അനന്തപുരി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ്
അനന്തപുരി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് | |||||
---|---|---|---|---|---|
![]() | |||||
പൊതുവിവരങ്ങൾ | |||||
തരം | സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് ട്രെയിൻ | ||||
നിലവിൽ നിയന്ത്രിക്കുന്നത് | ദക്ഷിണ റെയിൽവേ | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | കൊല്ലം ജംഗ്ഷൻ | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 26 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | ചെന്നൈ എഗ്മൂർ | ||||
സഞ്ചരിക്കുന്ന ദൂരം | 858 കി.മീ (2,814,961 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 15 മണിക്കൂർ 30 മിനുട്ട് | ||||
സർവ്വീസ് നടത്തുന്ന രീതി | ദിവസേന | ||||
ട്രെയിൻ നമ്പർ | 20635/20636 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | AC ഫസ്റ്റ്, AC 2 ടയർ, AC 3 ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ അൺ-റിസർവ്ഡ് | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | ലഭ്യമാണ് (ജനറൽ ക്ലാസ്) | ||||
ഉറങ്ങാനുള്ള സൗകര്യം | ലഭ്യമാണ് | ||||
ഭക്ഷണ സൗകര്യം | ഓൺ-ബോർഡ് കാറ്ററിംഗ്, ഇ-കാറ്ററിംഗ് | ||||
സ്ഥല നിരീക്ഷണ സൗകര്യം | വലിയ ജനാലകൾ | ||||
വിനോദ പരിപാടികൾക്കുള്ള സൗകര്യം | ഇല്ല | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | ലഭ്യമാണ് | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | ICF കോച്ചുകൾ | ||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 67 km/h (42 mph) | ||||
|
അനന്തപുരി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് (ട്രെയിൻ നമ്പർ 20635/20636) കൊല്ലം ജംഗ്ഷനും ചെന്നൈ എഗ്മോറിനും ഇടയിൽ എല്ലാദിവസവും ഓടുന്ന ഒരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ്. ഇത് തിരുവനന്തപുരം സെൻട്രൽ, തിരുനെൽവേലി ജംഗ്ഷൻ, വിരുദുനഗർ ജംഗ്ഷൻ, മധുരൈ ജംഗ്ഷൻ, തിരുച്ചിറപ്പള്ളി ജംഗ്ഷൻ, വില്ലുപുരം ജംഗ്ഷൻ വഴിയാണ് സർവ്വീസ് നടത്തുന്നത്. അനന്തപുരി ദിവസേനയുള്ള രാത്രികാല സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സ് സർവീസാണ്.
ചരിത്രം
[തിരുത്തുക]ആഴ്‌ചയിൽ ആറ് ദിവസം സർവ്വീസ് നടത്തുന്ന ഒരു എക്‌സ്പ്രസ്സ് ട്രെയിനായി 2002 ജൂൺ 30 ന് ആയിരുന്നു അനന്തപുരിയുടെ ഉദ്ഘാടനം. പിന്നീട് 2005-ൽ ഇത് പ്രതിദിന ട്രെയിനാക്കി. തുടക്കത്തിൽ ചെന്നൈ എഗ്മോറിനും തിരുവനന്തപുരം സെൻട്രലിനും ഇടയിലാണ് ഇത് ഓടിയിരുന്നത്. തിരുവനന്തപുരം നഗരത്തിൻ്റെ പേരായ 'അനന്തപുരി' എന്ന പേരാണ് തീവണ്ടിയ്ക്ക് നൽകിയത്. 2017 നവംബർ 1 മുതൽ ഈ തീവണ്ടി കൊല്ലം ജംഗ്‌ഷൻ വരെ നീട്ടി.[1][2]
കേരളത്തിലെ സ്റ്റോപ്പുകൾ
[തിരുത്തുക]പരവൂർ → വർക്കല → തിരുവനന്തപുരം സെൻട്രൽ → നെയ്യാറ്റിൻകര → പാറശ്ശാല
പരാമർശങ്ങൾ
[തിരുത്തുക]- ↑ "സംസ്ഥാനത്തുകൂടി ഓടുന്ന മൂന്ന് പ്രതിദിന ട്രെയിനുകൾ നീട്ടി". ടൈംസ് ഓഫ് ഇന്ത്യ. 25 October 2017.
- ↑ "Southern Railway–Gateway of South India". Retrieved 6 April 2018.