ആലപ്പുഴയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
1957 ഓഗസ്റ്റ് 17 രൂപീകൃതമായ ഒരു തീരദേശ ജില്ല ആണ് ആലപ്പുഴ. കയർ വ്യവസായത്തിന് പേര് കേട്ട ആലപ്പുഴ ജില്ല കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ആലപ്പുഴ ബീച്ച്, കൃഷ്ണപുരം കൊട്ടാരം, തുമ്പോളി പള്ളി/ബീച്ച്, അർത്തുങ്കൽ പള്ളി/ബീച്ച്, അന്ധകാരൻ ആഴി, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണ്ണാറശാല ശ്രീ നാഗരാജാക്ഷേത്രം, ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം, ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്നിവ ഇതിൽ പ്രധാനപ്പെട്ടവ ആണ്.
ആലപ്പുഴ ബീച്ച്
[തിരുത്തുക]
ആലപ്പുഴ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴ ബീച്ച്, ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് വശത്താണ് ഉള്ളത്. കടൽപ്പാലവും, ലൈറ്റ് ഹൗസും ഇവിടെ സ്ഥിതി ചെയ്യുന്നു.
അന്ധകാരനഴി
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമം ആണ് അന്ധകാരനഴി. മനക്കോടം വിളക്കുമാടം ഇവിടെ ആണ് സ്ഥിതിചെയ്യുന്നതു്.
തകഴി മ്യൂസിയം
[തിരുത്തുക]പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപിള്ളയുടെ ഓർമ്മകൾ നിലനിർത്തുന്ന തകഴി മ്യൂസിയം. അദ്ദേഹത്തിന്റെ ജന്മ നാടായ തകഴിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്മാരകഹാളും മ്യൂസിയവും ചേർന്നതാണ് ഈ സമുച്ചയം
കൃഷ്ണപുരം കൊട്ടാരം
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ കായംകുളത്തിന് അടുത്തുള്ള ചരിത്രപ്രാധാന്യമുള്ള രാജകൊട്ടാരം ആണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തു വകുപ്പിന്റെ കീഴിൽ ആണ് ഇന്ന് ഈ കൊട്ടാരം.
പുന്നമട കായൽ
[തിരുത്തുക]ആലപ്പുഴ പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കായൽ . വേമ്പനാട് കായലിന്റെ ഭാഗം ആണ് പുന്നമടക്കായൽ . വഞ്ചിവീട് ഉപയോഗിച്ചുള്ള വിനോദ സഞ്ചാരത്തിന് പ്രസിദ്ധമാണ് പുന്നമടക്കായൽ . പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നതും ഈ കായലിൽ ആണ് .
വിജയ് പാർക്ക്
[തിരുത്തുക]ആലപ്പുഴ ബീച്ചിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന കുട്ടികൾക്കായുള്ള അമ്യുസ്മെന്റ് പാർക്കാണ് വിജയ് പാർക്ക് - അമേയ്സ് വേൾഡ്.
ചിത്രശാല
[തിരുത്തുക]-
വിജയ് പാർക്ക്