Jump to content

ആർ. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ.രാമചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമചന്ദ്രൻ.ആർ
തൊഴിൽകവി, കോളേജ് അദ്ധ്യാപകൻ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
Period1923-2005
ശ്രദ്ധേയമായ രചന(കൾ)ആർ. രാമചന്ദ്രന്റെ കവിതകൾ
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2000)[1],
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2003)[2]
പങ്കാളിഎ.കെ. വിശാലാക്ഷി
കുട്ടികൾവസന്ത, മുരളി, സുരേഷ്, മോഹൻ

ഒരു മലയാള കവിയായിരുന്നു രാമചന്ദ്രൻ. ആർ (1923 - ഓഗസ്റ്റ് 3 2005). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1923-ൽ തൃശ്ശൂർ ജില്ലയിലെ കിരാലൂരിൽ താമരത്തിരുത്തിയിൽ ആർ. രാമകൃഷ്ണ അയ്യരുടെയും അന്നപൂർണ്ണേശ്വരി അമ്മാളുടെയും മകനായി ജനിച്ചു[3][4] . പഴയ കൊച്ചി രാജ്യത്തിലെ വിവിധ വിദ്യാലയങ്ങളിലും, എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതൽ 1978 വരെയുള്ള കാലയളവിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്[3]. 2005 ഓഗസ്ത് 3-നു് അന്തരിച്ചു[5] . എ.കെ. വിശാലാക്ഷി ഭാര്യയും വസന്ത, മുരളി, സുരേഷ്, മോഹൻ എന്നിവർ മക്കളുമാണ്

കവിതയിൽ തന്റേതായ ഒരു ചാലു കീറി അതിനെ ആസ്വാദക ഹൃദയങ്ങളിലേക്ക് നയിച്ച് അവിടങ്ങളിൽ നനവുണ്ടാക്കി. വളരെക്കുറച്ചു കവിതകൾ മാത്രമേ എഴുതിയിട്ടുള്ളൂ. പാബ്ലോ നെരൂദയുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്[5].

കവിതകൾ

[തിരുത്തുക]
  • മുരളി
  • സന്ധ്യാ നികുഞ്ജങ്ങൾ
  • ശ്യാമ സുന്ദരി
  • പിന്നെ[5]
  • എന്തിനീ യാത്രകൾ
  • കവിത
  • ആർ. രാമചന്ദ്രന്റെ കവിതകൾ
  • രാമചന്ദ്രന്റെ കവിതകൾ[6]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Awards- prd.kerala.gov.in". Archived from the original on 2007-05-24. Retrieved 2011-12-22.
  2. 2.0 2.1 "Akbar Kakkattil wins best novelist award". The Hindu. Archived from the original on 2004-03-11. Retrieved 22 ഡിസംബർ 2011.
  3. 3.0 3.1 "ആർ. രാമചന്ദ്രൻ - books.puzha.com". Archived from the original on 2016-02-14. Retrieved 2011-12-22.
  4. "വയലുകൾക്കപ്പുറം..." മാതൃഭൂമി. Archived from the original on 2010-09-02. Retrieved 22 ഡിസംബർ 2011.
  5. 5.0 5.1 5.2 5.3 "Poet dead". The Hindu. Archived from the original on 2007-06-14. Retrieved 22 ഡിസംബർ 2011.
  6. "Serene but stoic". Archived from the original on 2007-11-28. Retrieved 22 ഡിസംബർ 2011.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർ._രാമചന്ദ്രൻ&oldid=4138699" എന്ന താളിൽനിന്ന് ശേഖരിച്ചത്