Jump to content

അജിനോമോട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജിനോമോട്ടോ
Crystalline monosodium glutamate
Names
IUPAC name
Sodium 2-Aminopentanedioate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.005.035 വിക്കിഡാറ്റയിൽ തിരുത്തുക
E number E621 (flavour enhancer)
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystalline powder
സാന്ദ്രത 1.618 kg/l [1]
ദ്രവണാങ്കം
74g/100mL
Hazards
Lethal dose or concentration (LD, LC):
16600 mg/kg (oral, rat)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഭക്ഷണപദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ അജിനോമോട്ടോ. അജീനൊമൊട്ടോ എന്നത്‌ Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാൻട്‌ നെയിം മാത്രമാണ്‌. വെളുത്ത തരികളായി കാണപ്പെടുന്ന ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ്‌. ജപ്പാനിലാണ്‌ അജീനൊമൊട്ടോ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. 100 വർഷങ്ങൾക്ക് മുൻപ്‌ ജാപ്പനീസ് ശാസ്ത്രജ്ഞനായ കികുനെ ഇകെദ ആണ് ഒരു തരം കടൽ പായലിൽ നിന്നും MSG വേർതിരിച്ചെടുത്തത്‌. കരിമ്പ്, മൊലസ്സസ്, സ്റ്റാർച്ച് തുടങ്ങിയവ പുളിപ്പിച്ചാണ് വാണിജ്യാടിസ്ഥാനത്തിൽ അജിനോമോട്ടോയുടെ നിർമ്മാണം. അജിനോമോട്ടോ ചേർത്തു ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ ഉമാമി എന്ന് വിളിക്കുന്നു‌. ചൈനീസ്, ജാപ്പനീസ്, കൊറിയൻ, തുടങ്ങിയ തെക്ക്‌കിഴക്കൻ ഭക്ഷണ സമ്പ്രദായങ്ങളിലാണ്‌ ഇതു കൂടുതലായുംഉപയോഗിച്ച്‌ കാണുന്നത്‌. [2]

വിവാദങ്ങൾ

[തിരുത്തുക]

MSG ശരീരത്തിനു ഹാനികരമാണെന്ന് വ്യാപകമായി പറയപ്പെടുന്നുവെങ്കിലും ശാസ്ത്രീയമായി ഇതിനു യാതൊരു ന്യായീകരണവുമില്ല. കാരണം ഇതു സ്വാഭാവികമായി പ്രകൃതിയിൽ തന്നെ കാണപ്പെടുന്ന ഒരു Glutamate ആണ്. തക്കാളി, കൂണുകൾ, ഉരുളക്കിഴങ്ങ്, ചില തരം ചീസുകൾ തുടങ്ങി പല ഭക്ഷ്യ വസ്തുക്കളിലും glutamate അടങ്ങിയിട്ടുണ്ട്‌. 100 വർഷങ്ങൾക്ക് മേലേയായ്‌ ഇതു ഉപയോഗിച്ച്‌ വരുന്നു. ഒരു ശരാശരി മനുഷ്യൻ ദൈനം ദിനം ഏകദേശം 13gms Glutamate ഭക്ഷണത്തിലെ പ്രോടീന് വഴി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന വഴി കൂടിപ്പോയാൽ 0.55 gms മാത്രമേ ശരീരത്തിൽ അധികമായി എത്തുകയുള്ളൂ. ചൈനീസ് റെസ്റ്റാറന്ട് സിംട്രോo എന്നറിയപ്പെടുന്ന പലവിധ അലർജികളും MSG കാരണമാണ്‌ ഉണ്ടാകുന്നതെന്ന് പരക്കെ വിശ്വസിച്ചു പോരുന്നു.

കേരളത്തിൽ

[തിരുത്തുക]

അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ആ വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി ഈ സ്ഥാപനത്തിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളിൽ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേർക്കുന്നു. ഈ ഭക്ഷണം ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല. എന്ന് എഴുതി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2015 ഡിസംബറിൽ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. http://chemicalland21.com/lifescience/foco/MONOSODIUM%20GLUTAMATE.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-02. Retrieved 2012-08-02. Archived 2012-08-02 at the Wayback Machine.
  3. അജിനാമോട്ടോ : നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം രൂപ പിഴ. www.prd.kerala.gov.in http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=263964&Line=Directorate,%20Thiruvananthapuram&count=9&dat=08/12/2015. Retrieved 8 ഡിസംബർ 2015. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]

അജിനാമോട്ടോ ഉപയോഗം സൂക്ഷിച്ച് മാതൃഭൂമി Archived 2012-08-02 at the Wayback Machine.

അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് നെ ഭയക്കേണ്ടതുണ്ടോ ?

അജിനാമോട്ടോ പാവമാണ്, ചെറിയ തോതിൽ ഉപകാരിയും

"https://ml.wikipedia.org/w/index.php?title=അജിനോമോട്ടോ&oldid=3776167" എന്ന താളിൽനിന്ന് ശേഖരിച്ചത്