ഇന്ത്യൻ ദിനോസറുകളുടെ പട്ടിക
ദൃശ്യരൂപം
ഇത് ഇന്ത്യയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക ആണ് .
ആമുഖം
[തിരുത്തുക]ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ മഡഗാസ്കർ ഇന്ത്യയോടു ചേർന്ന് കിടക്കുന്ന സ്ഥലം ആയിരുന്നു.[1] ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും വളരെ വിട്ടു നിന്ന ഇന്ത്യയിൽ പല വ്യത്യസ്തങ്ങൾ ആയ ജീവജാലങ്ങൾ രൂപം കൊണ്ടു. ഇവിടെ ഇത് വരെ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകൾ മാത്രം ആണ് ചേർക്കുന്നത്.
ഇന്ത്യൻ ദിനോസർ പട്ടിക
[തിരുത്തുക]ഇംഗ്ലീഷ് പേര് | മലയാളം പേര് | നിര/ഉപനിര | ശാസ്ത്രീയനാമം | ആഹാര രീതി | കുറിപ്പ് |
---|---|---|---|---|---|
Alwalkeria | എൽവാല്കേറിയ | തെറാപ്പോഡ | A. maleriensis | മിശ്രഭോജികളായ ദിനോസറുകൾ | |
Barapasaurus | ബറപസോറസ് | സോറാപോഡ് | B. tagorei | സസ്യഭോജികളായ ദിനോസറുകൾ | |
Brachypodosaurus | ബ്രാക്കിപോഡോസോറസ് | ലഭ്യമല്ല | Brachypodosaurus gravis | സസ്യഭോജികളായ ദിനോസറുകൾ | |
Bruhathkayosaurus | ബൃഹത്കായോസോറസ് | സോറാപോഡ് | B. matleyi | സസ്യഭോജികളായ ദിനോസറുകൾ | |
Coeluroides | സീലുറോയ്ഡിസ് | തെറാപ്പോഡ | Coeluroides largus | മാംസഭോജികളായ ദിനോസറുകൾ | |
Compsosuchus | കോംസോസൂക്കസ് | തെറാപ്പോഡ | Compsosuchus solus | മാംസഭോജികളായ ദിനോസറുകൾ | |
Dandakosaurus | ദണ്ഡകോസോറസ് | തെറാപ്പോഡ | D. indicus | മാംസഭോജികളായ ദിനോസറുകൾ | |
Dryptosauroides | ഡ്രിപ്റ്റോസോറോയ്ഡീസ് | തെറാപ്പോഡ | D. grandis | മാംസഭോജികളായ ദിനോസറുകൾ | |
Indosuchus | ഇൻഡോസൂക്കസ് | തെറാപ്പോഡ | I. raptorius | മാംസഭോജികളായ ദിനോസറുകൾ | |
Indosaurus | ഇൻഡോസോറസ് | തെറാപ്പോഡ | Indosaurus matleyi | മാംസഭോജികളായ ദിനോസറുകൾ | |
Isisaurus | ഇസിസോറസ് | സോറാപോഡ് | Isisaurus colberti | സസ്യഭോജികളായ ദിനോസറുകൾ | |
Jainosaurus | ജൈനോസോറസ് | സോറാപോഡ് | J. septentrionalis | സസ്യഭോജികളായ ദിനോസറുകൾ | |
Jaklapallisaurus | ജക്ലപ്പള്ളിസോറസ് | സോറാപോഡമോർഫ | J. asymmetrica | സസ്യഭോജികളായ ദിനോസറുകൾ | |
Jubbulpuria | ജബൽപൂരിയ | തെറാപ്പോഡ | Jubbulpuria tenuis | മാംസഭോജികളായ ദിനോസറുകൾ | |
Kotasaurus | കോട്ടാസോറസ് | സോറാപോഡ് | K. yamanpalliensis | സസ്യഭോജികളായ ദിനോസറുകൾ | |
Laevisuchus | ലീവിസൂക്കസ് | തെറാപ്പോഡ | Laevisuchus indicus | മാംസഭോജികളായ ദിനോസറുകൾ | |
Lametasaurus | ലമേറ്റസോറസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല | ചിമിറാ |
Lamplughsaura | ലംപ്ലുഗ്സൌറ | സോറാപോഡ് | L. dharmaramensis | സസ്യഭോജികളായ ദിനോസറുകൾ | |
Ornithomimoides | ഓർനിത്തോമീമോയ്ഡിസ് | തെറാപ്പോഡ | O. barasimlensis | മാംസഭോജികളായ ദിനോസറുകൾ | |
Orthogoniosaurus | ഓർത്തൊഗോണിയോസോറസ് | തെറാപ്പോഡ | Orthogoniosaurus matleyi | മാംസഭോജികളായ ദിനോസറുകൾ | |
Pradhania | പ്രധാനിയ | സോറാപോഡ് | P. gracilis | സസ്യഭോജികളായ ദിനോസറുകൾ | |
Rajasaurus | രാജാസോറസ് | തെറാപ്പോഡ | R. narmadensis | മാംസഭോജികളായ ദിനോസറുകൾ | |
Titanosaurus | ടൈറ്റനോസോറസ് | സോറാപോഡ് | T. indicus | സസ്യഭോജികളായ ദിനോസറുകൾ | |
Nambalia | നംബാലിയ | സോറാപോഡമോർഫ | N. roychowdhurii | സസ്യഭോജികളായ ദിനോസറുകൾ |
ജീവിതകാലം
[തിരുത്തുക]പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദന്ധങ്ങൾ
[തിരുത്തുക]- ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ .(ജന്തു ദിനോസർ ആയിരിക്കണം )
- ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
- പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ ഇന്ത്യയിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുള്ളത്.
- ഇന്ത്യൻ ദിനോസറുകൾ എന്ന ഫലകത്തിൽ ചേർത്തിരികണം.
- ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.