Jump to content

എണ്ണക്കുരുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uropeltis ocellata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എണ്ണക്കുരുടി
Uropeltis ocellata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
U. ocellata
Binomial name
Uropeltis ocellata
Synonyms
  • Silybura ocellata Beddome, 1863
  • Silybura ochracea Beddome, 1878
  • Silybura dupeni Beddome, 1878
  • Silybura ocellata - Boulenger, 1893
  • Uropeltis ocellatus - M.A. Smith, 1943
  • Uropeltis (Siluboura) ocellatus - Mahendra, 1984
  • Uropeltis ocellata - Das, 1996[1]

ഇന്ത്യയിലെ ഏറ്റവും ചെറിയ പാമ്പാണ് എണ്ണക്കുരുടി (Shield tail snake, Blind snake) (ശാസ്ത്രീയനാമം: Uropeltis ocellata ). വിഷമില്ലാത്ത ഇവയ്ക്ക് കാഴ്ചയിൽ മണ്ണിരയോടു സാദൃശ്യമുണ്ട്. കുരുടൻ പാമ്പ്, കോലിപ്പാമ്പ്, വിരപ്പാമ്പ്, കവചവാലൻ എന്നീ പേരുകളിലും ഇവ പ്രാദേശികമായി അറിയപ്പെടുന്നു. കേരളത്തിൽ ഇവ സാധാരണയായി കാണപ്പെടുന്നു. ഇവയുടെ വർഗ്ഗത്തിൽ പെട്ട അമ്മിഞ്ഞ കുടിയൻ പാമ്പ്, വെള്ളമൂക്കൻ കുരുടിപ്പാമ്പ്, തിൻഡൽ കുരുടിപ്പാമ്പ്, കൊക്കുരുട്ടിപ്പാമ്പ് എന്നിവയും കേരളത്തിൽ കാണുന്നവയാണ്.

വിവരണം

[തിരുത്തുക]

കാഴ്ചയിൽ മണ്ണിരയോടു സാദൃശ്യമുള്ള എണ്ണക്കുരുടിയെ തവിട്ടുനിറവും അവ്യക്തമായ കണ്ണുകളുമാണ് തിരിച്ചറിയാൻ സഹായിക്കുന്നത്. കല്ലിനടിയിലും മറ്റും ഒളിച്ചിരിക്കുന്ന ഇവ അപൂർവ്വമായി വീട്ടിനുള്ളിലും പ്രവേശിക്കാറുണ്ട്. പടമില്ലാത്ത ഇവയെ ഈർപ്പമുള്ള സ്ഥലങ്ങളിലാണ് സാധാരണമായി കാണുന്നത്. ചുവപ്പുകലർന്ന തവിട്ടു നിറമാണ് ഇവയുടെ ശരീരം. രാത്രിയിലാണ് ഇര തേടുന്നത്. പകൽസമയം മണ്ണിനടിയിൽ കഴിയുന്നു. ഉറുമ്പ്, ചിതൽ തുടങ്ങിയ ചെറുപ്രാണികളാണ് ഭക്ഷണം. മേയ് മുതൽ ജൂലായ് വരെയുള്ള കാലത്താണ് മുട്ടയിടുന്നത്. പയർമണിയോളം മാത്രമാണ് മുട്ടയുടെ വലിപ്പം.

അവലംബം

[തിരുത്തുക]
  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എണ്ണക്കുരുടി&oldid=3519637" എന്ന താളിൽനിന്ന് ശേഖരിച്ചത്