Jump to content

വയലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Violin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Violin
A standard modern violin shown from the front and the side
String instrument
മറ്റു പേരു(കൾ)fiddle
Hornbostel–Sachs classification321.322-71
(Composite chordophone sounded by a bow)
പരിഷ്കർത്താക്കൾEarly 16th century
Playing range
അനുബന്ധ ഉപകരണങ്ങൾ
സംഗീതജ്ഞർ
നിർമ്മാതാക്കൾ

തടിയും തന്ത്രികളും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഉപകരണമാണ് വയലിൻ. തന്ത്രികളുടെ മുകളിലൂടെ ബോ ഉപയോഗിച്ചാണ് വയലിൻ വായിക്കുന്നത്. തന്ത്രികളെ വിരലുപയോഗിച്ച് തട്ടിക്കൊണ്ട് (പിസിക്കാറ്റോ) വായിക്കുന്ന ശൈലിയും നിലവിലുണ്ട്.

17 ആം നൂറ്റാണ്ടിൽ ആണ് വയലിൻ ആദ്യം പ്രചാരത്തിലെത്തിയത്. 18, 19 നൂറ്റാണ്ടുകളിൽ കൂടുതൽ ഭേദഗതികൾ വരുത്തി

വയലിൻ

ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന ഒരു തന്ത്രിവാദ്യമാണ്‌ വയലിൻ അഥവാ ഫിഡിൽ. പാശ്ചാത്യമായ വാദ്യോപകരണമാണ് ഇതെന്നാലും കർണാടക സംഗീതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണിത്[1].

മനുഷ്യശബ്ദത്തോട് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിച്ച നാദമാണ് വയലിനുള്ളത്. ആറ് കാലങ്ങളും വളരെ മനോഹരമായി വയലിനിൽ വായിക്കുവാൻ സാധിക്കും. വയലിൻ കൂടാതെയുള്ള ഒരു സംഗീതകച്ചേരി ഇക്കാലത്ത് വിരളമാണ്‌. വായ്പ്പാട്ടിന്റെ കൂടെയല്ലാതെ വയലിൻ മാത്രം ഉപയോഗിച്ചും കച്ചേരികൾ നടത്തുന്നുണ്ട്.

തന്ത്രികൾ

[തിരുത്തുക]
കർണാടകസംഗീതക്കച്ചേരിക്ക് പിന്നണിയിൽ വയലിൻ വായിക്കുന്നു

നാലു തന്ത്രികളാണ്‌ സാധാരണയായി വയലിനുള്ളത്. കർണ്ണാടകസംഗീതത്തിൽ ഓരോ കമ്പികളും യഥാക്രമം മന്ദ്രസ്ഥായി ഷഡ്ജം, മന്ദ്രസ്ഥായി പഞ്ചമം, മദ്ധ്യസ്ഥായി ഷഡ്ജം, മദ്ധ്യസ്ഥായി പഞ്ചമം എന്നിവ മീട്ടുന്നതിനായി ക്രമീകരിച്ചിരിക്കും. പാശ്ചാത്യ ശൈലിയിൽ ഇ,എ,ഡി,ജി എന്നിങ്ങനെയാണ് തന്ത്രികളുടെ ക്രമീകരണം.

ചരിത്രം

[തിരുത്തുക]

ഗ്രീസിലെ ലയർ പോലെയുള്ള കമ്പിവാദ്യങ്ങൾ കമ്പി വലിച്ചുവിട്ടു വായിക്കുന്നവയാണ്. വില്ലുരൂപത്തിലുള്ള വാദ്യോപകരണങ്ങൾ മധ്യേഷ്യയിലെ അശ്വാരൂഢസസ്കാരത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ഇതിനൊരു ഉദാഹരണമാണു തംബുർ. ഇതു ആധുനിക ഉസ്ബെക്കിസ്ഥാൻ അല്ലെങ്കിൽ കോബിസ് (Kazakh: қобыз) (kyl-kobyz) -ഒരു പ്രാചീന ടർക്കിയിലേയോ കസാക്കിലേയോ വദ്യോപകരണം അല്ലെങ്കിൽ മംഗോളിയായിലെ മോറിൻ ഹൂർ: ടർക്കിയിലേയോ മംഗോളിയായിലേയോ അശ്വാരൂഢരായിരിക്കാം ഒരുപക്ഷെ ലോകത്തെ ആദ്യത്തെ ഫിഡിൽ വായനക്കാർ. അവരുടെ രണ്ടു കമ്പികളുള്ള തിരിച്ചുപിടിക്കുന്ന ഫിഢിലുകളുടെ കമ്പികൾ കുതിര വാലുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവ വായിക്കുന്നതോ, കുതിരരോമം കൊണ്ടുള്ള വില്ലുകൊണ്ടും. ഇതിന്റെ തലഭാഗത്ത് കുതിരയുടെ തല കൊത്തിവച്ചിട്ടുമുണ്ടാവും. ഇന്നു നമ്മൾ വായിക്കാനുപയോഗിക്കുന്ന വയലിനുകളും വയോളകളും സെല്ലോകളും വായിക്കുന്നതിനുള്ള വില്ലു നിർമ്മിച്ചിരിക്കുന്നത് അന്നത്തെ നാടോടികളുടെ പൈതൃകമായ കുതിരരോമം കൊണ്ടു തന്നെയാണ്.[2]

ഈ വാദ്യോപകരണങ്ങൾ ഒടുവിൽ, ചൈനയിലേയ്ക്കും ഇന്ത്യയിലേയ്ക്കും ബൈസാന്റൈൻ സാമ്രാജ്യത്തിലേയ്ക്കും മധ്യപൂർവദേശങ്ങളിലേയ്ക്കും പടരുകയാണുണ്ടായത്. അവിടെ അവ എർതു(ചൈന) റിബാബ്(മധ്യപൂർവദേശം) ലൈറ(ബൈസാന്റിയം) ഇസ്രാജ് (ഇന്ത്യ) എന്നീ രൂപങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഉപയോഗിച്ചുവരുന്നു. ഇന്ന്ത്തെ രൂപത്തിൽ വയലിൻ ഉൽഭവിച്ചത് 16മ് നൂറ്റാണ്ടിലെ വടക്കൻ ഇറ്റലിയിലായിരുന്നു. മധ്യപൂർവദേശത്തിനു സിൽക്ക് റൂട്ട് (പട്ടുപാത) എന്നറിയപ്പെടുന്ന പാത വഴി ഇറ്റലിയിലെ തുറമുഖങ്ങളായ വെനീസ്, ജെനോവ എന്നിവിടങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു.

ആധുനിക യൂറോപ്യൻ വയലിനു മധ്യപൂർവദേശത്തെയും ബൈസാന്റിയം സാമ്രാജ്യത്തിലേയും പല വാദ്യോപകരണങ്ങളുമായും ബന്ധമുണ്ടായിരുന്നു. [3] ആദ്യ വയലിൻ നിർമാതാക്കൾ ഇന്നത്തെ മൂന്നുതരം വാദ്യോപകരണങ്ങളിൽ നിന്നും കടം കൊണ്ടിട്ടുണ്ടെന്നു കാണാം: പത്താം നൂറ്റാണ്ടു മുതൽ ഉപയോഗിച്ചു വന്നിരുന്ന, റെബെക്ക് (ബൈസാന്റിയം സാമ്രാജ്യത്തിലേ ലൈറയിൽ നിന്നും അറബി വാദ്യമായ റെബാബിൽ നിന്നും) , ഫിഢിൽ, ലിറ ഡ ബ്രാക്കിയോ.

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 710. 2011 ഒക്ടോബർ 03. Retrieved 2013 മാർച്ച് 25. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. http://www.silkroadproject.org/
  3. http://books.google.co.in/books?id=e6GcPB5v0yIC&printsec=frontcover&redir_esc=y#v=onepage&q&f=false


"https://ml.wikipedia.org/w/index.php?title=വയലിൻ&oldid=4122308" എന്ന താളിൽനിന്ന് ശേഖരിച്ചത്