lens for Unity - Softpedia". Retrieved 2012-06-13.
  14. "Unity Music Lens in Launchpad". Retrieved 2012-06-13.
  15. "Application Unity Graphic Design lens". Retrieved 2012-06-13.
  16. "Unity Videos Lens in Launchpad". Retrieved 2012-06-13.
  17. "10 of the Best Unity Lenses & Scopes for Ubuntu". Retrieved 2012-06-13.
  18. "Unity/HUD - Ubuntu Wiki". Retrieved 2012-06-13.
  19. "Say Hello To Unity's Newest Feature: Previews". Retrieved 2012-08-17.
  20. "The Ayatana Project". Canonical Ltd. 2011. Retrieved 2011-10-31. The Ayatana Project is the collective project that houses user interface, design and interaction projects started by Canonical.
  21. "Ayatana". Arch Linux Wiki.
  22. "Package Details". Archived from the original on 2012-04-28. Retrieved 2012-06-13.
  23. Adam Williamson. "Unity on Fedora? Possibly!".
  24. Adam Williamson. "Unity, hardware failures, and F15 QA".
  25. കോമ്പിസ്
  26. "Unity Desktop Available for Fedora". OMG! Ubuntu. 2012. Retrieved 2012-7-19. Unity Desktop Available for Fedora {{cite web}}: Check date values in: |accessdate= (help)
  27. "Ayatana Project Portage". Frugalware Linux Wiki. Archived from the original on 2011-09-29. Retrieved 2012-06-13.
  28. "GNOME Ayatana". openSUSE Wiki.
  29. Nelson Marques. "GNOME Ayatana". openSUSE.
  30. 30.0 30.1 "Canonical Ubuntu Splits From GNOME Over Design Issues".
  31. Noyes, Katherine (2010-10-26). "Is Unity the Right Interface for Desktop Ubuntu?". PC World. Archived from the original on 2011-06-13. Retrieved 28 October 2010.
  32. "Ubuntu GNOME 3 Team". Retrieved 2011-03-02.
  33. Andrew (13 October 2011). "Things To Tweak After Installing Ubuntu 11.10 Oneiric Ocelot - Web Upd8: Ubuntu / Linux blog". webupd8.org. Retrieved 13 October 2011.
  34. Mark Shuttleworth (2010-11-04). "Unity on Wayland". The next major transition for Unity will be to deliver it on Wayland ...
  35. Mark Shuttleworth (2010-10-30). "Movement of Unity launcher".
  36. Andrew (29 November 2011). "Install Ubuntu Unity Bottom Launcher Via PPA - Web Upd8: Ubuntu / Linux blog". webupd8.org. Retrieved 13 October 2011.
  37. Jay Taoko (2010-12-08). "Nux and Unity". Archived from the original on 2011-06-11. Retrieved 2012-06-13.
  38. Unity To Use Compiz instead of Mutter [Ubuntu 11.04 Natty Narwhal News] ~ Web Upd8: Ubuntu / Linux blog
  39. 39.0 39.1 fluteflute (2010-11-13). "Is unity just a plugin of compiz". The version of Unity that will be released in 11.04 is definitely implemented as plugin(s) in Compiz.
  40. 40.0 40.1 "Canonical building Unity 2D on QML and Qt | Qt DevNet forums | Qt Developer Network". Archived from the original on 2011-03-14. Retrieved 2012-06-13.
  41. Sneddon, Joey (2011). "Ubuntu 11.10 will not ship with 'classic' GNOME desktop". OMG Ubuntu!. Retrieved 6 April 2011. {{cite news}}: Unknown parameter |month= ignored (help)
  42. 42.0 42.1 Sneddon, Joey (2011). "Unity 2D lands in Oneiric daily build". OMG Ubuntu!. Retrieved 27 May 2011. {{cite news}}: Unknown parameter |month= ignored (help)
  43. 43.0 43.1 "UDS-Q News: Unity 2D Might Go Away, More". Archived from the original on 2013-11-13. Retrieved 2012-06-13.
  44. 44.0 44.1 "No More Unity 2D in Ubuntu 12.10 and Beyond". Archived from the original on 2012-06-27. Retrieved 2012-06-13.
  45. 45.0 45.1 File:Unity-2D Natty.png
  46. "Unity 2D Removed from Ubuntu 12.10". Retrieved 2012-08-17.
  47. 47.0 47.1 Paul, Ryan (2010). "Hands-on with Ubuntu's new Unity netbook shell". Ars Technica. Retrieved 1 April 2011. {{cite news}}: Unknown parameter |month= ignored (help)
  48. 48.0 48.1 48.2 Humphrey, Benjamin (2011). "What's wrong with Unity & how we can fix it". OMG Ubuntu. Retrieved 14 March 2011. {{cite news}}: Unknown parameter |month= ignored (help)
  49. 49.0 49.1 Paul, Ryan (2010). "Blessed Unity: Ars reviews Ubuntu 10.10". Ars Technica. Retrieved 1 April 2011. {{cite news}}: Unknown parameter |month= ignored (help)
  50. 50.0 50.1 50.2 Paul, Ryan (2011). "Unity environment in good shape, on track for Ubuntu 11.04". Ars Technica. Retrieved 19 April 2011. {{cite news}}: Unknown parameter |month= ignored (help)
  51. Lynch, Jim (2011). "Ubuntu 11.04". Desktop Linux Reviews. Retrieved 02 May 2011. {{cite news}}: Check date values in: |accessdate= (help); Unknown parameter |month= ignored (help)
  52. Paul, Ryan (2011). "Ubuntu 11.04 released, a Natty Narwhal rises from the depths". Ars Technica. Retrieved 30 April 2011. {{cite news}}: Unknown parameter |month= ignored (help)
  53. Paul, Ryan (2011). "Riding the Narwhal: Ars reviews Unity in Ubuntu 11.04". Ars Technica. Retrieved 12 May 2011. {{cite news}}: Unknown parameter |month= ignored (help)
  54. Hartley, Matt (2011). "Why Is Ubuntu's Unity Squeezing out GNOME 3?". Datamation. Archived from the original on 2012-07-22. Retrieved 29 April 2011. {{cite news}}: Unknown parameter |month= ignored (help)
  55. Sneddon, Joey (2011). "Ubuntu 11.04 released, reviewed". OMG Ubuntu. Retrieved 3 May 2011. {{cite news}}: Unknown parameter |month= ignored (help)
  56. Sneddon, Joey (2011). "Mark Shuttleworth talks Windicators, changes for Unity in Oneiric, and whole lot more…". OMG Ubuntu. Retrieved 5 May 2011. {{cite news}}: Unknown parameter |month= ignored (help)
  57. Smith, Jesse (2011). "A look at Ubuntu 11.04". Distrowatch. Retrieved 10 May 2011. {{cite news}}: Unknown parameter |month= ignored (help)
  58. Germain, Jack M. (2011). "Natty Narwhal Offers Unity but No Clarity". Linux News. Retrieved 12 May 2011. {{cite news}}: Unknown parameter |month= ignored (help)
  59. Storey, Robert (7 November 2011). "Disunity". DistroWatch. Retrieved 8 November 2011.
  60. Sneddon, Joey (20 November 2011). "Poll Result: 15,900 votes Cast; Unity Named Most Popular Desktop". OMG! Ubuntu!. Retrieved 18 December 2011.
  61. Byfield, Bruce. "Other Linux Distros' View of Ubuntu's Unity: It Ain't Pretty." Datamation, 17 May 2011. Available at http://itmanagement.earthweb.com/osrc/article.php/12068_3933716_2/Other-Linux-Distros-View-of-Ubuntus-Unity-It-Ain146t-Pretty.htm Archived 2012-01-30 at the Wayback Machine.
  62. "Main Page -Linux Mint". Retrieved 15-06-2012. {{cite web}}: Check date values in: |accessdate= (help)
  63. Smith, Jesse (7 May 2012). "Review of Ubuntu 12.04". DistroWatch. Retrieved 9 May 2012.
  64. https://insights.ubuntu.com/2017/04/05/growing-ubuntu-for-cloud-and-iot-rather-than-phone-and-convergence/. {{cite web}}: Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യൂണിറ്റി&oldid=4135027" എന്ന താളിൽനിന്ന് ശേഖരിച്ചത്