ആമ്പല്ലൂർ (എറണാകുളം)
ആമ്പല്ലൂർ | |
---|---|
village | |
Coordinates: 9°51′27″N 76°24′03″E / 9.8574800°N 76.400920°E | |
Country | ![]() |
State | കേരളം |
District | എറണാകുളം |
ജനസംഖ്യ (2001) | |
• ആകെ | 11,757 |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 682315 |
Nearest city | Kochi |
Climate | tropical (Köppen) |
കേരളത്തിലെ കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് ആമ്പല്ലൂർ.[1] മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം. ജില്ലാ ആസ്ഥാനമായ കാക്കനാടിന് 20 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഇവിടേയ്ക്ക് മുളന്തുരുത്തിയിൽ നിന്ന് 3 കിലോമീറ്റർ ദൂരമുണ്ട്.
ജനസംഖ്യ
[തിരുത്തുക]2001 ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം, ആമ്പല്ലൂർ ഗ്രാമത്തിലെ ജനസംഖ്യ 5763 പുരുഷന്മാരും 5994 സ്ത്രീകളും ഉൾപ്പെടെ 11757 ആയിരുന്നു.[2]
സ്ഥാനം
[തിരുത്തുക]കൊച്ചി നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ആമ്പല്ലൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയുടെ തെക്കേയറ്റത്ത് രൂപപ്പെടുന്ന ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. എറണാകുളം-തലയോലപ്പറമ്പ് പ്രധാന പാതയിലാണ് ആമ്പല്ലൂർ ഗ്രാമത്തിന്റെ സ്ഥാനം. തിരുവാണിയൂർ (10 കി.മീ.), പിറവം (11 കി.മീ.), ചോറ്റാനിക്കര (9 കി.മീ.), ഉദയംപേരൂർ (5 കി.മീ.) എന്നിവയാണ് ആമ്പല്ലൂരിന്റെ സമീപത്തുള്ള മറ്റു ഗ്രാമങ്ങൾ.
ആമ്പല്ലൂരിലെ പ്രധാന കവലയാണ് ആമ്പല്ലൂർ പള്ളിത്താഴം. ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങൾ ഭഗവതി ക്ഷേത്രങ്ങളായ ആമ്പല്ലൂർ കാവും കൂട്ടേ കാവും ആണ്. ഗ്രാമത്തിനു സമീപത്തായി ഒരു പ്രധാന കൃഷ്ണ ക്ഷേത്രമായ ആമ്പല്ലൂർ തൃക്കോവിൽ സ്ഥിതിചെയ്യുന്നു. 1810-ൽ സ്ഥാപിതമായ സെൻ്റ് ഫ്രാൻസിസ് അസീസി സീറോ മലബാർ കത്തോലിക്കാ ദേവാലയം ഈ ജംഗ്ഷനിലാണ്. ഇവിടുത്തെ ആദ്യത്തെ വിദ്യാലയമായ സെൻ്റ് ഫ്രാൻസിസ് യുപി സ്കൂൾ അതിന്റെ ശതാബ്ദി സമീപകാലത്ത് ആഘോഷിച്ചു.
പെരുമ്പിള്ളി, ആരക്കുന്നം, കാഞ്ഞിരമറ്റം, എടയ്ക്കാട്ടുവയൽ എന്നിവ ആമ്പല്ലൂരിനോട് ചേർന്നുള്ള ഏതാനും സ്ഥലങ്ങളാണ്.
ഗതാഗതം
[തിരുത്തുക]കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷൻ, മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ആമ്പല്ലൂർ ഗ്രാമത്തിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.
അവലംബം
[തിരുത്തുക]- ↑ Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.[പ്രവർത്തിക്കാത്ത കണ്ണി]