പേഴ്സണൽ പാക്കേജ് ആർക്കൈവ്
ദൃശ്യരൂപം
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള പ്രത്യേക സോഫ്റ്റ്‌വെയർ കലവറയാണ് പേഴ്സണൽ പാക്കേജ് ആർക്കൈവ്. പിപിഎ എന്ന പേരിലും അറിയപ്പെടുന്ന ഇവ ഉപയോക്താക്കൾക്ക് ലോഞ്ച്പാഡ് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിച്ച് ആപ്റ്റ് കലവറകൾ നിർമ്മിക്കാനും[1] നിർമ്മിച്ചവയിൽ നിന്ന് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും അവസരം നൽകുന്നു.[2]
ഉപയോഗം
[തിരുത്തുക]ഉബുണ്ടുവിന്റെ ഔദ്യോഗിക കലവറകളിൽ ഇല്ലാത്ത പല ആപ്ലികേഷനുകളും പിപിഎകളായി ലഭ്യമാണ്. മാത്രമല്ല, പുതിയ പതിപ്പുകൾ മിക്കവാറും ഔദ്യോഗിക കലവറകളേക്കാൾ മുമ്പേ പിപിഎകളിലാണ പ്രത്യക്ഷപ്പെടാറുള്ളത്. ഇതെല്ലാം തന്നെ പിപിഎകളെ ഉബുണ്ടു ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാക്കി.
സാധാരണയായി ഒരു പിപിഎ ചേർക്കാൻ താഴെ കാണുന്ന രീതിയിൽ കമാൻഡ് നൽകാറാണ് പതിവ്.
sudo add-apt-repository ppa:[software_name]/ppa
എന്നാൽ മിക്കവാറും ആപ്ലികേഷനുകൾ പിപിഎകളിൽ ആപ്ലികേഷന്റെ പേരുപയോഗിക്കാറില്ല.