ഉബുണ്ടു ടിവി
നിർമ്മാതാവ് | കാനോനിക്കൽ / ഉബുണ്ടു ഫൗണ്ടേഷൻ |
---|---|
ഒ.എസ്. കുടുംബം | യൂണിക്സ് സമാനം / ലിനക്സ് / ഡെബിയൻ / ഉബുണ്ടു |
തൽസ്ഥിതി: | വികസനത്തിൽ |
സോഴ്സ് മാതൃക | ഓപ്പൺ സോഴ്സ് |
പ്രാരംഭ പൂർണ്ണരൂപം | ടിബിഎ 2012 |
പുതുക്കുന്ന രീതി | ആപ്റ്റ് |
പാക്കേജ് മാനേജർ | ഡിപികെജി |
സപ്പോർട്ട് പ്ലാറ്റ്ഫോം | ഐ386, എഎംഡി64, ആം[1] |
കേർണൽ തരം | ലിനക്സ് (മോണോലിത്തിക്ക്) |
Userland | ഗ്നു |
യൂസർ ഇന്റർഫേസ്' | യൂണിറ്റി |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | ഗ്നു ജിപിഎൽ |
വെബ് സൈറ്റ് | www |
സ്മാർട്ട് ടിവികൾക്കായുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു ടിവി. ഉബുണ്ടുവിൽ നിന്ന് വികസിപ്പിച്ചെടുത്ത ഈ ഓപ്പറേറ്റിംഗ് സിസ്റ്റം, ക്യൂട്ടി ആപ്ലികേഷൻ ചട്ടക്കൂടിൽ നിർമ്മിച്ചെടുത്ത യൂണിറ്റി 2ഡി സമ്പർക്കമുഖമാണ് ഉപയോഗിക്കുന്നത്.[2][3][4] സാധാരണ വീടുകളിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ഉബുണ്ടു ടിവി വികസിപ്പിച്ചെടുത്തിട്ടുള്ളത്.[5]
ഉബുണ്ടു ലിനക്സിൽ നിന്നുള്ള വ്യുൽപ്പന്നമായ ഉബുണ്ടു ടിവി, എംബെഡഡ് ഉപകരണങ്ങൾക്കായി പ്രത്യേകം നിർമ്മിക്കപ്പെട്ടതും ടെലിവിഷനുമായി സമന്വയിച്ച് ചേരുന്നതുമാണ്. 2012 സെസിലാണ് മനുഷ്യജീവികൾക്കായുള്ള ടിവി എന്ന മുദ്രാവാക്യവുമായി കാനോനിക്കൽ ഉബുണ്ടു ടിവി പുറത്തിറക്കുന്നത്.[6][7][8][1] 2012 മൊബൈൽ വേൾഡ് കോൺഗ്രസിലും ഉബുണ്ടു ടിവി പ്രദർശിപ്പിക്കപ്പെടുകയുണ്ടായി.[9] ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് ഉപകരണങ്ങൾ ടിവിയുമായി ഘടിപ്പിക്കപ്പെടുമ്പോൾ ഉബുണ്ടു ടിവി സമ്പർക്കമുഖമാണ് ഉപയോഗിക്കുക.[10]
സവിശേഷതകൾ
[തിരുത്തുക]- ഉബുണ്ടു 12.04നെ അടിസ്ഥാനമാക്കിയായിരുന്നു ഉബുണ്ടു ടിവി.[11]
- ഉബുണ്ടു ടിവിയിൽ സ്വന്തമായൊരു ചലച്ചിത്ര ചന്തയുണ്ടാകും.[1]
- വീഡിയോകൾ റെക്കോഡ് ചെയ്യാനും കാണാനും സാധിക്കും.[12]
- ഡിവിഡി-വീഡിയോ, ബ്ലു-റേ ഡിസ്ക് പിന്തുണയുണ്ടാകും.[12]
- ടച്ച് സ്ക്രീൻ അനുരൂപിയായിരിക്കും.[12]
- എല്ലാവിധ മാനക ഭൗമ, കേബിൾ, കൃത്രിമോപഗ്രഹ ബ്രോഡ്കാസ്റ്റുകൾക്കും പിന്തുണയുണ്ടാകും.[13]
- കമ്പ്യൂട്ടറുകളിൽ നിന്ന് സംഗീതം, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ സ്ട്രീം ചെയ്ത് കാണാം.[13]
- ഉബുണ്ടു ടിവിക്കായി നിർമ്മിക്കപ്പെട്ട ആപ്ലികേഷനുകൾ പ്രവർത്തിപ്പിക്കാം.[13]
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Miller, Paul (21 December 2011). "Ubuntu TV video hands-on". The Verge. Retrieved 10 January 2012.
- ↑ Walters, Ray. "Canonical outs Ubuntu TV: Brave or stupid?". Extremetech.com. Retrieved 11 January 2012.
- ↑ Schofield, Jack (31 May 2011). "CES 2012: free Ubuntu TV has service and revenue fees". Zdnet.co.uk. Retrieved 11 January 2012.
- ↑ Unity-based Ubuntu TV takes on Google TV "Unity-based Ubuntu TV takes on Google TV". linuxfordevices.com. Retrieved 11 January 2012.
{{cite web}}
: Check|url=
value (help) - ↑ Paul, Ryan (12 January 2012). "Hands-on with Ubuntu TV, above and under the hood". Ars Technica. Retrieved 13 January 2012.
- ↑ "Canonical Demonstrates Ubuntu TV". Pcworld.com. Archived from the original on 2012-04-13. Retrieved 11 January 2012.
- ↑ "CES: Canonical shows off Ubuntu TV". Pcadvisor.co.uk. 19 December 2011. Retrieved 11 January 2012.
- ↑ "Canonical's Ubuntu TV Surfaces at CES 2012". Itproportal.com. Retrieved 11 January 2012.
- ↑ "Canonical Demonstrates Ubuntu TV at MWC 2012 - Softpedia". News.softpedia.com. Archived from the original on 2012-05-04. Retrieved 28 February 2012.
- ↑ Shuttleworth, Mark, Ubuntu in your pocket, 21 February 2012
- ↑ "Ubuntu TV readies for battle with Google and Apple - Techworld.com". News.techworld.com. Archived from the original on 2012-05-01. Retrieved 10 January 2012.
- ↑ 12.0 12.1 12.2 "Experience". Ubuntu. 5 January 2012. Archived from the original on 2013-08-09. Retrieved 10 January 2012.
- ↑ 13.0 13.1 13.2 "Features and specs". Ubuntu. 5 January 2012. Archived from the original on 2013-08-09. Retrieved 10 January 2012.