ആരക്കുന്നം
ആരക്കുന്നം ഹാരക്കുന്നം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Ernakulam |
ഏറ്റവും അടുത്ത നഗരം | കൊച്ചി |
ലോകസഭാ മണ്ഡലം | കൊച്ചി |
ജനസംഖ്യ | 12,302 (2,001[update]) |
സമയമേഖല | IST (UTC+5:30) |
9°54′50″N 76°21′48″E / 9.91389°N 76.36333°E എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്ന് 12 കി.മി കിഴക്കുള്ള ഒരു ഗ്രാമമാണ് ആരക്കുന്നം. എറണാകുളം - പിറവം മൂവാറ്റുപുഴ റോഡ് ഇതിലെയാണ് കടന്നു പോകുന്നത്. എറണാകുളം പിറവം റൂട്ടിൽ മുളന്തുരുത്തി എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നു.
പേരിനുപിന്നിൽ
[തിരുത്തുക]നാലുഭാഗങ്ങളും കാടുകളാൽ ചുറ്റപെട്ടുകിടന്നിരുന്ന കുന്നിൻപ്രദേശം. നാടുവാഴികളുടയും നായട്ടുസംഘംങ്ങളുടേയും ഇഷ്ട നായാട്ടു സഗേതമായിരുന്നു .നാലുപാടും കിഴക്കാംതൂക്കായ കുന്നുകളും സമതലനിരപ്പുകളും കൊണ്ട് അനുഗൃഹീതമായ പ്രദേശം നായട്ടുകാർക്ക് വിശ്രമവും, ഉണർവും പകരുന്നതായിരുന്നു. പെരുംപടമ്പ് ,കരിന്ഗംപുള്ളി സ്വരൂപുംകളിലെ നാടുവാഴികൾ ഇവിടെ എഴുന്നെള്ളുക പതിവായിരുന്നു .നാടുവാഴിയെ എതിരേല്ക്കുവാൻ പ്രജകൾ കാട്ടുപൂക്കൾ പറിച്ചു മാലയും ചെണ്ടും ഉണ്ടാക്കി ഒരുങ്ങിനിൽക്കുമായിരുന്നു. ഒരു ദിവസം ദേശത്ത് എഴുന്നള്ളിയ രാജാവിനെ ജനങ്ങൾ ഹാരങ്ങൾ ചാർത്തി സ്വീകരിച്ചു. ഇതിനു ശേഷം കൊട്ടാരത്തിൽ മടങ്ങിഏത്തിയ രാജാവ് ഹാരങ്ങൾ രാജ്ഞിക്ക് സമ്മാനിച്ചു. സന്തോഷത്തിൽ മതിമറന്നുപോയ രാജ്ഞി ഇതുഎവിടെ നിന്ന് എന്ന് ആരായുകയുണ്ടായി. മഹാരാജാവിന്റെ അധരത്തിൽനിന്നും ഉരുത്തിരിഞ്ഞ മറുപടി ഇപ്രകാരമായിരുന്നു " റാണി അങ്ങ് കിഴക്ക് ഒരു ഹാരക്കുന്നുണ്ട് അവിടെനിന്നും നമുക്ക് ലഭിച്ചതാണിവ" മഹാരാജാവ് നർമ്മതുലിയനായ് പ്രസ്താവിച്ച ഹാരക്കുന്നു ലോപിച്ച് ഹാരക്കുന്നം എന്ന പേര് കൈവന്നു അത് പിൽക്കാലത്ത് ആരക്കുന്നംഎന്നായി .
ആരാധനാലയങ്ങൾ
[തിരുത്തുക]നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്.അവയിൽ ചിലതാണു ഇവ.
- സൈന്റ് ജോർജ് ജാകബിറ്റ് ദേവാലയം ,ആരക്കുന്നം
- സൈന്റ് ജോസഫ് കാത്തോലിക് ദേവാലയം ആരക്കുന്നം
- ഊഴക്കോട് ശ്രീകൃഷ്ണസ്വാമി അമ്പലം
- സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ദേവാലയം,എടക്കാട്ടുവയൽ
വിദ്യാലയങ്ങൾ
[തിരുത്തുക]- സൈന്റ് ജോർജ് സ്കൂൾ ആരക്കുന്നം
- ടോക് - എച് എഞ്ചിനീയറിംഗ് കോളെജ
സർക്കാർ കാര്യാലയങ്ങൾ
[തിരുത്തുക]- ഗവ:പ്രാഥമിക ആരോഗ്യപരിപാലന കേന്ദ്രം,ആരക്കുന്നം
- വില്ലേജ് ആഫീസ്
അവലംബം
[തിരുത്തുക]