ആൻഡ്രോയ്ഡ് ഹണികോമ്പ്
A version of the ആൻഡ്രോയ്ഡ് operating system | |
![]() | |
![]() മോട്ടറോള ക്സൂമിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് 3.2.6 | |
നിർമ്മാതാവ് | ഗൂഗിൾ |
---|---|
പ്രാരംഭ പൂർണ്ണരൂപം | ഫെബ്രുവരി 22, 2011 |
നൂതന പൂർണ്ണരൂപം | 3.2.6 / ഫെബ്രുവരി 15, 2014 |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ[1] |
Preceded by | ആൻഡ്രോയ്ഡ് ജിഞ്ചർബ്രെഡ് |
Succeeded by | ആൻഡ്രോയ്ഡ് ഐസ് ക്രീം സാൻഡ്‌വിച്ച് |
വെബ് സൈറ്റ് | developer |
Support status | |
നിലവിലില്ല |
2011 - ൽ പുറത്തിറങ്ങിയ, ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു പതിപ്പിന്റെ കോഡ്നെയിം ആണ് ആൻഡ്രോയ്ഡ് ഹണികോമ്പ്. ആൻഡ്രോയ്ഡിന്റെ എട്ടാമത്തെ സിസ്റ്റം ആയ ഹണികോമ്പ്, വലിയ സ്ക്രീനുകളുള്ള ഉപകരണങ്ങൾക്കുവേണ്ടി (പ്രത്യേകിച്ച് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾക്കുവേണ്ടി) രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. എന്നാൽ ഈ പതിപ്പിന് പിന്നീട് പിന്തുണ നൽകുകയുണ്ടായില്ല. ഹണികോമ്പ് പുറത്തിറങ്ങി ഏഴ് മാസങ്ങൾക്കു ശേഷം ആൻഡ്രോയ്ഡിന്റെ അടുത്ത പതിപ്പായ ഐസ്ക്രീം സാൻഡ്‌വിച്ചും ഗൂഗിൾ പുറത്തിറക്കി. 2011 ഫെബ്രുവരി മാസത്തിൽ മോട്ടറോള പുറത്തിറക്കിയ മോട്ടറോള ക്സൂം എന്ന ഉപകരണത്തിലാണ് ആൻഡ്രോയ്ഡ് ഹണികോമ്പ് ആദ്യമായി ഉപയോഗിച്ചത്. [2][3] പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയതിനോടൊപ്പം തന്നെ, പുതിയ തരത്തിലുള്ള ഒരു ഹോളോഗ്രാഫിക് യൂസർ ഇന്റർഫേസ് കൂടി ഗൂഗിൾ, ഹണികോമ്പിൽ പരീക്ഷിക്കുകയുണ്ടായി. കൂടാതെ മൾട്ടിടാസ്കിങ്, നോട്ടിഫിക്കേഷനുകൾ, വിഡ്ജറ്റുകൾ എന്നീ സവിശേഷതകൾ കൂടി ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. [4][5]
സവിശേഷതകൾ
[തിരുത്തുക]ആൻഡ്രോയ്ഡ് ഹണികോമ്പിൽ പുതിയതായി ഉൾപ്പെടുത്തിയ സവിശേഷതകൾ താഴെപ്പറയുന്നവയാണ്:
- ഇ-മെയിൽ, കോണ്ടാക്ട് എന്നീ ആപ്പുകൾ രണ്ട് കളങ്ങളുള്ള യൂസർ ഇന്റർഫേസ് ഉപയോഗിക്കാൻ തുടങ്ങി.
- ഗ്യാലറി ആപ്പിൽ, ആൽബങ്ങളും മറ്റ് ശേഖരങ്ങളും ഫുൾ-സ്ക്രീൻ രീതിയിൽ കാണാനും ഒരു ശേഖരത്തിലുള്ള മറ്റ് ചിത്രങ്ങളുടെ തമ്പ്നെയിൽ ദൃശ്യം ഒരേ സമയം കാണാനുമുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകി.
- ബ്രൗസർ ആപ്പിൽ ബ്രൗസർ വിൻഡോകൾക്കു പകരമായി ടാബുകൾ എന്നാക്കി പരിഷ്കരിക്കുകയും അജ്ഞതമാക്കിക്കൊണ്ടുള്ള ബ്രൗസിങ്ങിനായുള്ള ഇൻകൊഗ്നിറ്റോ മോഡ് ഉൾപ്പെടുത്തുകയും നിലവിലെ ബുക്ക്മാർക്കുകളെയും ചരിത്രത്തെയും ഏകീകരിച്ച രീതിയിൽ കാണാനുള്ള സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തു.
- ടാബ്‌ലെറ്റ് പോലെയുള്ള വലിപ്പം കൂടിയ ഉപകരണങ്ങളിൽ വേഗത്തിൽ ടൈപ്പ് ചെയ്യുന്നതിനായി കീബോർഡിനെ പരിഷ്കരിച്ചു.
- മൾട്ടിടാസ്കിങ്ങിനായി റീസന്റ് ആപ്പ് എന്ന പേരിലുള്ള സംവിധാനം സൃഷ്ടിച്ചു.
- കസ്റ്റമൈസ് ചെയ്യാവുന്ന (ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം മാറ്റം വരുത്താവുന്ന) ഹോം സ്ക്രീനുകൾ ആവിഷ്കരിച്ചു (പരമാവധി അഞ്ച് സ്ക്രീനുകൾ).
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Metz, Cade (March 24, 2011). "Steve Jobs vindicated: Google Android is not open". Retrieved June 23, 2018.
- ↑ "What is Android 3.0 Honeycomb? - Definition from WhatIs.com". Retrieved 29 July 2016.
- ↑ "Google announces Android 3.1, available on Verizon Xoom today". Engadget. Engadget. Retrieved 29 July 2016.
- ↑ "The history of Android". Ars Technica. Retrieved September 13, 2015.
- ↑ John Brandon. "Android 3.0 (Honeycomb) review". TechRadar. Retrieved September 13, 2015.