Jump to content

അമ്മാൻ ഇന്റെർ നാഷണൽ സ്റ്റേഡിയം

Coordinates: 31°59′6.37″N 35°54′10.25″E / 31.9851028°N 35.9028472°E / 31.9851028; 35.9028472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയം
Map
Full nameഅമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയം
Locationഅമ്മാൻ,ജോർദാൻ
Coordinates31°59′07″N 35°54′09″E / 31.98516°N 35.90261°E / 31.98516; 35.90261
OwnerThe Jordanian government
OperatorThe higher council of youth
Capacity17,619[1]
Field size110 m × 74 m
Surfaceസ്ഫടികം
ScoreboardYes
Construction
Built1964
Opened1968
Renovated2007, 2015
Construction cost1,250,000 JD
Main contractorsജോർദ്ദാനിയൻ കൺസ്ട്രക്ഷൻ കോൺട്രാക്റ്റേർസ് അസോസിയേഷൻ.
Tenants
Jordan national football team
Al-Faisaly SC

ഏഷ്യൻ രാജ്യമായ ജോർദാനിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയം (അറബിക്: ستاد عمان). ആകെ 27 സ്റ്റേഡിയങ്ങളാണ് ജോർദ്ദനിലുള്ളത്. ജോർദാനിലെ അമ്മാനിലെ അൽ ഹുസൈൻ യൂത്ത് സിറ്റിയിലെ ഒരു സ്റ്റേഡിയമാണിത്. 1964 ൽ നിർമ്മിക്കപ്പെട്ട ഈ സ്റ്റേഡിയം 1968 ലാണ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 17,619 കാണികളുടെ ശേഷിയുള്ള ഇത് ജോർദാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും, യുവജനസമിതിയുടെ ഉന്നത സമിതി ഭരിക്കുന്നതുമാണ്. ജോർദാൻ ദേശീയ ഫുട്ബോൾ ടീമിന്റെയും അൽ-ഫൈസാലി എസ്‌സിയുടെയും ഹോം സ്റ്റേഡിയം കൂടിയാണിത്. ഷ്മൈസാനി സ്പോർട്ട് സിറ്റിക്ക് സമീപമാണ് ഈ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്.[2]

വലുപ്പം

[തിരുത്തുക]

110 മീറ്റർ നീളവും 74 മീറ്റർ വീതിയുമുള്ള ഇതിന്റെ വിസ്തീർണ്ണം 8140 ചതുരശ്ര മീറ്റർ ആണ്. 25000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് അമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയം.

നിർമ്മാണം

[തിരുത്തുക]

ജോർദ്ദാൻ സർക്കാറിന്റെ ഉടമസ്ഥതയിലാണ് അമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. 1,250,000 ജോർദ്ദാൻ ദിനാർ ആയിരുന്നു ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണച്ചിലവ്. ജോർദ്ദാനിയൻ കൺസ്റ്റ്രക്ഷൻസ് അസ്സോസിയേഷൻ ആണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്ത് നടത്തിയത്. 1964 ൽ നിർമ്മാണ ജോലികൾ ആരംഭിച്ച സ്റ്റേഡിയം 1968ൽ ഉത്ഘാടനം ചെയ്യപ്പെട്ടു.

ഉപയോഗം

[തിരുത്തുക]

1968 ജനുവരി 1നു ജോർദാനും ഇറാഖും തമ്മിൽ നടന്ന മത്സരമാണ് ഇവിടെവച്ചു നടന്ന ആദ്യ ഫുട്ബോൾ മത്സരം.[3] തുടർന്ന് 2007ലും 2015ലും ഇത് പുതുക്കിപ്പണിയുകയുണ്ടായി. അമ്മാൻ ആസ്ഥാനമായുള്ള ഫുട്ബോൾ ക്ലബ്ബുകളെക്കൂടാതെ അൽ-വെഹ്ദത്, അൽ-ഫൈസല്യ എന്നീ ക്ലബ്ബുകളും ഇവിടെ കളിച്ചുവരുന്നു. രണ്ട് മുൻ ലീഗ് ചാമ്പ്യൻമാരായ ഇവർ പ്രാദേശിക ഫുട്ബോൾ രംഗത്തെ ഏറ്റവും ജനപ്രിയ എതിരാളികൾ ആണ്.[4] .[5][6]

ജോർദാൻ ഹോം ഗെയിമുകൾക്ക് പുറമേ, ജോർദാനിയൻ ഫുട്ബോളിലെ മറ്റ് പ്രധാന മത്സരങ്ങൾക്കും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നു, ജോർദാനിയൻ പ്രോ ലീഗ്, ജോർദാൻ എഫ്എ കപ്പ്, ജോർദാൻ എഫ്എ ഷീൽഡ്, ജോർദാൻ സൂപ്പർ കപ്പ് ഗെയിമുകൾ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്.[7][8] ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2016ൽ ഇവിടെ വെച്ചാണ് നടന്നത്. ടൂർണമെന്റിന്റെ മികവ് ഈ സ്റ്റേഡിയത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നതിന് കാരണമായി.[9] അനേകം അന്തർദ്ദേശീയ മത്സരങ്ങൾക്കും ഈ വേദി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 1988 ലെ അറബ് നേഷൻസ് കപ്പ്, 1996 അറബ് കപ്പ് വിന്നേഴ്സ് കപ്പ്, 1999 പാൻ അറബ് ഗെയിംസ്, 2003 അറബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, 2005 WAFF വിമൻസ് ചാമ്പ്യൻഷിപ്പ്, 2007 അറബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, 2007 WAFF വിമൻസ് ചാമ്പ്യൻഷിപ്പ്, 2007 WAFF ചാമ്പ്യൻഷിപ്പ്, 2006 –07 അറബ് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ, 2007 എ.എഫ്.സി കപ്പ് ഫൈനലുകൾ, 2007 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾ, 2010 ഡബ്ല്യു.എഫ്.എഫ് ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാംതന്നെ അമ്മാൻ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളാണ്.

പ്രാധാന്യം

[തിരുത്തുക]

ജോർദ്ദാന്റെ കായികവളർച്ചയിൽ അമ്മാൻ ഇന്റർ നാഷണൽ സ്റ്റേഡിയത്തിന്റെ സംഭാവന വളരെ വലുതാണ്. 2007 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾ IAAF വേൾഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പുകൾ ന്റെ ഒന്നിലധികം പതിപ്പുകൾ നഗരത്തിൽ നടന്നു[10] FIA ലോക റാലി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ജോർദാൻ റാലിയിലും അമ്മാൻ ആതിഥേയത്വം വഹിക്കുമ്പോൾ ഇത് ജോർദാനിൽ നടന്ന ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായി മാറുന്നു.[11]

അവലംബം

[തിരുത്തുക]
  1. "Archived copy". Archived from the original on 2017-08-08. Retrieved 2017-12-04.{{cite web}}: CS1 maint: archived copy as title (link) Archived 2017-08-08 at the Wayback Machine
  2. https://www.lonelyplanet.com/jordan/amman/entertainment/amman-international-stadium/a/poi-ent/1105498/361068
  3. https://www.goalzz.com/?stadium=184
  4. "Political rivalry overshadows Amman's derby". Goethe-Institut. Goethe-Institut. Retrieved 2015-09-25.
  5. "Amman municipality revamping stadiums for U-17 Women's World Cup". The Jordan Times. The Jordan News. 2015-07-23. Retrieved 2015-09-23.
  6. "Amman". FIFA. Archived from the original on 2015-09-23. Retrieved 2015-09-23. Archived 2015-09-23 at the Wayback Machine
  7. "World Stadiums - International Stadium in Amman". www.worldstadiums.com. Archived from the original on 2010-04-05. Retrieved 2020-11-28.
  8. "Amman International Stadium, home to Jordan, Al-Faisaly, Al-Jazeera, Shabab Al-Ordon, Al-Buqaa, Al-Wehdat - Football Ground Map". www.footballgroundmap.com.
  9. https://www.fifa.com/u17womensworldcup/photos/galleries/amman-international-stadium-2838480#a-general-overview-of-the-amman-international-stadium-2837153
  10. "Destination Amman". International Association of Athletics Federations. 28 March 2009. Retrieved 24 September 2015.
  11. "Jordan Rally gets thumbs up from FIA". Jordan Times. 19 February 2010. Archived from the original on 25 September 2015. Retrieved 24 September 2015.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
മുൻഗാമി West Asian Football Federation Championship
Final Venue

2007
പിൻഗാമി
മുൻഗാമി Asian Athletics Championships
Venue

2007
പിൻഗാമി
മുൻഗാമി FIFA U-17 Women's World Cup
Final Venue

2016
പിൻഗാമി

31°59′6.37″N 35°54′10.25″E / 31.9851028°N 35.9028472°E / 31.9851028; 35.9028472