അൽവാന്ദ് പർവ്വതനിര
അൽവാന്ദ് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 3,580 മീ (11,750 അടി) [1] |
Prominence | 1,654 മീ (5,427 അടി) [1] |
Listing | Ultra |
Coordinates | 34°39′51″N 48°29′12″E / 34.66417°N 48.48667°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Hamedan, Iran |
Parent range | Zagros Mountains |
അൽവാന്ദ് പർവ്വതനിര ഹമദാൻ പ്രവിശ്യയിലെ ഹമദാൻ നഗരത്തിന് ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) തെക്കായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് പർവതനിരകളുടെ ഒരു ഉപനിരയാണ്. അതിന്റെ കൊടുമുടിക്ക് 3,580 മീറ്റർ (11,750 അടി) ഉയരമുണ്ട്.[2]
അൽവന്ദ് പർവതനിരകളുടെ പ്രധാന ഭാഗം കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ ഏകദേശം 50 കിലോമീറ്റർ വരെ നീളുന്നതും അതേസമയം അവയുടെ വടക്ക് മുതൽ-തെക്ക് വരെയുള്ള പരമാവധി വീതി ഏകദേശം 30 കിലോമീറ്ററുമാണ്. ജുറാസിക്ക് കാലഘട്ടത്തിൻറെ അന്ത്യത്തിലും ക്രിറ്റേഷ്യസ് കാലഘട്ടത്തിൻറെ തുടക്കത്തിലും സാഗ്രോസ് പർവതന പ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ട ഈ പർവതങ്ങൾ ചുറ്റുമുള്ള സമതലങ്ങളിൽ നിന്ന് കുത്തനെ ഉയരുകയും നിരവധി ആഴത്തിലുള്ള താഴ്വരകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പർവതങ്ങൾ കൂടുതലും ഗ്രാനൈറ്റ്, ഡയോറൈറ്റ് സ്വഭാവമുള്ളതും ആന്തരാഗ്നേയ ശിലകളുമാണ്.
ഒരിക്കൽ ഓക്ക് വനനിരകളാൽ മൂടപ്പെട്ടിരുന്ന ഈ പ്രദേശത്തെ വനങ്ങൾ ചരിത്രപരമായ കാലങ്ങളിലെ വ്യാപകമായ വനനശീകരണം കാരണം ഒരു ചെറിയ പ്രദേശത്തായി, പ്രത്യേകിച്ച് താഴ്വരകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഇന്ന്, ഉയർന്ന വിതാനങ്ങളിൽ പുല്ലിന്റെ വിരളമായ ആവരണം ഉണ്ട്, അതേസമയം പുല്ലുകൾ നീരുറവകൾക്കും അരുവികൾക്കും ചുറ്റും കൂടുതൽ സമൃദ്ധമായി വളരുന്നു. അൽവാന്ദ് താഴ്‌വരകളിൽ സാധാരണയായി വളരുന്ന ഒരു പ്രധാന സസ്യമായ ഗവാർ അല്ലെങ്കിൽ ഗോട്ട്സ് തോൺ, ഔഷധക്കൂട്ടുകളിലും വ്യവസായികമായും ഉപയോഗിക്കുന്ന ട്രാഗകാന്ത് എന്നറിയപ്പെടുന്ന ഒരുതരം പശ ഉത്പാദിപ്പിക്കുന്നു.
പർവതങ്ങളിൽ ജനവാസ കേന്ദ്രങ്ങളൊന്നുംതന്നെ നിലവിലില്ലെങ്കിലും, താഴ്വരകളും ചുറ്റുമുള്ള സമതലങ്ങളും നിരവധി പട്ടണങ്ങളേയും ഗ്രാമങ്ങളേയും ഉൾക്കൊള്ളുന്നു. ഹമദാൻ, മലയർ, തുയ്‌സെർകാൻ എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങൾ അൽവാന്ദ് പർവതനിരകളുടെ അടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഗോതമ്പ് കൃഷിയും കന്നുകാലികളുടെ പ്രജനനവും (ആടുകൾ, കന്നുകാലികൾ) എന്നിവ ഉൾപ്പെടുന്ന ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള ഒരു കാർഷിക അടിത്തറയാണ് ഈ വാസസ്ഥലങ്ങളെ പിന്തുണയ്ക്കുന്നത്. ഈ കാർഷിക സമൃദ്ധി ലഭിക്കുന്നത് അനുകൂലമായ സാഹചര്യങ്ങൾ ഉയർന്ന പ്രദേശങ്ങളിലെ കാലാവസ്ഥയും അൽവാന്ദ് പർവതങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ജലസമൃധിയുമാണ്.
അക്കീമെനിഡ് കാലഘട്ടത്തിലെ രണ്ട് ത്രിഭാഷാ ലിഖിതങ്ങൾ അവശേഷിപ്പിച്ച ഗഞ്ച് നാമെഹ് എന്ന ചരിത്രപരമായ സ്ഥലം ഹമദാനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്ക് ഭാഗത്ത്, അൽവാന്ദ് പർവതങ്ങളുടെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തുർക്കിഷ്, കുർദിഷ്, പേർഷ്യൻ, ലൂറി ഭാഷകൾക്കിടയിലുള്ള ഒരു ഭാഷാ അതിർത്തിയും അൽവാന്ദ് ശ്രേണി രൂപപ്പെടുത്തുന്നു.
ഹൈഡ്രോളജി
[തിരുത്തുക]ഹമദാൻ പ്രവിശ്യയിലെ പ്രധാന നീർത്തടത്തെ സൃഷ്ടിക്കുന്ന അൽവാന്ദ് പർവതനിരകളിലെ മഞ്ഞുരുകലിലൂടെ പ്രവിശ്യയിലെ ഒട്ടുമിക്ക നദികളും ഉത്ഭവിക്കുകയും പിന്നീട് വടക്ക് അല്ലെങ്കിൽ തെക്ക് ദിശികളിലേയ്ക്ക് തിരിഞ്ഞ് ഒഴുകുകുകയും ചെയ്യുന്നു. സാധാരണയായി, പർവതത്തിന്റെ വടക്കുഭാഗത്തുള്ള നദികൾ മിക്കവാറും കാലാനുസൃതവും തെക്ക് ഭാഗത്തുള്ളവ വർഷം മുഴുവനും നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതുമാണ്.
അൽവാന്ദ് പർവതത്തിന്റെ വടക്കുഭാഗത്തുള്ള പ്രധാന നദികൾ തൽവാർ, ഖ്വുറിചായ് (മറ്റൊരു പേര്, സിയാരുദ്) എന്നിവയാണ്. തൽവാർ നദി വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കുഹ്-ഇ സഫീദിൽ നിന്ന് ആരംഭിച്ച് ഒടുവിൽ കാസ്പിയൻ കടലിലേക്ക് ഒഴുകുന്ന ഇറാനിലെ ഏറ്റവും നീളം കൂടിയ നദിയായ സെഫിദ്റഡിൽ ചേരുന്നു. അതേസമയം, ഹമദാനിനും മലയെറിനും ഇടയിലുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്നാണ് ഖ്വുറിചായ് നദി ആരംഭിക്കുന്നത്. ഇത് വടക്കൻ അൽവാന്ദ് മലമ്പ്രദേശങ്ങളിലൂടെ കടന്നുപോയി ഒടുവിൽ ഖോം തടാകത്തിലേക്ക് പതിക്കുന്നു.
തെക്ക് ഭാഗത്തുള്ള പ്രധാന നദികൾ ഗമാസിയാബും ഖ്വെൽഖെൽറഡുമാണ് (ഗമാസിയാബ് നദിയുടെ ഒരു കൈവഴി). കർഖേഹ് നദിയുടെ ഉപരിഭാഗത്തിൻറെ മറ്റൊരു പേരാണ് ഗാമാസിയാബ്. സരബ്-ഇ ഗമാസിയാബ് എന്നറിയപ്പെടുന്ന ഇതിന്റെ ഉറിവിടം നഹാവന്ദിന്റെ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. നദി പിന്നീട് നഹാവന്ദ് സമതലം കടന്ന് മലയെർ നദിയിലും ഖ്വെൽഖ്വെൽറുഡിലും ചേരുന്നു.
മറ്റൊരു നദീതടവ്യവസ്ഥയായ അബ്ഷിനേഹ് റൂഡിൻറെ ഉറവിടം അൽവന്ദിന്റെ കിഴക്കൻ ചരിവുകളിൽ നിന്നാണ്. ഇത് വടക്കോട്ട് ഖ്വോമിലെ കാവിറിലേക്ക് ഒഴുകുന്നുവെങ്കിലും പക്ഷേ ജലസേചനത്തിനായി ധാരാളം ജലം ഉപയോഗിക്കുന്നതിനാൽ, യഥാർത്ഥത്തിൽ വളരെ ആർദ്രമായ ഒരു ശൈത്യകാലത്തിന് ശേഷം മാത്രമേ കാവിറിൽ എത്തിച്ചേരുകയുള്ളൂ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത് അതിന്റെ ഏറ്റവും ഉയർന്ന ഒഴുക്കിൽ എത്തുകയും വേനൽക്കാലത്ത് ഏതാണ്ട് പൂർണ്ണമായും വരണ്ടുപോകുകയും ചെയ്യുന്നു.
ചിത്രശാല
[തിരുത്തുക]-
Alvand Summit, Summer 2006
-
Kalagh lane (crow's nest)
-
The summit winter
-
Summit
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Iran - 54 Mountain Summits with Prominence of 1,500 meters or greater". Peaklist.org. Retrieved 2013-02-09.
- ↑ Ehlers, E. "ALVAND KŪH". Encyclopaedia Iranica. Retrieved 12 October 2022.