Jump to content

ഇഷ്‌ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷ്ക്
പ്രമാണം:Ishq (2019 Malayalam movie).jpg
സംവിധാനംഅനുരാജ് മനോഹർ
നിർമ്മാണംമുകേഷ്. ആർ മേത്ത
ഏ.വി അനൂപ്
ഇ വി സാരഥി
രചനരതീഷ് രവി
അഭിനേതാക്കൾഷെയിൻ നിഗം
ആൻ ശീതൾ
ലിയോണ ലിഷോയ്
ഷൈൻ ടോം ചാക്കോ
ജാഫർ ഇടുക്കി
സംഗീതം: ഗാനങ്ങൾ

ഷാൻ റഹ്മാൻ
ജേക്സ് ബിജോയ്

:പശ്ചാത്തല സംഗീതം
ഛായാഗ്രഹണംഅൻസർഷാ
ചിത്രസംയോജനംകിരൺ ദാസ്
സ്റ്റുഡിയോഏ.വി.എ പ്രൊഡക്ഷൻസ്
വിതരണംഇ ഫോർ എൻറ്റർടൈൻമെൻറ്റ്
റിലീസിങ് തീയതി2019 മെയ് 17
രാജ്യംഇന്ത്യ
ഭാഷമലയാളം

അനുരാജ് മനോഹർ സംവിധാനം ചെയ്ത് 2019 മെയ് 17 ന് റിലീസ് ചെയ്ത ഒരു പ്രണയ പ്രതികാര ചലച്ചിത്രം ആണ് ഇഷ്ക്. ഷെയിൻ നിഗം,ആൻ ശീതൾ,ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഏ.വി.എ പ്രൊഡക്ഷൻസിന് വേണ്ടി മുകേഷ് ആൻ.മേത്ത,ഏ.വി അനൂപ്,ഇ.വി സാരഥി എന്നിവരാണ് നിർമ്മിച്ചത്.സദാചാരവാദികളുടെ ഹീനമായ പ്രവർത്തികൾ ഈ ചിത്രത്തിലൂടെ വരച്ചിടുന്നു.റിലീസ് ചെയ്ത തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം വാണിജ്യപരമായി വിജയിച്ചു.[അവലംബം ആവശ്യമാണ്]

അഭിനേതാക്കൾ

[തിരുത്തുക]

കഥാസാരം

[തിരുത്തുക]

സച്ചിദാനന്തൻ എന്ന സച്ചി (ഷെയിൻ നിഗം) ഐടി ജീവനക്കാരനാണ്. കൊച്ചിയിലാണു താമസിക്കുന്നത്. സച്ചിക്കു വസുധയോട് (ആൻ ശീതൾ) ഭ്രാന്തമായ പ്രണയമാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥിനിയായ വസുധ കോട്ടയം സ്വദേശിയാണ്. ഒരു ദിവസം കോട്ടയത്ത് പഠിക്കുന്ന കോളേജിൽനിന്നും വസുധയെ സച്ചി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വരികയാണ്. പിറ്റേ ദിവസം രാവിലെ കോട്ടയത്ത് തിരികെയെത്തിക്കാമെന്ന വാഗ്ദാനം നൽകിയാണ് അവളെ സച്ചി കൊച്ചിയിലേക്കു കൊണ്ടു വരുന്നത്. എന്നാൽ കൊച്ചിയിലേക്കുള്ള യാത്രയിൽ ചില കാര്യങ്ങൾ നാടകീയമായി സംഭവിക്കുന്നത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.

സംഗീതം

[തിരുത്തുക]
Track list
# ഗാനംഗായകർ(s) ദൈർഘ്യം
1. "പറയുവാൻ"  സിദ് ശ്രീറാം,നേഹ നായർ  
ആകെ ദൈർഘ്യം:
4:30
"https://ml.wikipedia.org/w/index.php?title=ഇഷ്‌ക്&oldid=3205639" എന്ന താളിൽനിന്ന് ശേഖരിച്ചത്